Facebook dating: Facebook dating: ഇനി ഫേസ്ബുക്കിലും ഡേറ്റിങ് അസിസ്റ്റന്റ്, അങ്ങോട്ടു മെസ്സേജ് ചെയ്യേണ്ട ഇങ്ങോട്ട് മാച്ചിങ്ങ് എത്തിക്കുംഎഐ
Dating Features AI-Powered on Facebook : ഫെയ്‌സ്ബുക്കിൽ എഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന 'ഡേറ്റിങ് അസിസ്റ്റന്റ്', 'മീറ്റ് ക്യൂട്ട്' എന്നീ ഫീച്ചറുകൾ ഡേറ്റിങ് എളുപ്പമാക്കാൻ ലക്ഷ്യമിടുന്നു.
ന്യൂഡൽഹി: മാർക്ക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റാ കമ്പനി, വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. വാട്‌സാപ്പിൽ സന്ദേശങ്ങൾ തർജ്ജമ ചെയ്യുന്നതിനുള്ള സംവിധാനവും ഫെയ്‌സ്ബുക്കിൽ നിർമ്മിത ബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള ഡേറ്റിങ് ഫീച്ചറുകളുമാണ് പ്രധാനമായും വരുന്നത്.
ഫെയ്‌സ്ബുക്ക്: എഐ ഡേറ്റിങ് ഫീച്ചറുകൾ
ഫെയ്‌സ്ബുക്കിൽ എഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ‘ഡേറ്റിങ് അസിസ്റ്റന്റ്’, ‘മീറ്റ് ക്യൂട്ട്’ എന്നീ ഫീച്ചറുകൾ ഡേറ്റിങ് എളുപ്പമാക്കാൻ ലക്ഷ്യമിടുന്നു. ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് അനുയോജ്യമായ പങ്കാളികളെ കണ്ടെത്താൻ ‘ഡേറ്റിങ് അസിസ്റ്റന്റ്’ സഹായിക്കും. ‘മീറ്റ് ക്യൂട്ട്’ എന്ന ഫീച്ചർ ഓരോ ആഴ്ചയിലും പുതിയ ‘മാച്ചുകളെ’ (അനുയോജ്യരായ വ്യക്തികളെ) ഓട്ടോമാറ്റിക്കായി പരിചയപ്പെടുത്തും. ഈ ഫീച്ചറുകൾ നിലവിൽ അമേരിക്കയിലും കാനഡയിലുമാണ് ലഭ്യമാകുക
Also read – ഡിസൈനിൽ കോപ്പിയടി; വേഗത്തിൽ സ്ക്രാച്ചുകൾ വീഴുന്നു: ഐഫോൺ 17നെതിരെ പരാതിപ്രളയം
വാട്‌സാപ്പ്: തത്സമയ തർജ്ജമ
വാട്‌സാപ്പിന്റെ പുതിയ തത്സമയ തർജ്ജമ ഫീച്ചർ വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും ചാനലുകളിലും ഉപയോഗിക്കാം. ഇത് വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ആളുകൾക്ക് എളുപ്പത്തിൽ ആശയവിനിമയം നടത്താൻ സഹായിക്കും. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ട്, സന്ദേശങ്ങൾ ക്ലൗഡിലേക്ക് അയക്കാതെ, അവരുടെ ഫോണിൽ വച്ചുതന്നെയാണ് ഈ തർജ്ജമ നടക്കുന്നത്.
ഈ ഫീച്ചർ ഉപയോഗിക്കാൻ, ഉപയോക്താക്കൾ ലഭിച്ച സന്ദേശത്തിൽ അമർത്തിപ്പിടിച്ച് ‘Translate’ ഓപ്ഷൻ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. തുടക്കത്തിൽ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, പോർച്ചുഗീസ്, റഷ്യൻ, അറബിക് എന്നീ ആറ് ഭാഷകളിൽ ഈ ഫീച്ചർ ലഭിക്കും. ഐഒഎസ് ഉപയോക്താക്കൾക്ക് 19 ഭാഷകളിൽ തർജ്ജമ ചെയ്യാനാകും.