AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

iPhone 17: ഡിസൈനിൽ കോപ്പിയടി; വേഗത്തിൽ സ്ക്രാച്ചുകൾ വീഴുന്നു: ഐഫോൺ 17നെതിരെ പരാതിപ്രളയം

iPhone 17 Scratchgate And Other Issues: ഐഫോൺ 17 മോഡലിനെതിരെ പരാതികളുടെ പ്രളയം. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് പരാതി അറിയിക്കുന്നത്.

iPhone 17: ഡിസൈനിൽ കോപ്പിയടി; വേഗത്തിൽ സ്ക്രാച്ചുകൾ വീഴുന്നു: ഐഫോൺ 17നെതിരെ പരാതിപ്രളയം
ഐഫോൺ 17Image Credit source: Social Media
abdul-basith
Abdul Basith | Published: 24 Sep 2025 19:30 PM

ആപ്പിൾ ഐഫോണിൻ്റെ ഏറ്റവും പുതിയ മോഡലായ ആപ്പിൾ 17 സീരീസിനെതിരെ പരാതി പ്രളയം. മോഡൽ അവതരിപ്പിച്ചപ്പോൾ തന്നെ ഡിസൈൻ കോപ്പിയടിയാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഫോൺ പുറത്തിറങ്ങിയതിന് പിന്നാലെ വേഗത്തിൽ സ്ക്രാച്ച് വീഴുകയാണെന്നും ആപ്പിൾ കാർപ്ലേ അടക്കമുള്ളവ ലഭിക്കാൻ ബുദ്ധിമുട്ടുകയാണെന്നും ഉപഭോക്താക്കൾ പറയുന്നു.

ഡിസൈൻ
ഐഫോൻ 17 ഡിസൈൻ ഷവോമി 16 പ്രോ മാക്സിൻ്റെയും റിയൽമി പി4ൻ്റെയും ഡിസൈൻ കോപ്പിയടിച്ചതാണെന്നാണ് വിമർശനം. എന്നാൽ, ഷവോമി 16 പ്രോ മാക്സിൻ്റെ ബാക്ക് ബമ്പ് മാത്രമാണ് ഐഫോൺ 17ന് സമാനമെന്ന വാദങ്ങളുമുണ്ട്. അതേസമയം, റിയൽമി പി4ൻ്റെ ക്യാമറ ബമ്പും ഡിസൈനുമൊക്കെ ഐഫോൺ 17നെപ്പോലെയാണ്. ഇക്കൊല്ലം ഓഗസ്റ്റിലാണ് റിയൽമി പി4 സീരീസ് പുറത്തിറങ്ങിയത്.

Also Read: ​Google Gemini Nano AI: ഗൂ​ഗിൾ ജെമിനിയിൽ അപ്‍ലോഡ് ചെയ്ത ഫോട്ടോ ഡിലീറ്റ് ചെയ്യണോ?

സ്ക്രാച്ച്ഗേറ്റ്
ആപ്പിൾ ഐഫോണെതിരെ ഉയരുന്ന മറ്റൊരു വലിയ വിമർശനം ഫോൺ വേഗത്തിൽ സ്ക്രാച്ചുകൾ വീഴുന്നു എന്നതാണ്. പ്രത്യേകിച്ച് ഓറഞ്ച് നിറം വളരെ വേഗത്തിൽ സ്ക്രാച്ചുകൾ വീഴുന്നതായി പലരും ചൂണ്ടിക്കാട്ടുന്നു. സമൂഹമാധ്യമങ്ങളായ റെഡിറ്റിലും എക്സിലും ‘ഐഫോൺ 17 സ്ക്രാച്ച്ഗേറ്റ്’ എന്ന പേരിൽ ക്യാമ്പയിനുകൾ വരെ നടക്കുന്നുണ്ട്. ബിൽഡ് ക്വാളിറ്റിയിൽ ഊറ്റം കൊണ്ടിരുന്ന ഐഫോണിൽ നിന്ന് ഇത്ര മോശം അനുഭവം പ്രതീക്ഷിച്ചില്ലെന്നാണ് പലരും പറയുന്നത്.

മറ്റ് പ്രശ്നങ്ങൾ
ഐഫോൺ 17 സീരീസുമായി ബന്ധപ്പെട്ട് മറ്റ് പ്രശ്നങ്ങളും ഉപഭോക്താക്കൾ ആരോപിക്കുന്നുണ്ട്. വൈഫൈ, ബ്ലൂടൂത്ത്, ആപ്പിൾ കാർ പ്ലേ, ആപ്പിൾ ഇയർപോഡുകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആരോപിക്കപ്പെടുന്നത്. വയർലസ് കാർപ്ലേ പെട്ടെന്ന് ഡിസ്കണക്ടാവുന്നതും ഇയർപോഡ് കണക്ഷൻ്റെ പ്രശ്നങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുന്നു. ആപ്പിൾ വാച്ചിൻ്റെ കണക്ടിവിറ്റിയിലും പ്രശ്നങ്ങളുണ്ട്. ഫോൺ അൺലോക്ക് ചെയ്യുമ്പോൾ ഒന്നോ രണ്ടോ സെക്കൻഡുകളിലേക്ക് വൈഫൈ ഡിസ്കണക്റ്റ് ആവുന്നതും പ്രശ്നമാണ്. ഇതിനൊപ്പം ബ്ലൂടൂത്ത് കണക്ടിവിറ്റിയിലും പ്രശ്നങ്ങളുണ്ട്.