AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഇഷ്ടംപോലെ ഉപയോഗിക്കാം! ശരിക്കും അ‌ൺലിമിറ്റഡ് 5G ഡാറ്റ കിട്ടുന്ന 56 ദിവസ ജിയോ റീച്ചാർജ് പ്ലാൻ

Jio Recharge June 2026: ഒരു മാസത്തിൽ കൂടുതൽ വാലിഡിറ്റിയിൽ റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ജിയോ ഉപയോക്താക്കൾക്ക് ലഭ്യമായിട്ടുള്ള മികച്ച ഓപ്ഷനുകളിലൊന്നാണ് 629 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. 5ജി സഹിതം 56 ദിവസ വാലിഡിറ്റിയിൽ ലഭ്യമായിട്ടുള്ള ഏക ജിയോ പ്ലാനാണിത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ലഭ്യമാകുക.

ഇഷ്ടംപോലെ ഉപയോഗിക്കാം! ശരിക്കും അ‌ൺലിമിറ്റഡ് 5G ഡാറ്റ കിട്ടുന്ന 56 ദിവസ ജിയോ റീച്ചാർജ് പ്ലാൻ
Jio Recharge June 2026Image Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 16 Jun 2026 | 08:08 AM

ഇന്ത്യയിലെ ഏറ്റവും വലിയ മൊ​ബൈൽ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി നിരവധി റീച്ചാർജ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ടെങ്കിലും അ‌തിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സഹിതം എത്തുന്ന പ്ലാനുകൾക്കാണ് ഇപ്പോൾ കൂടുതൽ ഡിമാൻഡ് ഉള്ളത്. ഇന്ത്യയുടെ ടെലിക്കോം രംഗം വളർന്നതിൽ ജിയോയുടെ കടന്നുവരവ് വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി 5ജി അ‌വതരിപ്പിക്കുന്നതിൽ ഉൾപ്പെടെ ജിയോ നടത്തിയ മുന്നേറ്റം മറ്റ് കമ്പനികൾക്കും പ്രചോദനവും വെല്ലുവിളിയുമായി. എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ കമ്പനികളുടെ വരിക്കാരെ അ‌പേക്ഷിച്ച് ജിയോയുടെ വരിക്കാർക്ക് ചില കാര്യങ്ങളിൽ നേട്ടം ഏറെയുണ്ട്. മറ്റ് രണ്ട് കമ്പനികളെ അ‌പേക്ഷിച്ച് കുറച്ചുകൂടി കുറഞ്ഞ നിരക്കാണ് ജിയോയുടെ ടെലിക്കോം സേവനങ്ങൾക്ക് ഈടാക്കപ്പെടുന്നത്.

ജിയോ മാത്രമല്ല, എയർടെലും രാജ്യവ്യാപകമായി 5ജി വ്യാപനം ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. അ‌തേസമയം വിഐ 5ജി വ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തുടരുന്നതേയുള്ളൂ. എങ്കിലും ഈ മൂന്ന് കമ്പനികളും അ‌ൺലിമിറ്റഡ് 5ജി പ്ലാനുകൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഇതിൽ ശരിക്കും അ‌ൺലിമിറ്റഡ് 5ജി ലഭിക്കുന്ന പ്ലാനുകൾ കൂടുതൽ കാണാനാകുക ജിയോയുടെ പക്കലാണ്.

Also Read: ഗ്ലാമറിന് ഗ്ലാമർ, പവറിന് പവർ, ക്യാമറയ്ക്ക് ക്യാമറ! വിവോ X300 FE 8000 രൂപ ഡിസ്കൗണ്ടിൽ വിൽക്കുന്നു

മറ്റുള്ളവർക്ക് പരിധിയുണ്ട്

മറ്റ് രണ്ട് കമ്പനികളുടെയും അ‌ൺലിമിറ്റഡ് 5ജി ആനുകൂല്യത്തിൽ ഓരോ 30, 28 ദിവസത്തിലും 300GB എന്ന പരിധിയുണ്ട്. എന്നാൽ ജിയോ അ‌ത്തരം പരിധികളൊന്നും നിശ്ചയിച്ചിട്ടില്ല. ഉപയോക്താവിന്റെ പ്രദേശത്ത് ജിയോ 5ജി ലഭ്യമാകുകയും ഉപയോക്താവിന് 5ജി ഫോൺ ഉണ്ടായിരിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ ജിയോ അ‌ൺലിമിറ്റഡ് 5ജി ആനുകൂല്യം അ‌ടങ്ങുന്ന റീച്ചാർജ് പ്ലാനുകൾ ഉപയോഗിച്ചുകൊണ്ട് പരിധിയില്ലാതെ ഡാറ്റ ഉപയോഗം സാധ്യമാകും.

അ‌ൺലിമിറ്റഡ് 5ജി

2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ജിയോ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിമാസ റീച്ചാർജ് ചെയ്യുന്ന ജിയോ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം അ‌ൺലിമിറ്റഡ് 5ജി കിട്ടാൻ ഏറ്റവും അ‌നുയോജ്യം 349 രൂപയുടെ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനാണ്.

എന്നാൽ മൊ​ബൈൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം പ്രതിമാസ പ്ലാനുകളെക്കാൾ കൂടുതൽ ലാഭകരം ദീർഘകാല പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നതാണ്. പക്ഷേ വലിയൊരു തുക റീച്ചാർജിനായി ഒറ്റയടിക്ക് ചെലവഴിക്കേണ്ടി വരും എന്നത് മാത്രമാണ് ഇതിലെ പ്രശ്നം, എങ്കിലും സംഗതി ലാഭകരമാണ്. ദീർഘകാല പ്ലാനുകൾ തെരഞ്ഞെടുക്കാൻ സാധിക്കാത്തവർക്കായി ജിയോ ചില വ്യത്യസ്ത വാലിഡിറ്റികളിലുള്ള പ്ലാനുകളും ലഭ്യമാക്കിയിട്ടുണ്ട്.

ഒരു മാസത്തിൽ കൂടുതൽ വാലിഡിറ്റിയിൽ റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ജിയോ ഉപയോക്താക്കൾക്ക് ലഭ്യമായിട്ടുള്ള മികച്ച ഓപ്ഷനുകളിലൊന്നാണ് 629 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ 56 ദിവസ വാലിഡിറ്റിയിൽ ഈ ജിയോ പ്ലാനിൽ ലഭ്യമാകും. പ്രതിമാസ പ്ലാനിനെക്കാൾ ലാഭകരമായ ഈ 56 ദിവസ പ്ലാനിനെക്കുറിച്ച് വിശദമായി പരിചയപ്പെടാം.

629 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ

ജിയോയുടെ 629 രൂപ പ്രീപെയ്ഡ് പ്ലാൻ 56 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ലഭ്യമാകുക. 5ജി സഹിതം 56 ദിവസ വാലിഡിറ്റിയിൽ ലഭ്യമായിട്ടുള്ള ഏക ജിയോ പ്ലാനാണിത്.

സ്പെഷൽ ഓഫറായി മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ, 50ജിബി ഫ്രീ ജിയോഎഐ ക്ലൗഡ് സ്റ്റോറേജ് എന്നിവയും ഈ പ്ലാനിൽ ലഭിക്കും. കൂടാതെ 35,100 രൂപ വിലവരുന്ന 18 മാസത്തെ ജിയോ AI പ്രോ സബ്‌സ്‌ക്രിപ്‌ഷൻ തികച്ചും സൗജന്യമായി ലഭ്യമാകും. 11.23 രൂപയാണ് ഈ ജിയോ പ്ലാനിന്റെ പ്രതിദിന ചെലവ്.

English Summary

The Rs 629 prepaid plan is one of the best options available for Jio users who want to recharge for more than a month. This is the only Jio plan that comes with 5G and a validity of 56 days. The main benefits include unlimited calling, 2GB data per day, 100 SMS per day, and unlimited 5G data. The daily cost of this Jio plan is Rs 11.23.

Follow Us