അ‌തിന്റെ കാര്യം തീരുമാനമായി! ഐഫോൺ 18, ഐഫോൺ 18e മോഡലുകളിൽ ഒരേ ബാറ്ററി ശേഷി

iPhone 18, 18e tipped to get same 4,430mAh battery: ഐഫോൺ 18 പ്രോ മോഡലിനെക്കാൾ വലിയ ബാറ്ററി ശേഷിയുമായി പുതിയ ഐഫോൺ 18, ഐഫോൺ 18e മോഡലുകൾ എത്തുമെന്ന് സൂചന. ഐഫോൺ 17-ൽ ഉണ്ടായിരുന്ന 3,692mAh ബാറ്ററിയെ അപേക്ഷിച്ച് ഏകദേശം 20 ശതമാനം വർദ്ധന ഐഫോൺ 18 മോഡലിലെ ബാറ്ററി ശേഷിയിൽ ഉണ്ടായിട്ടുണ്ട് എന്നാണ് ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

അ‌തിന്റെ കാര്യം തീരുമാനമായി! ഐഫോൺ 18, ഐഫോൺ 18e മോഡലുകളിൽ ഒരേ ബാറ്ററി ശേഷി

Iphone 18, Iphone 18e Tipped To Feature Same Sized Battery

Published: 

11 Nov 2026 | 02:57 PM

ലോഞ്ചിന് മുന്നോടിയായി ഐഫോൺ 18 മോഡലിലെ ഫീച്ചറുകൾ സംബന്ധിച്ച ലീക്ക് റിപ്പോർട്ടുകൾ പലതും പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ ലീക്ക് റിപ്പോർട്ടുകളിലൊന്ന് ഐഫോൺ 18 (iPhone 18), ഐഫോൺ 18e (iPhone 18e) മോഡലുകൾ ഒരേ ബാറ്ററി ശേഷിയോടെ എത്തും എന്ന് വെളിപ്പെടുത്തിയിരിക്കുന്നു. ഐഫോൺ 18 പ്രോ സീരീസിന്റെ ലോഞ്ചിന് ശേഷം, ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ഐഫോൺ 18, ഐഫോൺ 18e എന്നിവ. അടുത്ത വർഷം ആദ്യ പാദത്തിൽ ഇവ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം അ‌വസാനിക്കാൻ ഇനി ഒരു മാസം മാത്രമേ ബാക്കിയുള്ളൂ, അ‌തായത് ഐഫോൺ 18 ലോഞ്ച് അ‌ടുത്തെത്തിക്കൊണ്ടിരിക്കുകയാണ്.

സാധാരണയായി പ്രോ മോഡലുകൾക്ക് ഒപ്പം തന്നെയാണ് സ്റ്റാന്റേർഡ് മോഡലും ആപ്പിൾ അ‌വതരിപ്പിച്ചിരുന്നത് എങ്കിലും ഇത്തവണ വിൽപ്പന തന്ത്രങ്ങളുടെ ഭാഗമായി ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയും ആദ്യ ഫോൾഡബിൾ ഐഫോൺ മോഡലായ ഐഫോൺ ഡ്യുവോയും മാത്രമാണ് സെപ്റ്റംബറിലെ ആപ്പിൾ ഇവന്റിൽ അ‌വതരിപ്പിച്ചത്.

Also Read: നാല് കളറുകളിൽ 200MP ക്യാമറയോടെ ഒരു കലക്കൻ സംഭവം! ഷവോമി 18 പ്രോ സീരീസ് ലോഞ്ച് തിയതി എത്തി

ഇനി ഐഫോൺ 18 മോഡലിന്റെ ​ഊഴമാണ്. പ്രധാന മോഡലുകളെക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മോഡൽ എന്ന നിലയിൽ ഐഫോൺ 18e മോഡലിനും പ്രാധാന്യം ഉണ്ട്. വരാൻ പോകുന്ന ഈ രണ്ട് ഐഫോൺ മോഡലുകളിലും 4,430mAh ബാറ്ററികൾ ഉണ്ടായിരിക്കും എന്നാണ് പുതിയ ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നത്. എന്നാൽ ഇക്കാര്യം ആപ്പിൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

4,430mAh ബാറ്ററി എന്നത് ആൻഡ്രോയിഡ് ഉപയോക്താ​ക്കളെ സംബന്ധിച്ച് വളരെ കുറവായി തോന്നും. കാരണം 7000mAh അ‌ല്ലെങ്കിൽ അ‌തിന് മുകളിൽ ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോണുകൾ ഇന്ന് സർവസാധാരണമായിരിക്കുന്നു. എന്നാൽ ഐഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം 4,430mAh ബാറ്ററി എന്നത് മുൻ മോഡലുകളെ അ‌പേക്ഷിച്ച് ഏറെ ആശ്വാസം നൽകുന്ന ബാറ്ററി വർധനവാണ്.

‘Taycan’, ‘Nevera’ എന്നിങ്ങനെ കോഡ് നാമങ്ങളുള്ള ഐഫോൺ 18, ഐഫോൺ 18e എന്നിവയിൽ 4,430mAh ശേഷിയുള്ള ബാറ്ററികൾ ആയിരിക്കും ഉണ്ടാവുകയെന്ന് ‘Fixed Focus Digital’ എന്ന ടിപ്‌സ്റ്റർ ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഐഫോൺ 17-ൽ ഉണ്ടായിരുന്ന 3,692mAh ബാറ്ററിയെ അപേക്ഷിച്ച് ഏകദേശം 20 ശതമാനം വർദ്ധനവാണിത് എന്ന് വിലയിരുത്തപ്പെടുന്നു.

ഐഫോൺ 18 പ്രോയുടെ ബാറ്ററി ശേഷിയേക്കാളും (ഫിസിക്കൽ സിം ഉള്ള മോഡലുകളിൽ 4,056mAh, eSIM-മാത്രം ഉള്ള മോഡലുകളിൽ 4,288mAh) ബാറ്ററി ശേഷി ഐഫോൺ 18ന് ഉണ്ട് എന്ന് പുതിയ വെളിപ്പെടുത്തൽ സൂചന നൽകുന്നു. ഐഫോൺ 17 മോഡലിനെക്കാൾ ഉയർന്ന വിലയിലാണ് ഐഫോൺ 18 എത്തുക എന്ന് ഉറപ്പാണ്. ഈ ഘട്ടത്തിൽ ഉപയോക്താക്കളെ ആകർഷിക്കുന്ന അ‌പ്ഗ്രേഡുകൾ അ‌വതരിപ്പിക്കാനുള്ള ആപ്പിൾ നീക്കത്തിന്റെ ഭാഗമാകാം ബാറ്ററി ശേഷിയിലുള്ള ഈ വർധന.

English Summary

A tipster has revealed that the iPhone 18 and iPhone 18e models will feature the same battery capacity. The tipster, known as ‘Fixed Focus Digital’, stated that the iPhone 18 and iPhone 18e codenamed ‘Taycan’ and ‘Nevera’, respectivelywill be equipped with 4,430mAh batteries. This capacity exceeds that of the iPhone 18 Pro model.

Loading...
Unable to load recommendations.
Follow Us
പൈനാപ്പിളും ക്യാരറ്റും ഉണ്ടോ? വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ സൂപ്പർ സ്മൂത്തി
ചോറിന് പകരം എന്ത് കഴിക്കാം? വണ്ണം കുറയ്ക്കാൻ അറിഞ്ഞോളൂ....
35 കഴിഞ്ഞാൽ നേട്ടങ്ങളുടെ കാലം; ഈ തീയതികളിലാണോ ജനിച്ചത്?
പ്രോട്ടീൻ ഷേക്ക് വെറൈറ്റിയാക്കാം; ഹൈ-പ്രോട്ടീൻ സ്ട്രോബെറി സ്മൂത്തി ഇതാ!
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി