I Phone 17: ഐഫോൺ 17 നിർമ്മിക്കാൻ ചിലവ് ഇത്രയും ; ഏറ്റവുമധികം പൈസ ഇതിന്
ചുരുക്കിപ്പറഞ്ഞാൽ ഇവയെല്ലാം കഴിഞ്ഞ് ഫോൺ കയ്യിലെത്തുമ്പോൾ നിങ്ങൾ കൊടുക്കേണ്ടി വരുന്നത് 82000 മുതൽ 1,49,900 രൂപ വരെയാകാം.
ഐഫോൺ 17 ഇന്ത്യയിൽ എത്തിയിരിക്കുകയാണ്. 82000 രൂപ മുതലാണ് ഐഫോൺ 17-ൻ്റ വില ഐഫോൺ 17 പ്രോ മാക്സ് വില 1,49,900 വരെയാണ്. എങ്കിലും എത്ര രൂപയാണ് ഐഫോൺ 17-ൻ്റെ നിർമ്മാണ ചിലവ് എന്നറിയാമോ? അതിനെ പറ്റിയാണ് പരിശോധിക്കുന്നത്. പ്രധാനമായും പ്രോസസ്സർ, ബോഡി, സെൻസറുകൾ എന്നിവക്കാണ് കൂടുതൽ വില വരുന്നത്. അവ എന്തൊക്കെയാണെന്ന് ഇനി പരിശോധിക്കാം. ഐഫോൺ 17-ൻ്റെ നിർമ്മാണ് ചിലവ് സംബന്ധിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും ഏകദേശം 460 ഡോളർ മുതൽ 570 രൂപ വരെയാണ് നിർമ്മാണ ചിലവായി വരുന്നത്.
പ്രോസസ്സർ, ക്യാമറ
ആപ്പിളിൻ്റെ തന്നെ A19 പ്രോസസ്സറാണ് ഫോണിൽ ഉപയോഗിക്കുന്നത്. ഇതിന് ഏകദേശം 120 ഡോളറാണ് അതായത് 10643 ഇന്ത്യൻ രൂപ. റിയർ ക്യാമറക്കും ലിഡാർ സെൻസറിനും ഏകദേശം 85 ഡോളറാണ് ചിലവ് അതായത് 7539 ഇന്ത്യൻ രൂപ
ബാറ്ററി, ബോഡി, സെൻസർ കണക്ടിവിറ്റി
1064 രൂപ ബാറ്ററിക്കും 50 ഡോളർ ഫോണിൻ്റെ ബോഡിക്കും ( 4434 രൂപ ) ചിലവാകും. വൈഫൈ, ബ്ലൂടൂത്ത്, ആക്സിലറോ മീറ്റർ സെൻസർ എന്നിവക്കെല്ലാം കൂടി 80 ഡോളറാണ് ചിലവ്. 7095 ഇന്ത്യൻ രൂപയാണ് ഇതിന് ചിലവാകുന്നത്.
മറ്റുള്ളവക്ക്
മറ്റുള്ള കംപോണൻ്റുകൾ, ഇവയെല്ലാം അസംബ്ലി ചെയ്യുക ഇതിനെല്ലാം 63 ഡോളർ മുതൽ ചിലവുണ്ട്. കൂടാതെ മാർക്കറ്റിംഗ്, വെയർ ഹൌസ്, ട്രാൻസ്പോർട്ടിംഗ് എന്നിവക്കെല്ലാം വാടകയും, ചിലവും എല്ലാം ഉണ്ടാവും. ചുരുക്കിപ്പറഞ്ഞാൽ ഇവയെല്ലാം കഴിഞ്ഞ് ഫോൺ കയ്യിലെത്തുമ്പോൾ നിങ്ങൾ കൊടുക്കേണ്ടി വരുന്നത് 82000 മുതൽ 1,49,900 രൂപ വരെയാകാം. ഇത് ഏകദേശ കണക്ക് മാത്രമാണ് അതുകൊണ്ട് തന്നെ കണക്കിൽ ചിലപ്പോൾ മാറ്റം വന്നേക്കാം.