NISAR mission: ഐഎസ്ആര്‍ഒയും നാസയും കൈകോര്‍ത്ത ദൗത്യം; നിസാര്‍ നാളെ കുതിച്ചുയരും
NISAR Mission Countdown begins: നിസാര്‍ ദൗത്യത്തിന്റെ വിക്ഷേപണം നാളെ നടക്കും. നാളെ വൈകിട്ട് 5.40ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. ഇന്ന് ഉച്ചയ്ക്ക് 2.40ന് കൗണ്ട്ഡൗണ്‍ ആരംഭിച്ചു. ഇതാദ്യമായാണ് നാസയും ഐഎസ്ആര്‍ഒയും ഇത്തരത്തിലൊരു ദൗത്യത്തിന് കൈകോര്‍ക്കുന്നത്
ഇന്ത്യയുടെയും യുഎസിന്റെയും ഭൗമ നിരീക്ഷണ ഉപഗ്രഹമായ നാസ ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ (നിസാര്‍) ദൗത്യത്തിന്റെ വിക്ഷേപണം നാളെ നടക്കും. നാളെ വൈകിട്ട് 5.40ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. ഇന്ന് ഉച്ചയ്ക്ക് 2.40ന് കൗണ്ട്ഡൗണ്‍ ആരംഭിച്ചു. ഇതാദ്യമായാണ് നാസയും ഐഎസ്ആര്‍ഒയും ഇത്തരത്തിലൊരു ദൗത്യത്തിന് കൈകോര്‍ക്കുന്നത്. പ്രകൃതി ദുരന്തങ്ങൾ, ഹിമപാളികളുടെ ചലനം, ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയവ മുന്‍കൂട്ടി തിരിച്ചറിയാന്‍ ഈ ദൗത്യം സഹായകരമാകും.
ഏത് കാലാവസ്ഥയിലും ഉയര്‍ന്ന റെസല്യൂഷനോടെ പകലും രാത്രിയിലും ഭൂമിയുടെ ചിത്രങ്ങള്‍ ഈ സാറ്റലൈറ്റ് പകര്‍ത്തും. 1.5 ബില്യൺ ഡോളർ ചെലവിലാണ് ഇത് വികസിപ്പിച്ചെടുത്തത്. 2393 കിലോഗ്രാം ഭാരമുണ്ട്. ഭൂമിയുടെ ഓരോ പ്രദേശവും 12 ദിവസത്തിലൊരിക്കല്‍ രണ്ട് തവണ സാറ്റലൈറ്റ് പരിശോധിക്കും.
GSLV-F16/NISAR
1 Day to Launch.
GSLV-F16 is ready to carry NISAR into orbit. Final prep underway.Launch countdown has commenced at 14:10 hours today.
🗓️ July 30, 2025
Live from: 17:10 Hours IST
Liftoff at : 17:40 Hours ISTLivestreaming Link: https://t.co/flWew2KJri
For… pic.twitter.com/12iTH7aRDn
— ISRO (@isro) July 29, 2025
ഉയർന്ന റെസല്യൂഷൻ ഇമേജറി ഉപയോഗിച്ച് ഒരു സെന്റിമീറ്റർ പോലും ചെറിയ മാറ്റങ്ങൾ നിസാര്‍ നിരീക്ഷിക്കും. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ എര്‍ത്ത് ഇമേജിങ് ഉപഗ്രഹങ്ങളിൽ ഒന്നാണ് ഇത്. 747 കി.മീ അകലെയുള്ള ഭ്രമണപഥത്തിലൂടെ നിസാര്‍ ഭൂമിയെ ചുറ്റും. ജിഎസ്എല്‍വി എഫ് 16 ആണ് ഈ ദൗത്യത്തിന്റെ വിക്ഷേപണ വാഹനം.