AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Robot for reproduction: ഇനി പ്രസവിക്കാനും റോബോർട്ട്, ചിലവ് 12 ലക്ഷം

Humanoid Pregnancy Robot with Artificial Womb: അങ്ങനെയുണ്ടാകുന്ന കുട്ടിയുടെ രക്ഷകർത്താവ് ആരായിരിക്കും, അവർക്ക് എന്ത് അവകാശങ്ങളാണ് ഉണ്ടാകുക തുടങ്ങിയ നിയമപരമായ ചോദ്യങ്ങളും ഇത് ഉയർത്തുന്നു.

Robot for reproduction: ഇനി പ്രസവിക്കാനും റോബോർട്ട്, ചിലവ് 12 ലക്ഷം
Pregnancy RobotImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 19 Aug 2025 21:27 PM

ബീജിംഗ്: മനുഷ്യചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ഒരു സാങ്കേതികവിദ്യയുമായി ചൈനീസ് ഗവേഷകർ. കൃത്രിമ ഗർഭപാത്രം പേറുന്ന മനുഷ്യാകാരമുള്ള റോബോട്ടിനെ 2026-ഓടെ അവതരിപ്പിക്കാനാണ് പദ്ധതി. ‘ഗർഭധാരണം നടത്താൻ ശേഷിയുള്ള റോബോട്ട്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ യന്ത്രത്തിന് സ്ത്രീകളുടെ ഗർഭപാത്രത്തിന്റെ എല്ലാ പ്രവർത്തനശേഷിയും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ഇൻ വിട്രോ ഫെർട്ടിലൈസേഷനും (ഐ വി എഫ്) ആർട്ടിഫിഷ്യൽ ഇൻസെമിനേഷനും വിജയിക്കാത്ത ദശലക്ഷക്കണക്കിന് ദമ്പതികൾക്ക് ഇത് വലിയ പ്രതീക്ഷ നൽകുന്നു. വാടക ഗർഭധാരണത്തെക്കാൾ ചെലവ് കുറഞ്ഞ രീതിയായിരിക്കും റോബോട്ടിക് ഗർഭധാരണം എന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 12 ലക്ഷം രൂപയായിരിക്കും ഇതിന് ചെലവ് വരാൻ സാധ്യത.

അതേസമയം, ഈ സാങ്കേതികവിദ്യ ആശങ്കകളും ഉയർത്തുന്നുണ്ട്. മാതൃത്വമെന്ന പ്രകൃതിദത്ത പ്രക്രിയയെ ഇത് ഇല്ലാതാക്കുമെന്നും, അമ്മ – മകൻ ബന്ധത്തിന് ദോഷകരമാകുമെന്നും വിമർശകർ വാദിക്കുന്നു. ഇത് ‘സ്ത്രീകളുടെ അന്ത്യത്തിന്’ കാരണമാകുമെന്ന് ഫെമിനിസ്റ്റ് ചിന്തകനായ ആൻഡ്രിയ ഡ്വോർകിൻ അഭിപ്രായപ്പെട്ടിരുന്നു.

അങ്ങനെയുണ്ടാകുന്ന കുട്ടിയുടെ രക്ഷകർത്താവ് ആരായിരിക്കും, അവർക്ക് എന്ത് അവകാശങ്ങളാണ് ഉണ്ടാകുക തുടങ്ങിയ നിയമപരമായ ചോദ്യങ്ങളും ഇത് ഉയർത്തുന്നു. ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്താനുള്ള ചർച്ചകൾ ചൈനീസ് അധികൃതർ ആരംഭിച്ചു കഴിഞ്ഞു.

ഗർഭധാരണ സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ഇത് ആശ്വാസമാകുമെങ്കിലും, കുട്ടികളെ വെറുമൊരു ഉൽപ്പന്നമായി കാണുന്ന അപകടകരമായ പ്രവണതയിലേക്ക് സമൂഹം നീങ്ങുമോ എന്ന ആശങ്ക നിലനിൽക്കുന്നു. എന്നിരുന്നാലും, 2026-ൽ അമ്മയിൽ നിന്നല്ലാതെ ഒരു യന്ത്രത്തിലൂടെ ഒരു കുട്ടി ജനിക്കാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.