iPhone 17 Pro: ഐഫോൺ 17 പ്രോ, 17 പ്രോ മാക്സ് ഫോണുകളിൽ ക്യാമറ തകർക്കും; റിപ്പോർട്ടുകൾ ഇങ്ങനെ
iPhone 17 Pro Upgraded Cameras: ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് ഫോണുകളിൽ സെൽഫി, ടെലിഫോട്ടോ ക്യാമറകൾ മെച്ചപ്പെടുത്തുമെന്ന് റിപ്പോർട്ട്. ഇതോടൊപ്പം ഇൻ ഡിസ്പ്ലേ ഫേസ് ഐഡിയിയും അപ്ഡേറ്റുണ്ടാവും.

ഐഫോൺ 17 സീരീസിലെ ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് ഫോണുകളിൽ ക്യാമറ മെച്ചപ്പെടുത്തുമെന്ന് റിപ്പോർട്ട്. സെൽഫി, ടെലിഫോട്ടോ ക്യാമറകളിലാവും പ്രധാനമായും അപ്ഡേറ്റുണ്ടാവുക. ഐഫോൺ 17 മോഡലുകളിൽ പുതിയ റിയർ ക്യാമറ ഡിസൈനും ആപ്പിൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. (Image Courtesy - Social Media)

ഈ വർഷം അവസാനമാവും ഐഫോൺ 17 പുറത്തിറങ്ങുക. എന്നാൽ, ഇതിനകം തന്നെ ഫോണിലുണ്ടാവുന്ന അപ്ഡേറ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിനൊപ്പമാണ് ക്യാമറയിലെ അപ്ഡേറ്റുകളെപ്പറ്റിയും വാർത്തകൾ പുറത്തുവരുന്നത്. ഇക്കാര്യം കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. (Image Courtesy - Social Media)

ചൈനീസ് സമൂഹമാധ്യമങ്ങളിലാണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നത്. ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നീ ഫോണുകളിൽ 48 മെഗാപിക്സലിൻ്റെ ടെലിഫോട്ടോ ക്യാമറയാവും ഉണ്ടാവുക. 5x ഒപ്റ്റിക്കൽ സൂമൂം ക്യാമറയിലുണ്ടാവും. ഐഫോൺ 16 പ്രോ മോഡലിൽ 12 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയാണ് ഉണ്ടായിരുന്നത്. (Image Courtesy - Social Media)

ഐഫോൺ 17 പ്രോ മോഡലിൽ 24 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഉണ്ടാവുക. ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് മോഡലുകളിൽ 12 മെഗാപിക്സലിൻ്റെ ട്രൂഡെപ്ത് ക്യാമറയാണ് ഉണ്ടായിരുന്നത്. ഇത് മെച്ചപ്പെടുത്തിയാണ് ഐഫോൺ 17 പ്രോ മോഡലിൽ സെൽഫി ക്യാമറ അവതരിപ്പിക്കുന്നത്. (Image Courtesy - Social Media)

ഐഫോൺ 17 പ്രോ മോഡലുകളിൽ വേറെയും അപ്ഡേറ്റുകളുണ്ടാവും. അണ്ടർ ഡിസ്പ്ലേ ഫേസ് ഐഡിയാവും ഫോണിലുണ്ടാവുക. ഇത് ക്യാമറയുടെ കട്ടൗട്ട് ചെറുതാക്കും. ആപ്പിളിൻ്റെ എ19 ചിപ് ആവും ഫോണിലുണ്ടാവുക. 8 ജിബി, 12 ജിബി റാമിലാവും സീരീസിലെ ഫോണുകൾ പുറത്തിറങ്ങുക. (Image Courtesy - Social Media)