AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jio Bharat: 3 മാസത്തേക്ക് റീചാര്‍ജ് ചെയ്താല്‍ ഒരുമാസം ഫ്രീയായി സേവനം, പുതിയ പദ്ധതിയുമായി റിലയന്‍സ് ജിയോ

Jio Bharat Phone Now Available for RS 699; 123 രൂപയ്ക്ക് 28 ദിവസത്തേക്ക് 14 GB ഡാറ്റയും പരിധിയില്ലാത്ത വോയ്സ് കോളുകളും ലഭിക്കും. മറ്റ് ടെലികോം ദാതാക്കളുടെ സമാന പ്ലാനിന് ഏകദേശം 199 രൂപയാണ് ഈടാക്കുന്നത്. ഇത് വഴി ഉപയോക്താവിന് 38% വരെ ലാഭം നേടാനാകും.

Jio Bharat: 3 മാസത്തേക്ക് റീചാര്‍ജ് ചെയ്താല്‍ ഒരുമാസം ഫ്രീയായി സേവനം, പുതിയ പദ്ധതിയുമായി റിലയന്‍സ് ജിയോ
Reliance JioImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 09 Oct 2025 17:40 PM

ന്യൂഡൽഹി: താങ്ങാനാവുന്ന വിലയിൽ ജിയോഭാരത് ഫോണുകൾ ദീപാവലിയോട് അനുബന്ധിച്ച് കമ്പനി അവതരിപ്പിച്ചു. 699 രൂപ മുതലാണ് ഈ 4ജി ഫോണുകൾ ലഭ്യമാകുന്നത്. നിലവിൽ 2ജി ഉപയോഗിക്കുന്ന ഒരു കോടിയിലധികം (10 മില്യൺ) ഉപയോക്താക്കളെ 5ജിയിലേക്ക് മാറ്റാനാണ് ജിയോ ലക്ഷ്യമിടുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രതിമാസ പ്ലാനുകൾ അവതരിപ്പിച്ചതോടെ ജിയോ ഭാരത് V4 മോഡൽ അതിവേഗം ജനകീയമായി മാറിയിരുന്നു.

പ്ലാൻ നിരക്കുകൾ: 38% വരെ ലാഭം

ജിയോ ഭാരത് ഫോൺ ഉപയോക്താക്കൾക്കായി ആകർഷകമായ പ്ലാനുകളാണ് കമ്പനി നൽകുന്നത്. 123 രൂപയ്ക്ക് 28 ദിവസത്തേക്ക് 14 GB ഡാറ്റയും പരിധിയില്ലാത്ത വോയ്സ് കോളുകളും ലഭിക്കും. മറ്റ് ടെലികോം ദാതാക്കളുടെ സമാന പ്ലാനിന് ഏകദേശം 199 രൂപയാണ് ഈടാക്കുന്നത്. ഇത് വഴി ഉപയോക്താവിന് 38% വരെ ലാഭം നേടാനാകും.

ദീപാവലിയോടനുബന്ധിച്ച് ഒരുമിച്ചു റീചാർജ് ചെയ്യുന്നവർക്കായി പ്രത്യേക ഓഫറുമുണ്ട്. മൂന്ന് മാസത്തേക്ക് ഒരുമിച്ച് 369 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ ഒരു മാസം തീർത്തും സൗജന്യമായി സേവനം ലഭിക്കും. അതായത്, 369 രൂപയ്ക്ക് നാല് മാസം സേവനങ്ങൾ ഉപയോഗിക്കാം. ഫലത്തിൽ ഒരു മാസത്തേക്ക് 92 രൂപയോളം മാത്രമാണ് ചെലവ് വരുന്നത്. ഈ പ്ലാൻ വാർഷികാടിസ്ഥാനത്തിൽ 1234 രൂപയ്ക്കും ലഭ്യമാണ്. താങ്ങാവുന്ന നിരക്കിലുള്ള ഇന്റർനെറ്റിന് പുറമെ, വിനോദത്തിനും ദൈനംദിന ആവശ്യങ്ങൾക്കുമുള്ള സേവനങ്ങളും ജിയോഭാരത് ഫോൺ ഉറപ്പാക്കുന്നു. ജിയോ ഹോട്ട്സ്റ്റാർ സബ്സ്‌ക്രിപ്ഷൻ, ജിയോസാവനിലൂടെ 80 മില്യൺ പാട്ടുകൾ, ജിയോ ടിവി വഴി 600-ൽ അധികം ടിവി ചാനലുകൾ എന്നിവ ലഭ്യമാകും.

ജിയോപേ ഉപയോഗിച്ച് എളുപ്പത്തിൽ യുപിഐ (UPI) ഇടപാടുകൾ നടത്താനും ഉപയോക്താക്കൾക്ക് സാധിക്കും. സംരംഭകർക്കും കച്ചവടക്കാർക്കുമായി സൗജന്യമായി ജിയോപേ സൗണ്ട് ബോക്സും കമ്പനി നൽകുന്നുണ്ട്.