AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mahindra New SUV : ഓ​ഗസ്റ്റ് 15 ന് മഹീന്ദ്രയുടെ പുതിയ എസ്.യു.വി വരും, ഏതാണ് ആ മോഡൽ? ആകാംഷയിൽ വാഹനലോകം

Mahindra New SUV Model Launch:  മഹീന്ദ്രയുടെ  സവിശേഷതായാണ് എല്ലാ ഓഗസ്റ്റ് 15നും അതായത് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ പുതിയ വാഹനം അവതരിപ്പിക്കുക എന്നത്. ആ പതിവ് തെറ്റിക്കാതെ 2026 ഓഗസ്റ്റ് 15നും പുതിയ വാഹനത്തെ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് മഹീന്ദ്ര. ഇതുമായി ബന്ധപ്പെട്ട് വാഹന ലോകത്ത് കുറച്ചു ദിവസങ്ങളായി ചർച്ചകൾ പുരോഗമിക്കുകയാണ്.

Mahindra New SUV : ഓ​ഗസ്റ്റ് 15 ന് മഹീന്ദ്രയുടെ പുതിയ എസ്.യു.വി വരും, ഏതാണ് ആ മോഡൽ? ആകാംഷയിൽ വാഹനലോകം
Representational Image Image Credit source: Facebook / Mahindra
Amal KV
Amal KV | Published: 19 Jul 2026 | 08:13 PM

ഒരുപാട് പ്രത്യേകതകൾ ഉള്ള ഇന്ത്യൻ വാഹന നിർമ്മാതാക്കളാണ് മഹീന്ദ്ര. കൈവിട്ടുപോയ പ്രതാപത്തെ കൃത്യമായ പ്ലാനിംഗ് കൊണ്ടും വിപണി അറിഞ്ഞുള്ള മാറ്റങ്ങൾ സ്വീകരിച്ചുകൊണ്ടും തിരിച്ചുവരവ് നടത്തിയ കമ്പനി ഇപ്പോൾ ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളായി മാറിക്കഴിഞ്ഞു. മഹീന്ദ്രയിലെ പുതിയ തലമുറ വാഹനങ്ങൾക്ക് ഒരു പ്രത്യേക ഫാൻ ബേസ് തന്നെ അവകാശപ്പെടാൻ ഉണ്ട്. ഏറ്റവും നൂതനമായ ടെക്നോളജികൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് നിലവിൽ ഓരോ മോഡലുകളെയും കമ്പനി പുറത്തിറക്കി കൊണ്ടിരിക്കുന്നത്.

മഹീന്ദ്രയുടെ മറ്റൊരു സവിശേഷതായാണ് എല്ലാ ഓഗസ്റ്റ് 15നും അതായത് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ പുതിയ വാഹനം അവതരിപ്പിക്കുക എന്നത്. ആ പതിവ് തെറ്റിക്കാതെ 2026 ഓഗസ്റ്റ് 15നും പുതിയ വാഹനത്തെ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് മഹീന്ദ്ര. ഇതുമായി ബന്ധപ്പെട്ട് വാഹന ലോകത്ത് കുറച്ചു ദിവസങ്ങളായി ചർച്ചകൾ പുരോഗമിക്കുകയാണ്. ചർച്ചകൾ ചൂടുപിടിക്കാൻ കാരണം ഏതു മോഡലിനെയാണ് കമ്പനി അവതരിപ്പിക്കാൻ പോകുന്നത് എന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം കിട്ടിയിട്ടില്ല. അതിനാൽ നിരവധി ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.

Also Read: വരുന്നത് വലിയ മാറ്റങ്ങൾ ! പ്രീ ബുക്കിം​ഗ് തുടങ്ങി, ബ്രസയുടെ ഫെയ്സ് ലിഫ്റ്റ് ഉടൻ

പ്രധാനമായും രണ്ടു മോഡലുകളിലേക്കാണ് ചർച്ചകൾ വന്നെത്തുന്നത്. അതിൽ ആദ്യത്തേത് മഹീന്ദ്ര സ്കോർപിയോ എൻ (scorpio n) ഫേസ് ലിഫ്റ്റ് ആണ്. മാസ്ക് ചെയ്ത ഈ എസ്.യു.വി കാർ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വച്ച് സ്പോട്ട് ചെയ്യപ്പെട്ടിരുന്നു. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചിരുന്നു. 2022 ലാണ് സ്കോർപിയോ എന്നിനെ മഹീന്ദ്ര വിപണിയിൽ അവതരിപ്പിക്കുന്നത്. അതിനുശേഷം വലിയ മാറ്റങ്ങൾ ഒന്നും കമ്പനി മോഡലിൽ വരുത്തിയിരുന്നില്ല. 13.5 ലക്ഷം മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. 2.2 ലിറ്റർ ടർബോ ഡീസൽ, 2 ലിറ്റർ ടർബോ പെട്രോൾ എൻജിൻ വകഭേദങ്ങളിലാണ് നിലവിൽ വാഹനം ലഭിക്കുന്നത്.

രണ്ടാമത്തെ സാധ്യതയായി പറയുന്നത് കഴിഞ്ഞവർഷം കൺസെപ്റ്റ് മോഡലായി കമ്പനി അവതരിപ്പിച്ച വിഷൻ എസ് ( Vision S) കോംപാക്ട് എസ്.യു.വിനെ പുറത്തിറക്കിയേക്കും എന്നാണ്. ഏറെ വ്യത്യസ്തവും കൗതുകം ഉണർത്തുന്നതും ആയ രൂപത്തിലാണ് വിഷൻ എസ്സിനെ കമ്പനി നേരത്തെ കൺസെപ്റ്റ് ആയി റിവീൽ ചെയ്തത്. എന്തായാലും വരുംദിവസങ്ങളിൽ കമ്പനിയുടെ ഭാഗത്തുനിന്ന് തന്നെ ഇത് സംബന്ധിച്ച അപ്ഡേറ്റുകൾ ലഭിക്കും. ഓഗസ്റ്റ് 15 പുതിയൊരു വാഹനം ലോഞ്ച് ചെയ്യും എന്ന് തന്നെയാണ് പ്രമുഖ ഓട്ടോമൊബൈൽ സ്പെഷലിസ്റ്റുകൾ ഉറപ്പിക്കുന്നത്.

English Summary

It has become a hallmark of Mahindra to unveil a new vehicle every August 15th India’s Independence Day. Continuing this tradition, the company is preparing to launch a new vehicle on August 15, 2026, a topic that has been generating buzz in the automotive world over the past few days.

Follow Us