ISRO: പിന്നെയും ഞെട്ടിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ, വരാനിരിക്കുന്നത് വമ്പന്‍ ദൗത്യങ്ങള്‍
ISRO Upcoming Missions 2025: വരാനിരിക്കുന്നവയില്‍ നാസയുമായി സഹകരിച്ചുള്ള ദൗത്യവുമുണ്ട്. യുഎസിന്റെ ബ്ലൂ ബേര്‍ഡ് ബ്ലോക്ക് റ്റു എന്ന കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് ഐഎസ്ആര്‍ഒയുടെ എല്‍വിഎം ത്രീ ലോഞ്ച് വെഹിക്കിള്‍ വിക്ഷേപിക്കും. ഏതാണ്ട് 6,500 കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം
ഐഎസ്ആര്‍ഒയെ സംബന്ധിച്ച് ഇനി വരാനിരിക്കുന്നത് തിരക്കു പിടിച്ച ദിവസങ്ങളാണ്. നിരവധി പദ്ധതികളാണ് അണിയറയിലൊരുങ്ങുന്നത്. ഏറെ കാത്തിരിക്കുന്ന സിഎംഎസ് 2 ദൗത്യം അടുത്ത മാസം നടക്കുമെന്നാണ് സൂചന. എല്‍വിഎം 3 ആയിരിക്കും ലോഞ്ച് വെഹിക്കിള്‍. ഒക്ടോബര്‍ രണ്ടാം വാരത്തില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാകും വിക്ഷേപണം.
ഐഎസ്ആര്‍ഒ നിര്‍മിച്ച സിഎംഎസ് 2 കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് എല്‍വിഎം 3 ഉപയോഗിച്ച് വിക്ഷേപിക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണ്. വരാനിരിക്കുന്നവയില്‍ നാസയുമായി സഹകരിച്ചുള്ള ദൗത്യവുമുണ്ട്. യുഎസിന്റെ ബ്ലൂ ബേര്‍ഡ് ബ്ലോക്ക് റ്റു എന്ന കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് ഐഎസ്ആര്‍ഒയുടെ എല്‍വിഎം ത്രീ ലോഞ്ച് വെഹിക്കിള്‍ വിക്ഷേപിക്കും.
ഏതാണ്ട് 6,500 കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം. യുഎസിലെ ടെക്‌സസിലുള്ള എഎസ്ടി സ്പേസ് മൊബൈൽ ആണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ഉപഗ്രഹം ഇന്ത്യയിലെത്തും. മൊബൈല്‍ സേവനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ഈ ദൗത്യം.
മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് ഭൂമിയിലെ ടവറുകൾ ആശ്രയിക്കാതെ നേരിട്ട് കോളുകൾ ചെയ്യാനും ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് ആക്‌സസ് ചെയ്യാനും കഴിയുമെന്നതാണ് പ്രത്യേകത. വിദൂര പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ സിഎംഎസ് ഉപഗ്രഹം സഹായിക്കും. വിക്ഷേപണത്തീയതിയടക്കമുള്ള വിശദാംശങ്ങള്‍ ഐഎസ്ആര്‍ഒ വൈകാതെ പുറത്തുവിട്ടേക്കും.
🚨 The launch of the LVM3-M5 / CMS-02 mission is now expected to take place NET October 7th!! 🚀
This will be the first launch of the LVM3 rocket after the Chandrayaan-3 mission in 2023. pic.twitter.com/7KoKK5bBrU
— ISRO Spaceflight (@ISROSpaceflight) September 19, 2025