AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ChatGPT: ചാറ്റ്ജിപിടി ഉപയോക്താക്കള്‍ക്കായി വന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ നീക്കമിട്ട് ഓപ്പണ്‍എഐ; പക്ഷേ, എല്ലാവര്‍ക്കുമില്ല

ChatGPT New Feature: ഫീച്ചറിന്റെ സവിശേഷതകള്‍ എന്തെല്ലാമായിരിക്കുമെന്ന് വ്യക്തമല്ല. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍. എന്നാല്‍ തുടക്കത്തില്‍ ഇത് എല്ലാവര്‍ക്കും ലഭിക്കില്ല. ചാറ്റ്ജിപിടി പ്രോ സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമാകും ഇത് ആദ്യം ലഭിക്കുന്നത്

ChatGPT: ചാറ്റ്ജിപിടി ഉപയോക്താക്കള്‍ക്കായി വന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ നീക്കമിട്ട് ഓപ്പണ്‍എഐ; പക്ഷേ, എല്ലാവര്‍ക്കുമില്ല
Image for representation purpose onlyImage Credit source: facebook.com/openai/
Jayadevan AM
Jayadevan AM | Published: 22 Sep 2025 | 12:47 PM

പ്പണ്‍എഐ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ ‘കമ്പ്യൂട്ട് ഇന്റന്‍സീവ് ഓഫറുകള്‍’ ആരംഭിക്കുമെന്ന് കമ്പനി സിഇഒ സാം ആള്‍ട്ട്മാന്‍ പ്രഖ്യാപിച്ചു. ഈ ഫീച്ചറിന്റെ സവിശേഷതകള്‍ എന്തെല്ലാമായിരിക്കുമെന്ന് വ്യക്തമല്ല. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍. എന്നാല്‍ തുടക്കത്തില്‍ ഇത് എല്ലാവര്‍ക്കും ലഭിക്കില്ല. ചാറ്റ്ജിപിടി പ്രോ സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമാകും ഇത് ആദ്യം ലഭിക്കുന്നത്.

അനുബന്ധ ചെലവുകളാണ് ഇതിന് കാരണമെന്നും, പുതിയ പ്രൊഡക്ടുകള്‍ക്ക് അധിക ഫീസുണ്ടാകുമെന്നും ആള്‍ട്ട്മാന്‍ വിശദീകരിച്ചു. ചെലവുകള്‍ കുറച്ച്, സേവനങ്ങള്‍ വ്യാപകമായി ലഭ്യമാക്കുകയാണ് ലക്ഷ്യം. കാലക്രമേണ അത് സാധിക്കുമെന്നും ആള്‍ട്ട്മാന്‍ പറഞ്ഞു.

വരും ആഴ്ചകളിൽ, റിസോഴ്‌സ് ഇന്റൻസീവ് ടാസ്‌ക്കുകളുടെ കാര്യത്തിൽ പ്രോ സബ്‌സ്‌ക്രൈബർമാർക്ക് എഐ മോഡലിലേക്ക് കൂടുതൽ ആക്‌സസ് ലഭിക്കും. അണ്‍ലിമിറ്റഡ് മെസേജുകള്‍, ഇമേജ് ക്രിയേഷന്‍, വീഡിയോ ജനറേഷന്‍ തുടങ്ങിയ പുതിയ ഫീച്ചറിലുണ്ടെന്നാണ് സൂചന.

Also Read: Gemini Ai: മലയാളം പ്രോംപ്ട് ഉപയോഗിച്ച് സ്റ്റൈലിഷ് ഇമേജുകൾ വാട്സപ്പിലും ജനറേറ്റ് ചെയ്യാം; നടപടിക്രമങ്ങൾ ഇങ്ങനെ