റീച്ചാർജ് ചെയ്യാത്ത സിം കാർഡുകളിൽ ഇനി ഇൻകമിങ് കോൾ ലഭിക്കില്ല; ജിയോ മാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
Jio may discontinue incoming services for inactive SIM: സാധാരണക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം റീച്ചാർജ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഇൻകമിങ് കോൾ തടസപ്പെടാതിരിക്കുന്നത് വലിയ ആശ്വാസമായിരുന്നു. നിരവധി ആളുകൾ ഇത്തരത്തിൽ ഇൻകമിങ് കോൾ സൗകര്യം ഉപയോഗപ്പെടുത്തുന്നുമുണ്ട്. എന്നാൽ ഇനി മുതൽ അത് നടക്കാതെ വന്നാൽ വരിക്കാർ റീച്ചാർജ് ചെയ്യാൻ നിർബന്ധിതരാകും.

Jio May Discontinue Incoming Services For Inactive Sim
സാധാരണക്കാരായ ടെലിക്കോം ഉപയോക്താക്കളെ വലിയതോതിൽ ബാധിക്കുന്ന ഒരു വലിയ നീക്കത്തിലേക്ക് ജിയോ കടക്കുന്നതായി റിപ്പോർട്ട്. റീച്ചാർജ് ചെയ്യാതെ ഇൻ ആക്ടീവ് നിലയിലുള്ള സിം കാർഡുകളിലേക്കുള്ള ഇൻകമിങ് കോൾ സേവനം ജിയോ അവസാനിപ്പിക്കുന്നു എന്ന് ഓൺലൈൻ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. എന്നാൽ ഇക്കാര്യം ജിയോ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റീച്ചാർജ് ചെയ്യാതെ ഔട്ട്ഗോയിങ് കോൾ സേവനം നിലച്ചാലും ഇൻകമിങ് സേവനം ജിയോ നൽകിയിരുന്നു. എന്നാൽ ഇനി അത് ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്. റീച്ചാർജ് ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇൻ ആക്ടീവ് സിമ്മുകളിലേക്കുള്ള ഇൻകമിങ് കോൾ സേവനം ജിയോ നിർത്തലാക്കുന്നത്.
സാധാരണക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം റീച്ചാർജ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഇൻകമിങ് കോൾ തടസപ്പെടാതിരിക്കുന്നത് വലിയ ആശ്വാസമായിരുന്നു. നിരവധി ആളുകൾ ഇത്തരത്തിൽ ഇൻകമിങ് കോൾ സൗകര്യം ഉപയോഗപ്പെടുത്തുന്നുമുണ്ട്. എന്നാൽ ഇനി മുതൽ അത് നടക്കില്ല, അതിനാൽ വരിക്കാർ ഇൻകമിങ് കോളുകൾക്കായി റീച്ചാർജ് ചെയ്യാൻ നിർബന്ധിതരാകും.
Also Read: ഇന്ത്യയിൽ ഇനി നിയോക്കാലം! മോട്ടറോള എഡ്ജ് 70 സീരീസിൽ അഞ്ചാമനായി എഡ്ജ് 70 നിയോ വരുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. അതിനാൽത്തന്നെ ഇൻ ആക്ടീവ് സിം കാർഡുകളിലേക്കുള്ള ഇൻകമിങ് കോൾ സേവനം അവസാനിപ്പിക്കാൻ ജിയോ തീരുമാനിച്ചാൽ അത് നിരവധി പേരെ ബാധിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ നേരത്തെ തന്നെ ഇൻ ആക്ടീവ് സിം കാർഡുകളിലേക്കുള്ള എല്ലാ സേവനങ്ങളും അവസാനിപ്പിച്ചിരുന്നു.
ഈ നീക്കത്തിലൂടെ കമ്പനിയുടെ ‘ആവറേജ് റെവന്യൂ പെർ യൂസർ’ (ARPU – ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം) വർദ്ധിപ്പിക്കാൻ കഴിയും എന്നാണ് കരുതപ്പെടുന്നത്. ട്വിറ്ററിൽ (ഇപ്പോൾ X) പ്രമുഖ ടിപ്സ്റ്റർ അഭിഷേക് യാദവ് ജിയോയിൽ നിന്നുള്ള ഒരു മെസേജിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചു. അവസാന റീചാർജ് പ്ലാൻ കാലാവധി കഴിഞ്ഞതിനാൽ, ഇൻകമിംഗ് കോളുകൾ എപ്പോൾ വേണമെങ്കിലും നിലച്ചേക്കാം എന്നാണ് അതിൽ പറയുന്നത്.
റിലയൻസ് ജിയോയുടെ ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ നിന്നുള്ള സന്ദേശമാണിതെന്ന് കരുതപ്പെടുന്നു. ഇത് ഏതെങ്കിലും പ്രത്യേക ടെലികോം സർക്കിളിൽ മാത്രമുള്ളതാണോ അതോ ഇന്ത്യയിലുടനീളം ബാധകമാണോ എന്ന് വ്യക്തമല്ല. ഇൻ ആക്ടീവ് സിം കാർഡുകളിലേക്കുള്ള ഇൻകമിങ് സേവനം അവസാനിപ്പിക്കാനുള്ള ജിയോയുടെ തീരുമാനം കുറഞ്ഞ വരുമാനമുള്ള ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് എന്ന് കരുതപ്പെടുന്നു.
English Summary
Online reports claim that Jio is discontinuing incoming call services for inactive SIM cards. However, Jio has not yet officially confirmed this. Previously, Jio users could receive incoming calls even without an active recharge plan.