Motorola Edge 70 Fusion: മോട്ടൊറോള എഡ്ജ് 70 ഫ്യൂഷൻ ഉടനെത്തും; ഫീച്ചറുകൾ പുറത്ത്
Motorola Edge 70 Fusion To Be Launched: മോട്ടൊറോള എഡ്ജ് 70 ഫ്യൂഷൻ ഉടൻ പുറത്തിറങ്ങുന്നു. 7000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മോട്ടൊറോള എഡ്ജ് 70 ഫ്യൂഷൻ
മോട്ടൊറോള എഡ്ജ് 70 ഫ്യൂഷൻ ഉടനെത്തും. ബെഞ്ച്മാർക്കിങ് പ്ലാറ്റ്ഫോമായ ഗീക്ക്ബെഞ്ചിൽ ഫോൺ പ്രത്യക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ഇതിലെ വിവരങ്ങളനുസരിച്ച് ഫോണിൻ്റെ ഫീച്ചറുകളും പുറത്തായിട്ടുണ്ട്. അഞ്ച് നിറങ്ങളിൽ ലഭിക്കുന്ന ഫോണിൽ സ്നാഡ്രാഗൺ ചിപ്സെറ്റാണ് ഉപയോഗിച്ചിക്കുന്നത് എന്നാണ് വിവരം.
ആൻഡ്രോയ്ഡിൻ്റെ ഏറ്റവും പുതിയ പതിപ്പിലാവും ഫോൺ പ്രവർത്തിക്കുക. 7000 എംഎച്ച് ബാറ്ററി, 6.78 ഇഞ്ചിൻ്റെ ഡിസ്പ്ലേ തുടങ്ങിയവയും ഫോണിൻ്റെ ഫീച്ചറുകളിൽ പെടുന്നതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 12 ജിബി റാം ആവും ഫോണിലുണ്ടാവുക. 8 ജിബി റാമിൻ്റെ മറ്റൊരു വേരിയൻ്റും ഉണ്ടാവും. സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3 ചിപ്സെറ്റിലാവും ഫോൺ പ്രവർത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
Also Read: Vivo V70: ഇതുവരെ കണ്ടതൊക്കെ സാമ്പിൾ; അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി വിവോ വി70 അടുത്ത മാസം എത്തും
റിയർ ക്യാമറയിൽ ഒരു 50 മെഗാപിക്സൽ ലെൻസുണ്ടാവും. എത്ര ക്യാമറ പിൻഭാഗത്തുണ്ടാവുമെന്ന് വ്യക്തമല്ല. 32 മെഗാപിക്സലാവും സെൽഫി ക്യാമറ. 7000 എംഎഎച്ച് ബാറ്ററിയ്ക്കൊപ്പം 68 വാട്ടിൻ്റെ വയേർഡ് ചാർജിംഗും ഫോണിൽ സപ്പോർട്ട് ചെയ്യും. ഔദ്യോഗികമായി ഇതുവരെ മോട്ടൊറോള എഡ്ജ് 70 ഫ്യൂഷനെപ്പറ്റിയുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ വർഷം റിലീസായ മോട്ടൊറോള എഡ്ജ് 60 ഫ്യൂഷൻ്റെ അടുത്ത തലമുറയാണ് മോട്ടൊറോള എഡ്ജ് 70 ഫ്യൂഷൻ. 6.7 ഇഞ്ച് ആയിരുന്നു ഡിസ്പ്ലേ സൈസ്. 50 മെഗാപിക്സലിൻ്റെയും 13 മെഗാപിക്സലിൻ്റെയും രണ്ട് ലെൻസുകൾ പിൻഭാഗത്തും 32 മെഗാപിക്സലിൻ്റെ സെൽഫി ക്യാമറ മുന്നിലും ഉണ്ട്. 8 ജിബി, 12 ജിബി റാം വേരിയൻ്റുകളും 256 ജിബി മെമ്മറിയുമാണ് ഫോണിലുള്ളത്. 5500 എംഎഎച്ച് ആയിരുന്നു ബാറ്ററി കപ്പാസിറ്റി. ആൻഡ്രോയ്ഡ് 15ൽ മീഡിയടെകിൻ്റെ പ്രൊസസർ ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.