5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

TVS New Jupiter: ജുപ്പിറ്ററിന്റെ പുതിയ തലമുറ സ്‌കൂട്ടറുമായി ടിവിഎസ് എത്തുന്നു; വില 73,700 രൂപ മുതൽ

New TVS Jupiter 110 launched: നൂതനമായ iGO അസിസ്റ്റ് സാങ്കേതികവിദ്യ സ്‌കൂട്ടറിന്റെ മറ്റൊരു ‌പ്രത്യേകത. പുതിയ സ്‌കൂട്ടറിന് അതിന്റെ മുൻഗാമിയേക്കാൾ 10 ശതമാനം മൈലേജ് കൂടുതൽ ലഭിക്കുമെന്നാണ് വിവരം.

TVS New Jupiter: ജുപ്പിറ്ററിന്റെ പുതിയ തലമുറ സ്‌കൂട്ടറുമായി ടിവിഎസ് എത്തുന്നു; വില 73,700 രൂപ മുതൽ
Follow Us
aswathy-balachandran
Aswathy Balachandran | Published: 22 Aug 2024 17:16 PM

ന്യൂഡൽഹി: ജൂപ്പിറ്റർ ആരാധകർക്ക് സന്തോഷ വാർത്ത. ടിവിഎസ് മോട്ടോർ കമ്പനി പുതിയ ടിവിഎസ് ജുപ്പിറ്റർ 110 പുറത്തിറക്കി. പുതിയ സ്റ്റൈലിൽ അടുത്ത തലമുറ സ്‌കൂട്ടറായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. 113.3 സിസി സിംഗിൾ-സിലിണ്ടർ, 4-സ്‌ട്രോക്ക് എൻജിൻ, 6500 ആർപിഎമ്മിൽ 5.9 കിലോവാട്ട്, 9.8 എൻഎം അല്ലെങ്കിൽ 9.2 എൻഎം ടോർക്ക് ഓപ്ഷനുകൾ എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്.

മുൻവശത്തെ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, നീളമുള്ള സീറ്റ്, മതിയായ ലെഗ് സ്‌പേസ് എന്നിവയ്ക്കൊപ്പം സ്ഥിരതയും സൗകര്യവും ഉറപ്പാക്കുന്ന ബോഡി ബാലൻസ് ടെക്‌നോളജി 2.0 എന്നിവ ഡിസൈനിൽ ഉൾപ്പെടുന്നു. ഡബിൾ ഹെൽമെറ്റ് സ്റ്റോറേജ്, മെറ്റൽമാക്‌സ് ബോഡി, ഫോളോ മീ ഹെഡ്ലാമ്പുകൾ, ടേൺ സിഗ്‌നൽ ലാമ്പ് റീസെറ്റ്, എമർജൻസി ബ്രേക്ക് മുന്നറിയിപ്പ് സുരക്ഷാ ഫീച്ചറുകളാണ്.

ALSO READ – ഉടമയറിയാതെ ഡ്യൂപ്ലിക്കേറ്റ് സിം എടുത്തു; സൈനികന്റെ ബാങ്കിൽ നിന്ന് പിന്‍വലിച്ചത് ലക്ഷങ്ങൾ

ഇന്റലിജന്റ് ഇഗ്‌നിഷൻ സിസ്റ്റം, ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ് ഫംഗ്ഷണാലിറ്റി, ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG) തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. നൂതനമായ iGO അസിസ്റ്റ് സാങ്കേതികവിദ്യ സ്‌കൂട്ടറിന്റെ മറ്റൊരു ‌പ്രത്യേകത. പുതിയ സ്‌കൂട്ടറിന് അതിന്റെ മുൻഗാമിയേക്കാൾ 10 ശതമാനം മൈലേജ് കൂടുതൽ ലഭിക്കുമെന്നാണ് വിവരം. കൂടുതൽ ആകർഷണം നൽകാൻ ഇൻഫിനിറ്റി ലാമ്പുകളും ഇതിലുണ്ട്.

കോൾ, എസ്എംഎസ് അലർട്ടുകൾ, വോയ്സ് അസിസ്റ്റ് ഉള്ള നാവിഗേഷൻ, ‘ഫൈൻഡ് മൈ വെഹിക്കിൾ’ ഫംഗ്ഷൻ തുടങ്ങിയ ഫീച്ചറുകളും മറ്റ് പ്രത്യേകതകൾ. പൂർണ്ണ ഡിജിറ്റൽ ബ്ലൂടൂത്ത്-എനേബിൾഡ് ക്ലസ്റ്റർ സ്‌കൂട്ടറിൽ ഇതിലുണ്ട്.

Latest News