JSW Combat vs Toyota Fortuner: ഏറ്റുമുട്ടാൻ ഫോർച്യൂണറും കോംപാക്റ്റും! വൻ മത്സരത്തിന് കളമൊരുങ്ങുന്നു

JSW Combat vs Toyota Fortuner: വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ പകരക്കാരൻ ഇല്ലാതെ സെഗ്മെന്റ് അടക്കിവാണിരുന്ന ടൊയോട്ടയുടെ തുറുപ്പുചീട്ടാണ് ഫോർച്യൂണർ എസ്.യു.വി മോഡൽ. ഈ അടുത്തകാലത്താണ് ഒന്ന് രണ്ട് മോഡലുകൾ ഫോർച്യൂണറിന്റെ സെഗ്മെന്റിലേക്ക് ഒരു വെല്ലുവിളിയായി വന്നത്. എന്നിട്ടും ഫോർച്യൂണറിന്റെ പ്രതാപത്തിലും വിപണിയിലും കാര്യമായ മാറ്റം ഒന്നുമുണ്ടായില്ല. ഇപ്പോഴും സെഗ്മെന്റിലെ ഏറ്റവും ഡിമാൻഡ് ഉള്ള എസ്.യു.വിയായി ഫോർച്യൂണർ തുടരുകയാണ്.

JSW Combat vs Toyota Fortuner: ഏറ്റുമുട്ടാൻ ഫോർച്യൂണറും കോംപാക്റ്റും! വൻ മത്സരത്തിന് കളമൊരുങ്ങുന്നു

Jsw Cambat, Toyota Fortuner

Published: 

24 Nov 2026 | 08:38 PM

വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ പകരക്കാരൻ ഇല്ലാതെ സെഗ്മെന്റ് അടക്കിവാണിരുന്ന ടൊയോട്ടയുടെ തുറുപ്പുചീട്ടാണ് ഫോർച്യൂണർ എസ്.യു.വി മോഡൽ. ഈ അടുത്തകാലത്താണ് ഒന്ന് രണ്ട് മോഡലുകൾ ഫോർച്യൂണറിന്റെ സെഗ്മെന്റിലേക്ക് ഒരു വെല്ലുവിളിയായി വന്നത്. എന്നിട്ടും ഫോർച്യൂണറിന്റെ പ്രതാപത്തിലും വിപണിയിലും കാര്യമായ മാറ്റം ഒന്നുമുണ്ടായില്ല. ഇപ്പോഴും സെഗ്മെന്റിലെ ഏറ്റവും ഡിമാൻഡ് ഉള്ള എസ്.യു.വിയായി ഫോർച്യൂണർ തുടരുകയാണ്. എന്നാൽ ഫോർച്യൂണറിന് യഥാർത്ഥ ഒരു എതിരാളി ഇന്ത്യൻ വിപണിയിലേക്ക് എത്താൻ പോവുകയാണ് എന്നാണ് വാഹനലോകം വിലയിരുത്തുന്നത്. ജെ.എസ്.ഡബ്ല്യൂവിന്റെ പുതിയ കോമ്പാക്ട് എസ്.യു.വിനെ കുറിച്ച് തന്നെയാണ് പറഞ്ഞ് വരുന്നത്.

കോമ്പാക്ട് ( JSW Combat )

ജെ.എസ്.ഡബ്ല്യൂ ഗ്രൂപ്പിന്റെ പുതിയ വാഹന നിർമ്മാണ സംരംഭത്തിന് ഭാഗമായി പുറത്തിറങ്ങുന്ന ആദ്യ വാഹനമാണ് കോമ്പാക്ട് ( JSW Combat ). ചൈനീസ് വാഹന നിർമ്മാണ കമ്പനിയായ ചെറി ഓട്ടോമൊബൈൽസിന്റെ ജെടൂർ ടി 2 എന്ന മോഡലിനെ അടിസ്ഥാനമാക്കിയാണ് JSW പുതിയ വാഹന മോഡലിന് വിപണിയിൽ അവതരിപ്പിക്കുന്നത്. ഡിസംബർ ആ​ദ്യ വാ​രം തന്നെ ഈ വാ​ഹവം ഇന്ത്യൻ വിപണിയിൽ എത്തും. പ്ലഗ് ഇൻ ഹൈബ്രിഡ് എസ്‌യുവി ആയിട്ടാണ് വാഹനം വരിക. നേരത്തെ തന്നെ ജെ.എസ്.ഡബ്ല്യൂ സ്വതന്ത്രമായി ഒരു വാഹന മോഡൽ ഇന്ത്യയിൽ പുറത്തിറക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ കോമ്പാക്ട് വിപണിയിൽ എത്തുന്നത്. 30 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: വാ​ഗൺ ആർ മുതൽ ഡിസയർ വരെ, ബജറ്റ് ടാക്സി കാർ ഓപ്ഷനുകൾ ഇതാ

എസ്.യു.വിക്ക് അനുയോജ്യമായ ബോക്സി രൂപ ഘടനയിൽ എത്തുന്ന ഈ വാഹനം എന്തുകൊണ്ടും ഉപഭോക്താക്കളെ ആകർഷിക്കും എന്ന പ്രതീക്ഷയിലാണ് കമ്പനി. കഴിഞ്ഞ ദിവസം പുറത്തിറങ്ങാൻ പോകുന്ന വാഹനത്തിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ലാൻഡ് റോവർ ഡിഫൻഡറിന്റെ രൂപത്തോട് സാമ്യം തോന്നുന്ന ഡിസൈനാണ് വാഹനത്തിന്. ചതുരാകൃതിയിലുള്ള ഹെഡ് ലൈറ്റും സ്ട്രോങ്ങ് ബോഡി ലൈനുകളോടും കൂടിയ ഈ വാഹനത്തിന് നിലവിൽ ഈ സെ​ഗ്മെന്റിൽ വിപണിയിലുള്ള മറ്റു മോഡലുകളിൽ നിന്നും തീർത്തും വ്യത്യസ്തത അവകാശപ്പെടാൻ കഴിയും.

എൻജിൻ ഭാഗം നോക്കിയാൽ പ്ലഗ് ഇൻ ഹൈബ്രിഡ് ആയി എത്തുന്ന ഈ വാഹനം മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുമെന്നാണ് കരുതുന്നത് 1.5 ലിറ്റർ ഡയറക്ട് ഇൻജക്ഷൻ ടർബോ പെട്രോൾ എൻജിൻ ഒപ്പം രണ്ട് ഇലക്ട്രിക് മോട്ടറുകളും 18.4 കിലോ വാട്ട് ശേഷിയുള്ള ബാറ്ററിയുമാണ് വാ​ഹനത്തിൽ വരുന്നത്. ബറ്ററി വഴി ഏകദേശം 90 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും. മോട്ടറിന്റെയും പെട്രോളിന്റെയും കരുത്തിൽ ആകെ 1200 കിലോ മീറ്റർ റേഞ്ചാണ് കിട്ടുക. ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനം മായിരിക്കും കോമ്പാക്ടിൽ ഉണ്ടാവുക. 30 മുതൽ 50 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന ഈ വാഹനം സെ​ഗ്മെന്റിൽ ഒരു ​ഗെയിം ചേഞ്ചറായി മാറുമെന്നാണ് വാഹന ലോകത്തെ പലരും പ്രവചിക്കുന്നത്. 5 സീറ്റർ ഓപ്ഷ്നിലാകും ഈ മോഡൽ ലോഞ്ച് ചെയ്യുക എന്നാണ് വിവരം.

English Summary

The Fortuner continues to be the most in-demand SUV in its segment. However, the automotive world believes that a genuine rival to the Fortuner is set to arrive in the Indian market—specifically, JSW’s new compact SUV.

Loading...
Unable to load recommendations.
Follow Us
ഹോണർ മാജിക് 9 പ്രോ മാക്സ്: 8000mAh ബാറ്ററി, രണ്ട് 200MP ക്യാമറ
ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ സാധിക്കുമോ?
കണ്ണുകളിൽ കാണുന്ന ഈ 5 മാറ്റങ്ങൾ കരൾ രോഗത്തിന്റെ സൂചനകളാകാം
വായിൽവെള്ളമൂറും, ഉണക്കമീൻ അച്ചാർ ഉണ്ടാക്കിയാലോ
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം