AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thar, Jimny and Gurkha: അമ്പോ.. ഥാർ രൂപം മാറിയപ്പോൾ എതിരാളികളും സ്ട്രോങ്ങ്… പുതിയ ഓഫ് റോഡ് കരുത്തൻമാരുടെ സവിശേഷതകൾ…

Jimny vs Thar vs Gurkha SUV: എൻജിൻ ഓപ്ഷനുകളുടെ കാര്യത്തിൽ ഥാറിനാണ് മുൻതൂക്കം. 1.5 ലീറ്റർ ഡീസൽ എൻജിൻ മുതൽ 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിൻ വരെ ഥാറിൽ ലഭ്യമാണ്.

Thar, Jimny and Gurkha: അമ്പോ.. ഥാർ രൂപം മാറിയപ്പോൾ എതിരാളികളും സ്ട്രോങ്ങ്… പുതിയ ഓഫ് റോഡ് കരുത്തൻമാരുടെ സവിശേഷതകൾ…
Maruti Suzuki Jimny Mahindra Thar Force GurkhaImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 08 Oct 2025 17:29 PM

കൊച്ചി: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് മഹീന്ദ്ര ഥാറിന്റെ (Mahindra Thar) ഫേസ്‌ലിഫ്റ്റ് മോഡൽ വിപണിയിൽ. പുറത്ത് ചെറിയ പരിഷ്കാരങ്ങളും ഇന്റീരിയറിൽ പുതുമകളുമായെത്തുന്ന ഥാർ, മാരുതി സുസുക്കി ജിംനി (Maruti Suzuki Jimny), ഫോഴ്സ് ഗൂർഖ 3-ഡോർ (Force Gurkha 3-door) എന്നിവയുമായി നേരിട്ടുള്ള പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്.

കരുത്തും വലിപ്പവും

എൻജിൻ ഓപ്ഷനുകളുടെ കാര്യത്തിൽ ഥാറിനാണ് മുൻതൂക്കം. 1.5 ലീറ്റർ ഡീസൽ എൻജിൻ മുതൽ 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിൻ വരെ ഥാറിൽ ലഭ്യമാണ്. 152 എച്ച്‌പി വരെ പവറുള്ള ഥാർ വകഭേദങ്ങളാണ് ഈ കൂട്ടത്തിലെ ഏറ്റവും കരുത്തർ. ജിംനി (105 എച്ച്‌പി), ഗൂർഖ (91 എച്ച്‌പി) എന്നിവ ഒരൊറ്റ എൻജിൻ ഓപ്ഷനുകളിലാണ് എത്തുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിലും ഥാർ (6-സ്പീഡ് മാനുവൽ/ഓട്ടോമാറ്റിക്) മുന്നിട്ട് നിൽക്കുന്നു.

ഓഫ്-റോഡിന്റെ മുഖമുദ്രയായ 4×4 ഡ്രൈവ് ജിംനിക്കും ഗൂർഖയ്ക്കും സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ, ഥാർ റിയർ വീൽ ഡ്രൈവ് (RWD) ഓപ്ഷനുകളിലും 4×4 ഡ്രൈവിലും ലഭ്യമാണ്. വലിപ്പത്തിന്റെ കാര്യത്തിൽ ഗൂർഖ (2,080 mm ഉയരം, 1,865 mm വീതി) ആണ് താരം. ഏറ്റവും മികച്ച ഗ്രൗണ്ട് ക്ലിയറൻസ് (233 mm) ഉള്ളതും ഗൂർഖക്കാണ്.

വിലയിൽ ഥാർ കിരീടം നേടുമ്പോൾ

എങ്കിലും, വിലയുടെ കാര്യത്തിൽ മഹീന്ദ്ര ഥാർ എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്നു. 9.99 ലക്ഷം രൂപ മുതലാണ് ഥാറിന്റെ അടിസ്ഥാന വകഭേദം ആരംഭിക്കുന്നത്. ജിംനിയെ അപേക്ഷിച്ച് 2.33 ലക്ഷം രൂപയും ഗൂർഖയെ അപേക്ഷിച്ച് 5.96 ലക്ഷം രൂപയും കുറവാണിത്. അതേസമയം, ഉയർന്ന വകഭേദത്തിലേക്ക് വരുമ്പോൾ ഥാർ LXT ഡീസൽ 4WD AT മോഡലിന് 16.99 ലക്ഷം രൂപയാണ് വില. ഇത് ഗൂർഖ, ജിംനിയുടെ ഉയർന്ന മോഡലുകളേക്കാൾ അൽപം കൂടുതലാണ്. വിലക്കുറവും, കൂടുതൽ എൻജിൻ ഓപ്ഷനുകളും ഥാറിന് വിപണിയിൽ വലിയ മേൽക്കൈ നൽകുമെന്നാണ് പ്രതീക്ഷ.