AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

One UI 7: കാത്തിരിപ്പ് അവസാനിപ്പിക്കാം; സാംസങ് എസ് 23യിൽ വൺ യുഐ 7 അപ്ഡേറ്റ് എത്തിത്തുടങ്ങി

Samsung One UI 7 Update: സാംസങിൻ്റെ വൺ യുഐ 7 സ്റ്റേബിൾ അപ്ഡേറ്റ് ഗ്യാലക്സി എസ് 23 സീരീസിൽ ലഭ്യമായിത്തുടങ്ങി. ആൻഡ്രോയ്ഡ് 15നെ അടിസ്ഥാനമാക്കി, അപ്പിയറൻസിലടക്കം നിരവധി മാറ്റങ്ങളുമായാണ് വൺ യുഐ 7 എത്തിയിരിക്കുന്നത്.

One UI 7: കാത്തിരിപ്പ് അവസാനിപ്പിക്കാം; സാംസങ് എസ് 23യിൽ വൺ യുഐ 7 അപ്ഡേറ്റ് എത്തിത്തുടങ്ങി
സാംസങ് വൺ യുഐ 7Image Credit source: Social Media
abdul-basith
Abdul Basith | Published: 30 Apr 2025 09:33 AM

സാംസങിൻ്റെ എസ് 23 സീരീസിൽ വൺ യുഐ 7 അപ്ഡേറ്റ് എത്തിത്തുടങ്ങി. സാംസങ് എസ് 23, സാംസങ് എസ് 23+, സാംസങ് എസ് 23 അൾട്ര എന്നീ മോഡലുകളിലൊക്കെ വൺ യുഐ 7ൻ്റെ സ്റ്റേബിൾ അപ്ഡേറ്റ് ലഭ്യമായിത്തുടങ്ങി. ഇന്ത്യയിലും ചില ഗ്ലോബൽ മാർക്കറ്റുകളിലുമാണ് അപ്ഡേറ്റ് വന്നുതുടങ്ങിയത്. വൺ യുഐ 5 സ്കിന്നിലാണ് സീരീസ് നേരത്തെ പുറത്തിറങ്ങിയിരുന്നത്.

ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള സ്കിൻ ആണ് വൺ യുഐ 7. ആൻഡ്രോയ്ഡ് 13ലാണ് ഫോൺ പുറത്തിറങ്ങിയത്. യുഐയിലും എഐ ഫീച്ചറുകളിലും മാറ്റങ്ങളുണ്ട്. ക്വിക്ക് ആക്സസ്, മീഡിയ ഫീച്ചറുകൾ, പുതുക്കിയ ഡിസൈൻ തുടങ്ങി വിവിധ തരത്തിലുള്ള മാറ്റങ്ങളും ഇൻ്റഗ്രേറ്റഡ് ജെമിനി എഐ ഫീച്ചറുകളും പുതിയ വൺ യുഐ 7ലുണ്ട്. ഡ്രോപ്പ് ഡൗൺ മെനുവിൻ്റെ അപ്പിയറൻസിലും എഡ്ജ് പാനലിലും മാറ്റമുണ്ട്. 2025 ഏപ്രിൽ സെക്യൂരിറ്റി അപ്ഡേറ്റിനൊപ്പമാണ് വൺ യുഐ 7 പുറത്തുവന്നത്.

പരമ്പരയിലെ ബേസിക് മോഡലായ ഗ്യാലക്സി എസ് 23യിൽ ഏകദേശം 5 ജിബിയാണ് വൺ യുഐ7ൻ്റെ സൈസ്. നേരത്തെ, വൺ യുഐ 7ൻ്റെ റിലീസ് സാംസങ് മാറ്റിവച്ചിരുന്നു. ലോക്ക് സ്ക്രീനുമായി ബന്ധപ്പെട്ട ബഗ് കാരണമാണ് റിലീസ് നീട്ടിയത്. ഇത് പരിഹരിച്ചാണ് പുതിയ അപ്ഡേറ്റ് പുറത്തുവന്നത്.