AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ടെലിഫോട്ടോ ലെൻസൊക്കെ ഉണ്ട്! ഡിസ്കൗണ്ടുമായി മോട്ടറോള എഡ്ജ് 70 പ്രോ പ്ലസ് വിൽപ്പന തുടങ്ങി

Motorola Edge 70 Pro Plus 5G goes on sale- മോട്ടറോള എഡ്ജ് 70 പ്രോ പ്ലസ് 5ജി ഇന്ത്യയിൽ ഇന്ന് മുതൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം വിൽപ്പന ആരംഭിച്ചു. ഇന്ത്യയിൽ മോട്ടോറോള എഡ്ജ് 70 പ്രോ പ്ലസിന്റെ 12GB + 256GB മോഡലിന് 47,999 രൂപയാണ് വില. ഫ്ലിപ്പ്കാർട്ടിലും മോട്ടറോള വെബ്​സൈറ്റിലും ഇതേ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്, എന്നാൽ ബാങ്ക് ഡിസ്കൗണ്ടിൽ വ്യത്യാസമുണ്ട്. മോട്ടറോള വെബ്​സൈറ്റിൽ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 3000 രൂപ ഡിസ്കൗണ്ട് ഉണ്ട്.

ടെലിഫോട്ടോ ലെൻസൊക്കെ ഉണ്ട്! ഡിസ്കൗണ്ടുമായി മോട്ടറോള എഡ്ജ് 70 പ്രോ പ്ലസ് വിൽപ്പന തുടങ്ങി
Motorola Edge 70 Pro Plus Open Sale BeginsImage Credit source: Motorola India website
Prasanth Kumar
Prasanth Kumar | Published: 11 Jun 2026 | 10:45 PM

മോട്ടറോള കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അ‌വതരിപ്പിച്ച ഏറ്റവും പുതിയ എഡ്ജ് സീരീസ് സ്മാർട്ട്ഫോണായ മോട്ടറോള എഡ്ജ് 70 പ്രോ പ്ലസ് Motorola Edge 70 Pro Plus ഇന്ന് (ജൂൺ 11) മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇപ്പോൾ ഈ 5ജി ഫോൺ വാങ്ങാൻ ലഭ്യമാണ്. എഡ്ജ് 70 സീരീസിൽ ഇതിനകം എഡ്ജ് 70, എഡ്ജ് 70 ഫ്യൂഷൻ, എഡ്ജ് 70 പ്രോ എന്നീ മോഡലുകൾ ഇന്ത്യയിൽ എത്തിയിരുന്നു. ഇപ്പോൾ ഈ സീരീസിലെ നാലാമത്തെ മോഡലാണ് വിൽപ്പന ആരംഭിച്ചിരിക്കുന്നത്.

വിലയും ഡിസ്കൗണ്ടും

ഇന്ത്യയിൽ മോട്ടോറോള എഡ്ജ് 70 പ്രോ പ്ലസിന്റെ 12GB + 256GB മോഡലിന് 47,999 രൂപയാണ് വില. ഫ്ലിപ്പ്കാർട്ടിലും മോട്ടറോള വെബ്​സൈറ്റിലും ഇതേ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്, എന്നാൽ ബാങ്ക് ഡിസ്കൗണ്ടിൽ വ്യത്യാസമുണ്ട്. മോട്ടറോള വെബ്​സൈറ്റിൽ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 3000 രൂപ ഡിസ്കൗണ്ട് ഉണ്ട്.

Also Read: അ‌ടിമുടി പരിഷ്കാരം! 8000mAh ബാറ്ററി, സോണി ക്യാമറ സഹിതം ​ടെക്നോ പോവ 8 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

അ‌തേസമയം ഫ്ലിപ്പ്കാർട്ടിൽ 2400 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആണ് മോട്ടറോള എഡ്ജ് 70 പ്രോ പ്ലസിന് ലഭ്യമാകുക. അ‌തിനാൽത്തന്നെ ഇപ്പോൾ ഔദ്യോഗിക വെബ്​സൈറ്റിൽ നിന്ന് വാങ്ങുന്നതാണ് കൂടുതൽ ലാഭകരം. പാന്റോൺ സ്റ്റോമി സീ (ഗ്രീൻ), പാന്റോൺ സിൻഫാൻഡെൽ (റെഡ്), പാന്റോൺ ചിക്കറി കോഫി (വുഡ്) എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

പ്രധാന ഫീച്ചറുകൾ

3.4GHz ഒക്ടാ-കോർ ഡൈമെൻസിറ്റി 8500 എക്സ്ട്രീം 4nm പ്രോസസർ ആണ് മോട്ടറോള എഡ്ജ് 70 പ്രോ പ്ലസിന്റെ കരുത്ത്. 6.8 ഇഞ്ച് (2772 x 1272 പിക്സൽസ്) 1.5K 10- ബിറ്റ് എക്സ്ട്രീം AMOLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 5200 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ആം മാലി G720 MC8 GPU, 12GB LPDDR5X റാം, 256GB UFS 4.1 സ്റ്റോറേജ്, വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി(MIL-STD-810H), USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയും ഇതിലുണ്ട്.

LYTIA-710 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP 122º അൾട്രാ-വൈഡ് ഓട്ടോഫോക്കസ് ക്യാമറ, മാക്രോ ഓപ്ഷൻ, 50MP 3.5x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.8 അപ്പേർച്ചർ, മൾട്ടിസ്പെക്ട്രൽ സെൻസർ), 4K 60fps വീഡിയോ റെക്കോർഡിങ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും എഡ്ജ് 70 പ്രോ പ്ലസിൽ ഉണ്ട്.

സെൽഫി പ്രേമികൾക്കായി 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ (f/1.9 അപ്പേർച്ചർ, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ്) ആണ് മോട്ടറോള ഇതിൽ നൽകിയിരിക്കുന്നത്. 90W ടർബോപവർ ഫാസ്റ്റ് ചാർജിങ്, 15W വയർലെസ് ചാർജിങ് പിന്തുണകളോടെ 6500mAh ബാറ്ററിയും എഡ്ജ് 70 പ്രോ പ്ലസിൽ ഉണ്ട്.

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അ‌പ്ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (17 5G ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11be (2.4GHz/5GHz/6GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C 2.0, NFC എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

English Summary

Motorola Edge 70 Pro Plus 5G has gone on sale in India with bank discounts starting today. Its 12GB + 256GB model is priced at Rs 47,999. It is listed at the same price on Flipkart and Motorola’s website, but the bank discount differs. Motorola’s website is offering a discount of Rs 3,000 for selected bank cards. Flipkart, on the other hand, is offering a bank discount of Rs 2,400.

Follow Us