AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bajaj Pulsar 150: പൾസ് വീണ്ടെടുക്കുമോ… പുതിയ പൾസർ 150 വിപണിയിലേക്ക്?

Bajaj Pulsar 150 New Edition: ബജാജിന്റെ ജനപ്രിയ മോഡലായ പൾസർ 150 യുടെ പുതിയ മോഡലിനെ കമ്പനി വൈകാതെ അവതരിപ്പിച്ചേക്കുമെന്ന് സൂചന. മത്സരം മോഡൽ അവതരിപ്പിച്ചിട്ട് 25 വർഷം പിന്നിടുന്ന വേളയിലാണ് മാറ്റങ്ങൾ വരുത്തിയ പുതിയ മോഡലിനെ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നത്. ജൂലൈ അവസാനത്തോടെ പുതിയ പൾസറിനെ നിരത്തിൽ കാണാൻ ആകും എന്നാണ് വാഹന പ്രേമികൾ പ്രതീക്ഷിക്കുന്നത്.

Bajaj Pulsar 150: പൾസ് വീണ്ടെടുക്കുമോ… പുതിയ പൾസർ 150 വിപണിയിലേക്ക്?
Bajaj Pulsar 150Image Credit source: Social Media
Amal KV
Amal KV | Updated On: 19 Jul 2026 | 12:14 AM

ബജാജിന്റെ ജനപ്രിയ മോഡലായ പൾസർ 150 യുടെ പുതിയ മോഡലിനെ കമ്പനി വൈകാതെ അവതരിപ്പിച്ചേക്കുമെന്ന് സൂചന. മത്സരം മോഡൽ അവതരിപ്പിച്ചിട്ട് 25 വർഷം പിന്നിടുന്ന വേളയിലാണ് മാറ്റങ്ങൾ വരുത്തിയ പുതിയ മോഡലിനെ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നത്. ജൂലൈ അവസാനത്തോടെ പുതിയ പൾസറിനെ നിരത്തിൽ കാണാൻ ആകും എന്നാണ് വാഹന പ്രേമികൾ പ്രതീക്ഷിക്കുന്നത്. ബജാജ് എന്ന ബ്രാൻഡിന് യുവാക്കൾക്കിടയിൽ സ്വാധീനം ഉണ്ടാക്കിക്കൊടുത്ത ഐക്കോണിക് മോഡലാണ് പൾസർ. ഒരു കാലത്ത് ടൂവീലർ വിപണിയിൽ നിന്നും അപ്രത്യക്ഷമായിപ്പോയ ബജാജിനെ തിരികെ കൊണ്ടുവന്ന് വിപണിയിൽ സ്ഥാനം ഊട്ടിയുറപ്പിച്ച മോഡൽ കൂടിയാണ് പൾസർ.

മോഡൽ അവതരിപ്പിച്ച് കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ വരുന്ന പുതിയ അപ്ഡറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് വാഹനലോകം നോക്കിക്കാണുന്നത്. പുതിയ ചെയ്സ്‌, മാറ്റങ്ങൾ വരുത്തിയ എഞ്ചിൻ, മെച്ചപ്പെട്ട സസ്പെൻഷൻ, ഫ്യൂച്ചറിസ്റ്റിക്കായ മറ്റ് സാങ്കേതിക വിദ്യകൾ എന്നിവ പുതിയ മോഡലിൽ കമ്പനി ഉൾക്കൊള്ളിക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ. 2001 ൽ അവതരിപ്പിക്കപ്പെട്ട ശേഷം പൾസറിന്റെ വിവിധ മോഡലുകൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. 125 കുബിക് കപ്പാസിറ്റി (സി സി) മുതൽ അവ ആരംഭിക്കുന്നു. പക്ഷേ എന്നിരുന്നാലും ആ പഴയ 150 മോഡലിനോട്‌ ഇപ്പോഴും ആളുകൾക്ക് പ്രിയമാണ്.

Also Read: ബജാജ് പള്‍സര്‍… ഇന്ത്യന്‍ യുവതയുടെ സ്വപ്നം! ഒരു ഗംഭീര തിരിച്ചു വരവിന്റെ കഥ

ആദ്യം150 – 180 സിസി കരുത്തിലാണ് പള്‍സര്‍ ഇറങ്ങുന്നത്. വട്ടത്തിലുള്ള റെട്രോ ഹെഡ്‌ലൈറ്റും നോര്‍മല്‍ സ്‌പോക് വീലുമാണ് തുടക്കത്തിൽ വാഹനത്തിൽ ഉണ്ടായിരുന്നത്. മസില്‍മാന്‍ ലുക്കിലുള്ള വലിയ ഫ്യുവല്‍ ടാങ്ക് തന്നെ ആരെയും ആകര്‍ഷിക്കും വിധത്തിലായിരുന്നു. ഏറെ റൈഡിംഗ് സുഖം തരുന്ന സീറ്റീംഗ് പൊസിഷനും ഹാന്‍ഡില്‍ ബാറും എടുത്ത് പറയേണ്ട ഘടകങ്ങളായി.

2003 ലാണ് ഡി.ടി.എസ് ഐ സാങ്കേതിക വദ്യ ബൈക്കില്‍ വരുന്നത്. അതിനൊപ്പം ആ ഐക്കോണിക്ക് രൂപത്തിലുള്ള ഹെഡ് ലാമ്പും അലോയ് വീലും കൂട്ടിച്ചേർത്തു. ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് പൾസർ 180 , പൾസർ 220 മോഡലുകൾ ആയിരുന്നു. 2007 ലാണ് പള്‍സര്‍ 220 അവതരിപ്പിക്കുന്നത്. 2009 ല്‍ പള്‍സര്‍ 135 ഉം 2012 ല്‍ പള്‍സര്‍ എന്‍ എസും 2015 ല്‍ പള്‍സര്‍ ആര്‍ എസ് 200 ഉം പുറത്തിറങ്ങി.

English Summary

There are indications that Bajaj will soon launch a new version of its popular Pulsar 150 model. The company is preparing to introduce this updated model to the market as the brand marks 25 years since its inception. Automotive enthusiasts expect to see the new Pulsar on the roads by the end of July. The automotive world is eagerly awaiting the new update, which arrives a quarter of a century after the model was first introduced.

Follow Us