Vivo V70: ഇതുവരെ കണ്ടതൊക്കെ സാമ്പിൾ; അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി വിവോ വി70 അടുത്ത മാസം എത്തും
Vivo V70 Series To Be Launched Soon: വിവോ വി70 സീരീസ് ഇന്ത്യയിലെത്തുന്നു. അടുത്ത മാസം തന്നെ ഫോൺ അവതരിപ്പിക്കും.
വിവോ വി60 അടുത്ത മാസം ഇന്ത്യയിൽ അവതരിപ്പിക്കും. വിവോ വി സീരീസിലെ ഏറ്റവും പുതിയ മോഡലാണ് വിവോ വി70. വിവോ വി70 ഫാൻ ഏഡിഷൻ കൂടി ഉൾക്കൊള്ളുന്നതാവും സീരീസ്. വിവോ വി70, വിവോ വി70 എലീറ്റ് എന്നീ മറ്റ് രണ്ട് മോഡലുകളും ഈ സീരീസിൽ ഉണ്ടാവും. ഇന്ത്യൻ വിപണിയിൽ 55,000 രൂപയ്ക്ക് താഴെയാവും ഫോണുകളുടെ വില എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഫെബ്രുവരിയിൽ തന്നെ ഫോൺ പുറത്തിറങ്ങുമെന്നാണ് വിവരം. പ്രീമിയം മിഡ് റേഞ്ച് കാറ്റഗറിയിലാവും ഫോൺ. പാഷൻ റെഡ്, ലെമൻ യെല്ലോ എന്നീ നിറങ്ങളിലാവും ഫോൺ പുറത്തിറങ്ങുക. വിവോ വി70 എലീറ്റ് ആവട്ടെ പാഷൻ റെഡ്, സാൻഡ് ബീജ്, കറുപ്പ് നിറങ്ങളിലാവും ലഭിക്കുക. വിവോ വി70, വിവോ വി70 എലീറ്റ് ഫോണുകളുടെ ഡിസൈൻ ഒരുപോലെയായിരിക്കുമെന്നാണ് സൂചന. ട്രിപ്പിൾ റിയർ ക്യാമറയാവും ഫോണിലുണ്ടാവുക. ചതുരാകൃതിയിലാണ് ക്യാമറ ഐലൻഡ്. സെൽഫി ക്യാമറ ഹോൾ പഞ്ച് ഡിസ്പ്ലേ കട്ടൗട്ടിലാണ്.
Also Read: Motorola Signature: ബാറ്ററി അത്ര പോരെങ്കിലും സ്പെക്സിൽ കലക്കും; മോട്ടൊറോള സിഗ്നേച്ചർ അവതരിപ്പിച്ചു
വിവോ വി70, വിവോ വി70 എലീറ്റ് ഫോണുകളുടെ ഡിസ്പ്ലേ 6.59 ഇഞ്ചാവും. എലീറ്റ് മോഡലിൻ്റെ ചിപ്സെറ്റ് സ്നാപ്ഡ്രാഗൺ 8എസ് ജെൻ 3 ആണ്. വിവോ വി70 ആവട്ടെ സ്നാപ്ഡ്രാഗൺ 7 ജെൻ 4 എസ്ഒസി ചിപ്സെറ്റിലാണ് പ്രവർത്തിക്കുക. 50 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയ്ക്കൊപ്പം 8 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയും 50 മെഗാപിക്സലിൻ്റെ ടെലിഫോട്ടോ ക്യാമറയും ഫോണിലുണ്ടാവും. 3x ഒപ്റ്റിക്കൽ സൂമും ടെലിഫോട്ടോ ലെൻസിലുണ്ടാവും. 6500 എംഎഎച്ച് ബാറ്ററിയും 88 വാട്ടിൻ്റെ വയേർഡ് ചാർജിങും ഫോണിൻ്റെ മറ്റ് പ്രത്യേകതകളാണ്.