ലൈംഗികമായി ചൂഷണവും നഗ്ന ഉള്ളടക്കങ്ങളും; രണ്ടുലക്ഷത്തിലേറെ ഇന്ത്യന്‍ അക്കൗണ്ടുകള്‍ വിലക്കി എക്‌സ്

കമ്പനിയുടെ പരാതി പരിഹാര സെല്ലിലേക്കാണ് പരാതികള്‍ ലഭിച്ചത്. ഐ ടി നിയമം അനുസരിച്ച് പുറത്തിറക്കിയ പ്രതിമാസ റിപ്പോര്‍ട്ടിലാണ് എക്‌സ് പരാതികളെ കുറിച്ച് സൂചിപ്പിച്ചത്

ലൈംഗികമായി ചൂഷണവും നഗ്ന ഉള്ളടക്കങ്ങളും; രണ്ടുലക്ഷത്തിലേറെ ഇന്ത്യന്‍ അക്കൗണ്ടുകള്‍ വിലക്കി എക്‌സ്

Elon Musk

Published: 

14 Apr 2024 11:08 AM

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ രണ്ടുലക്ഷത്തിലേറെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി എക്‌സ്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളും സമ്മതമില്ലാതെ പങ്കുവെക്കപ്പെട്ട നഗ്ന ഉള്ളടക്കങ്ങളും പ്രചരിപ്പിച്ച അക്കൗണ്ടുകളാണ് ഇവയില്‍ ഭൂരിഭാഗവും.

ഫെബ്രുവരി 26നും മാര്‍ച്ച് 25നുമിടയില്‍ 2,12,627 അക്കൗണ്ടുകള്‍ക്കാണ് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തിയത്. ലൈംഗിക ചുവയുള്ള കണ്ടന്റുകള്‍ പങ്കുവെച്ച അക്കൗണ്ടുകള്‍ക്ക് പുറമേ ഭീകരവാദം പ്രോത്സാഹിപ്പിച്ച അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ട്. 1235 അക്കൗണ്ടുകളാണ് ഇത്തരത്തില്‍ നീക്കം ചെയ്തത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് 5159 പരാതികളാണ് എക്‌സിന് ലഭിച്ചത്. കമ്പനിയുടെ പരാതി പരിഹാര സെല്ലിലേക്കാണ് പരാതികള്‍ ലഭിച്ചത്. ഐ ടി നിയമം അനുസരിച്ച് പുറത്തിറക്കിയ പ്രതിമാസ റിപ്പോര്‍ട്ടിലാണ് എക്‌സ് പരാതികളെ കുറിച്ച് സൂചിപ്പിച്ചത്.

പരാതികളില്‍ 3074 എണ്ണം വിലക്ക് നീക്കാന്‍ ആവശ്യപ്പെട്ടുള്ളതായിരുന്നു. 953 എണ്ണം അശ്ലീല ഉള്ളടക്കങ്ങളെ കുറിച്ചുള്ളതും 412 എണ്ണം വിദ്വേഷ പ്രചരണം സംബന്ധിച്ചും 359 എണ്ണം ചൂഷണം ഉപദ്രവം എന്നിവയുമായി ബന്ധപ്പെട്ടതാണ്.

കമ്പനിക്ക് ലഭിച്ച പരാതികള്‍ അനുസരിച്ച് 86 അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇങ്ങനെ വിലക്കേര്‍പ്പെടുത്തിയ അക്കൗണ്ടുകളില്‍ ഏഴെണ്ണം പിന്നീട് നടത്തിയ വിലയിരുത്തലുകള്‍ക്ക് ശേഷം പുനസ്ഥാപിച്ചു.

ആസ്ത്മ ഉള്ളവർ ആണോ എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം