AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Second Hand Mobile Buying: വാങ്ങിയ പഴയ ഫോൺ മോഷ്ടിച്ചതാണോ? ഒരേ ഒരു കാര്യം ചെയ്താൽ മതി

Second Hand Mobile Buying Tips : ചില ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും വാങ്ങുന്നവർക്ക് കുറഞ്ഞ വിലക്ക് മികച്ചൊരു ഫോൺ ലഭിക്കും എന്നതിനാൽ ആവശ്യക്കാർ ഏറെയാണ്.

Second Hand Mobile Buying: വാങ്ങിയ പഴയ ഫോൺ മോഷ്ടിച്ചതാണോ? ഒരേ ഒരു കാര്യം ചെയ്താൽ മതി
Second Hand Mobile Buying TipsImage Credit source: TV9 Network
arun-nair
Arun Nair | Published: 21 Jul 2025 12:54 PM

ന്യൂഡൽഹി: കാറുകൾ പോലെ തന്നെ ഇന്ത്യയിൽ സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകളുടെ വിപണിയും അതിവേഗം വളരുകയാണ്. പ്രീമിയം ബ്രാൻഡുകൾ പോലും താങ്ങാവുന്ന വിലക്ക് വാങ്ങാൻ കഴിയുന്നു എന്നതാണ് ഇതിൻ്റെ പ്രത്യേകത. ഇത്തരം ഫോണുകളുടെ ആധികാരികത സംബന്ധിച്ച് ചില ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും വാങ്ങുന്നവർക്ക് കുറഞ്ഞ വിലക്ക് മികച്ചൊരു ഫോൺ ലഭിക്കും എന്നതിനാൽ ആവശ്യക്കാർ ഏറെയാണ്. എന്നാൽ ഇത്തരം ഫോണുകൾ വാങ്ങും മുൻപ് ഇവ മോഷ്ടിച്ച ഫോണുകളാണോ അല്ലയോ എന്ന് പരിശോധിക്കണം.

ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ പോലും സെക്കൻ്റ് ഹാൻഡ് ഫോണുകൾ ലഭ്യമാണ്. ഇവ പലപ്പോഴും സാമ്പിൾ അല്ലെങ്കിൽ ഡമ്മി യൂണിറ്റുകളാണ്. ഈ ഫോണുകൾ താങ്ങാവുന്ന വിലയ്ക്ക് വിൽക്കുന്നവയാണ്. ഇത്തരത്തിൽ സെക്കൻഡ് ഹാൻഡ് ഫോണുകൾ ഓഫ്‌ലൈനായി വാങ്ങാൻ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. ഇവ വാങ്ങുന്നതിനുമുമ്പ് നിങ്ങൾക്ക് ഫോണിൻ്റെ യഥാർത്ഥ സോഴ്സ് എന്താണെന്ന് അറിഞ്ഞിരിക്കാം.

എങ്ങനെ പരിശോധിക്കാം?

ഇതിനവ ആദ്യമായി നിങ്ങളുടെ ഫോണിൻ്റെ IMEI നമ്പർ അറിഞ്ഞിരിക്കണം, അത് സാധാരണയായി ഫോൺ ലഭിക്കുന്ന ബോക്സിൽ തന്നെ എഴുതിയിരിക്കും. ഇനി ബോക്സില്ലെങ്കിലോ IMEI അറിയില്ലെങ്കിലോ ഫോണിൽ *#06# എന്ന് ടൈപ്പ് ചെയ്ത് സെൻഡ് അല്ലെങ്കിൽ കോൾ ബട്ടൺ അമർത്തുക. സ്ക്രീനിൽ 15 അക്ക IMEI നമ്പർ നിങ്ങൾക്ക് ലഭിക്കും.

ഒറ്റ മെസ്സേജ്

IMEI നമ്പർ രേഖപ്പെടുത്തിയ ശേഷം, KYM എന്ന് ടൈപ്പ് ചെയ്‌ത് സ്‌പെയ്‌സ് നൽകി 15 അക്ക IMEI നമ്പർ എഴുതുക തുടർന്ന് 14422 എന്ന നമ്പറിലേക്ക് സന്ദേശം അയയ്ക്കണം. ഉദാഹരണത്തിന്, ‘KYM 123456789012345’ എന്ന് അയയ്ക്കുക. ഇതിന് ശേഷം നിങ്ങൾക്ക് സർക്കാരിൽ നിന്ന് ഒരു മറുപടി സന്ദേശം ലഭിക്കും, അതിൽ ഫോൺ മോഷ്ടിക്കപ്പെട്ടോ ഇല്ലയോ തുടങ്ങിയ വിവരങ്ങളുണ്ടായിരിക്കും. സന്ദേശത്തിൽ ‘ബ്ലാക്ക്‌ലിസ്റ്റ്’ എന്ന് എഴുതിയിട്ടുണ്ടെങ്കിൽ, ഈ ഫോൺ മോഷ്ടിക്കപ്പെട്ടതാണെന്നും അതിന്റെ IMEI നമ്പർ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് അർത്ഥം. മോഷ്ടിച്ച ഫോൺ വാങ്ങിയാൽ നിങ്ങൾക്ക് നിയമപരമായ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാം. അതുകൊണ്ടാണ് വാങ്ങുന്നതിന് മുമ്പ് ഫോൺ നന്നായി പരിശോധിക്കേണ്ടത്.