Jio recharge plan: ജിയോയുടെ 350 രൂപയിൽ താഴെയുള്ള മികച്ച 5 റീചാർജ് പ്ലാനുകൾ: അറിയേണ്ടതെല്ലാം
Jio’s 5 most affordable plans under Rs 350: 349 ന്റെ പ്ലാനിൽ പ്രതിദിനം 2 GB ഡാറ്റായും 28 ദിവസത്തെ വാലിഡിറ്റിയുമാണ് പ്രധാനമായി ലഭിക്കുക. ജിയോയുടെ 9-ാം വാർഷികത്തോട് അനുബന്ധിച്ച് ഈ പ്ലാനിൽ പ്രത്യേക ഓഫറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്
കൊച്ചി: കുറഞ്ഞ വിലയിൽ മികച്ച ഡാറ്റാ ആനുകൂല്യങ്ങൾ തേടുന്നവരാണോ നിങ്ങൾ…. എങ്കിൽ റിലയൻസ് ജിയോ പുതിയ പ്രീപെയ്ഡ് ഡാറ്റാ പ്ലാനുകൾ അവതരിപ്പിച്ചു. ആകർഷകമായ ഡാറ്റാ ലഭ്യതയും, ഒപ്പം ഒ.ടി.ടി. (OTT) പ്ലാറ്റ്‌ഫോം സബ്‌സ്‌ക്രിപ്‌ഷനുകളും നൽകുന്ന പ്ലാനുകളാണ് ഇപ്പോൾ ജിയോയുടെ ശ്രദ്ധാകേന്ദ്രം. നിലവിലെ ഉപയോക്താക്കൾക്കും പുതിയതായി ജിയോയിലേക്ക് വരുന്നവർക്കും ഈ പ്ലാനുകൾ തിരഞ്ഞെടുക്കാം.
പ്രധാന പ്ലാനുകളും ആനുകൂല്യങ്ങളും
198 ന്റെ പ്ലാൻ (14 ദിവസം) : ജിയോയുടെ ഏറ്റവും ലാഭകരമായ പ്ലാനുകളിലൊന്നാണിത്. പ്രതിദിനം 2 GB ഡാറ്റാ ലഭിക്കുന്ന ഈ പ്ലാനിൽ, Sony LIV, ZEE5, Lionsgate Play ഉൾപ്പെടെ 9-ൽ അധികം OTT പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്‌ഷനുകളും JioTV, JioAICloud പോലുള്ള ജിയോ ആനുകൂല്യങ്ങളും ലഭ്യമാണ്.
239 ന്റെ പ്ലാൻ (22 ദിവസം): പ്രതിദിനം 1.5 GB ഡാറ്റായും പരിധിയില്ലാത്ത കോളുകളും 100 എസ്.എം.എസും ഈ പ്ലാനിൽ ലഭിക്കും. JioTV, JioAICloud എന്നിവയുടെ സബ്‌സ്‌ക്രിപ്‌ഷനും ഇതിൽ ഉൾപ്പെടുന്നു.
299 ന്റെ പ്ലാൻ (28 ദിവസം): ഒരു മാസത്തെ (28 ദിവസം) വാലിഡിറ്റിയിൽ പ്രതിദിനം 1.5 GB ഡാറ്റായാണ് ഈ പ്ലാൻ നൽകുന്നത്. അൺലിമിറ്റഡ് കോളുകളും JioTV, JioAICloud സബ്‌സ്‌ക്രിപ്‌ഷനുകളും ഇതിനുണ്ട്.
പ്രത്യേക വാർഷിക ഓഫറുകളുമായി 349 പ്ലാൻ
349 ന്റെ പ്ലാനിൽ പ്രതിദിനം 2 GB ഡാറ്റായും 28 ദിവസത്തെ വാലിഡിറ്റിയുമാണ് പ്രധാനമായി ലഭിക്കുക. ജിയോയുടെ 9-ാം വാർഷികത്തോട് അനുബന്ധിച്ച് ഈ പ്ലാനിൽ പ്രത്യേക ഓഫറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്:
- 3 മാസത്തെ JioHotstar സബ്‌സ്‌ക്രിപ്‌ഷൻ.
- JioSaavan Pro, 3 മാസത്തേക്ക് Zomato Gold സബ്‌സ്‌ക്രിപ്‌ഷൻ.
- Jio Gold, JioHome, Reliance Digital & Ajio എന്നിവയിൽ പ്രത്യേക കിഴിവുകളും ഓഫറുകളും.
എല്ലാ പ്ലാനുകളിലും പരിധിയില്ലാത്ത കോളുകൾ ലഭ്യമാണെങ്കിലും, ടോക്ക് ടൈമിൽ ചില പരിമിതികൾ ഉണ്ടാവാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ വിനോദവും ഡാറ്റാ ലഭ്യതയും ഉറപ്പാക്കുന്നതാണ് പുതിയ ജിയോ പ്ലാനുകൾ.