Jio Recharge Plan: ഇനി ഇങ്ങനെയൊരു പ്ലാനില്ല, ഇരുട്ടടി
Jio 1 GB Data Plan Rate Change: 2025 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ ജിയോയുടെ ശരാശരി ഉപഭോക്തൃ വരുമാനം (ARPU) വർദ്ധിപ്പിക്കാൻ ഈ മാറ്റം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ന്യൂഡൽഹി: കഴിഞ്ഞ വർഷം ജൂലൈയിലാണ് ഉപഭോക്താക്കൾക്ക് ഇരുട്ടടി പോലെ ടെലികോം കമ്പനികൾ തങ്ങളുടെ റീ ചാർജ്ജ് നിരക്ക് കൂട്ടിയത്. ഈ വർഷം സമാനമായ വർധനകളൊന്നുമില്ലെങ്കിലും ഓപ്പറേറ്റർമാർ ചില ആനുകൂല്യങ്ങൾക്ക് മാറ്റം വരുത്തുന്നുണ്ട്. ജിയോ നിലവിൽ നൽകി വരുന്ന പ്രതിദിന 1 ജിബി പ്ലാനുകൾ ഇനി ഉണ്ടാവില്ല. നിർത്തലാക്കിയ ഈ പ്ലാനിൽ 28 ദിവസത്തേക്ക് 1 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയായിരുന്നു കമ്പനി വാഗ്ദാനം ചെയ്തതത്. 249 രൂപയായിരുന്നു പ്ലാനിൻ്റെ നിരക്ക്.
നിലവിൽ
ജിയോയുടെ പ്രതിദിന ഡാറ്റ പ്ലാനുകൾ 28 ദിവസം വാലിഡിറ്റിയിലാണ് എത്തുന്നത്. 299 രൂപയാണ് നിരക്ക്. പ്രതിദിനം 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസുമാണ് പ്ലാനിൽ ലഭിക്കുന്നത്. പ്രതിദിനം 1 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ ജിയോ വീണ്ടും വിപണിയിൽ എത്തിക്കുമോ എന്ന കാര്യത്തിൽ നിലവിൽ ഉറപ്പില്ല .
ഉപഭോക്തൃ വരുമാനം
2025 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ ജിയോയുടെ ശരാശരി ഉപഭോക്തൃ വരുമാനം (ARPU) വർദ്ധിപ്പിക്കാൻ ഈ മാറ്റം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ സജ്ജീകരണത്തോടെ, ഉപഭോക്താക്കൾ അവരുടെ പ്ലാനുകൾ കൂടുതൽ തവണ റീചാർജ് ചെയ്യാനോ കൂടുതൽ ചെലവേറിയ പാക്കേജുകൾ തിരഞ്ഞെടുക്കാനോ സാധ്യതയുണ്ട്. ഇത് കമ്പനിയുടെ മൊത്തത്തിലുള്ള വരുമാന വർദ്ധനവിന് കാരണമാകും.
എയർടെല്ലും വിഐയും ഇപ്പോഴും പ്രതിദിനം 1 ജിബി പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്, പക്ഷേ ഇവയുടെ നിരക്ക് 299 രൂപയേക്കാൾ കൂടുതലാണ്. എന്നാൽ, 299 രൂപയ്ക്ക്, ജിയോ പ്രതിദിനം 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്പം ജിയോ ഇപ്പോഴും 189 രൂപയുടെ വാല്യു റീചാർജ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്, ഇത് പരിധിയില്ലാത്ത കോളിംഗ്, ആകെ 2 ജിബി ഡാറ്റ, 28 ദിവസത്തേക്ക് 300 എസ്എംഎസ് എന്നിവ നൽകുന്നു.