AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gmail to Zoho mail: വാട്സ്ആപ്പിന് പകരം ‘അരട്ടെയ്ക്ക് ശേഷം ഇതാ ജിമെയിലിന് ബദലായി ‘സോഹോ മെയിൽ’

സോഹോ മെയിലിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പരസ്യരഹിതമായ സ്വഭാവമാണ്. സോഹോ മെയിലിൽ പോപ്പ്-അപ്പുകളോ, ടാർഗെറ്റുചെയ്ത പരസ്യങ്ങളോ, മറ്റ് അനാവശ്യ ശ്രദ്ധ മാറ്റുന്ന കാര്യങ്ങളോ ഇല്ല.

Gmail to Zoho mail: വാട്സ്ആപ്പിന് പകരം ‘അരട്ടെയ്ക്ക് ശേഷം ഇതാ ജിമെയിലിന് ബദലായി ‘സോഹോ മെയിൽ’
Zoho MailImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 09 Oct 2025 18:40 PM

ന്യൂഡൽഹി: ജിമെയിലിന് പകരമായി സ്വകാര്യത ഉറപ്പിച്ചുകൊണ്ട് പരസ്യങ്ങളില്ലാതെ ഒരു മെയിൽ അയക്കാനുള്ള വഴി നോക്കുകയാണോ? എങ്കിൽ സോഹോ മെയിൽ (Zoho Mail) ഇതിനൊരു പരിഹാരമാണ്. വാട്സ്ആപ്പിന് ബദലായി വന്ന ‘അരട്ടെ’ (Arattai) എന്ന ആപ്പിന് ലഭിച്ച സ്വീകാര്യതയ്ക്കു പിന്നാലെയാണ് മെയിൽ അവതരിപ്പിച്ച് ഇവർ രം​ഗത്ത് വന്നിരിക്കുന്നത്. കൂടുതൽ നിയന്ത്രണം, സുരക്ഷ, ലളിതമായ ഉപയോഗം എന്നിവ ആഗ്രഹിക്കുന്നവരുടെ ഇഷ്ടപ്പെട്ട പ്ലാറ്റ്‌ഫോമായി ‘മെയ്ഡ് ഇൻ ഇന്ത്യ’ ആയ സോഹോ മെയിൽ മാറിക്കൊണ്ടിരിക്കുകയാണ്.

 

എന്തുകൊണ്ട് സോഹോ മെയിൽ?

 

സോഹോ മെയിലിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പരസ്യരഹിതമായ സ്വഭാവമാണ്. സോഹോ മെയിലിൽ പോപ്പ്-അപ്പുകളോ, ടാർഗെറ്റുചെയ്ത പരസ്യങ്ങളോ, മറ്റ് അനാവശ്യ ശ്രദ്ധ മാറ്റുന്ന കാര്യങ്ങളോ ഇല്ല. ഇത് നിങ്ങളുടെ സ്വകാര്യത ഉറപ്പാക്കുകയും ഇൻബോക്സ് വൃത്തിയായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ സോഹോ മെയിൽ ശക്തമായ എൻക്രിപ്ഷൻ ഉപയോഗിക്കുന്നു. ഇത് മൂന്നാം കക്ഷികൾക്ക് നിങ്ങളുടെ വിവരങ്ങൾ ചോർത്താനുള്ള സാധ്യത കുറയ്ക്കുന്നു.

 

Also read – 3 മാസത്തേക്ക് റീചാര്‍ജ് ചെയ്താല്‍ ഒരുമാസം ഫ്രീയായി സേവനം, പുതിയ പദ്ധതിയുമായി റിലയന്‍സ് ജിയോ

 

പ്രത്യേകിച്ച് പ്രൊഫഷണലുകൾക്കും ചെറുകിട ബിസിനസ്സുകൾക്കും ഇടയിലാണ് സോഹോ മെയിലിന് വലിയ സ്വീകാര്യത. കാരണം, കസ്റ്റം ഡൊമൈൻ നെയിം ഉപയോഗിച്ച് ഇമെയിൽ വിലാസം ഉണ്ടാക്കാൻ ഇത് അനുവദിക്കുന്നു (ഉദാഹരണത്തിന്: you@yourcompany.com). കൂടാതെ, ഷെയർ ചെയ്യാവുന്ന കലണ്ടറുകൾ, നോട്ടുകൾ, ടാസ്ക്കുകൾ പോലുള്ള സഹായകമായ ടൂളുകൾ ടീം വർക്ക് എളുപ്പമാക്കുന്നു.

എങ്ങനെ സോഹോയിലേക്ക് മാറാം

  • ആദ്യം സോഹോ മെയിലിന്റെ വെബ്സൈറ്റിൽ പോവുക.
  • അവിടെ ഒരു അക്കൗണ്ട് ഉണ്ടാക്കുക. നിങ്ങൾക്ക് സൗജന്യമായ പ്ലാനോ അല്ലെങ്കിൽ പണം നൽകേണ്ട പ്ലാനോ (Paid plan) തിരഞ്ഞെടുക്കാം.
  • പഴയ ഇമെയിലുകൾ സുരക്ഷിതമായി മാറ്റാനായി, ജിമെയിലിന്റെ സെറ്റിങ്‌സിൽ (Settings) പോവുക.
  • ശേഷം ‘ഫോർവേഡിംഗ് ആൻഡ് POP/IMAP’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് IMAP ഓൺ (Turn on IMAP) ചെയ്യുക.
  • സോഹോ മെയിൽ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
  • സെറ്റിങ്‌സിൽ (Settings) പോയി ഇംപോർട്ട് (Import) ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • മൈഗ്രേഷൻ വിസാർഡ് (Migration Wizard) ഉപയോഗിച്ച് നിങ്ങളുടെ പഴയ ഇമെയിലുകൾ, കോൺടാക്റ്റുകൾ, ഫോൾഡറുകൾ എന്നിവയെല്ലാം സോഹോയിലേക്ക് മാറ്റുക.
  • മാറ്റം നടക്കുന്ന സമയത്ത് പുതിയ ഇമെയിലുകൾ നഷ്ടപ്പെടാതിരിക്കാൻ, നിങ്ങളുടെ ജിമെയിലിൽ ഇമെയിൽ ഫോർവേഡിംഗ് (Email forwarding) സജ്ജമാക്കണം.
  • ഇതുവഴി ജിമെയിലിലേക്ക് വരുന്ന പുതിയ ഇമെയിലുകൾ യാന്ത്രികമായി നിങ്ങളുടെ സോഹോ മെയിൽ വിലാസത്തിലേക്ക് ലഭിക്കും.