JioPC: ഇനി ടിവിയിൽ കമ്പ്യൂട്ടർ ഉപയോഗിക്കാം; ജിയോപിസി അവതരിപ്പിച്ചു, ആദ്യ ഘട്ടത്തിൽ സൗജന്യം
Jio Introduced JioPC: ജിയോപിസി എന്ന പേരിൽ വിർച്വൽ ഡെസ്ക്ടോപ്പ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് റിലയൻസ് ജിയോ. സെറ്റ് ടോപ്പ് ബോക്സ് വഴി കമ്പ്യൂട്ടർ ഉപയോഗിക്കുന്ന രീതിയാണ് ഇത്.
വിർച്വൽ ഡെസ്ക്ടോപ്പ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് റിലയൻസ് ജിയോ. ജിയോയുടെ ഫൈബർ, എയർഫൈബർ ഉപഭോക്താക്കൾക്കാണ് ജിയോപിസി എന്ന പേരിൽ വിർച്വൽ ഡെസ്ക്ടോപ്പ് പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. കീബോർഡും മൗസും ഇൻ്റർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ ജിയോ സെറ്റ് ടോപ്പ് ബോക്സ് ഉപയോഗിച്ച് വിർച്വൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഇപഭോക്താക്കൾക്ക് സാധിക്കും. 100 ജിബിയുടെ ക്ലൗഡ് സ്റ്റോറേജും നിരവധി എഐ ടൂളുകളും ജിയോപിസിയ്ക്കൊപ്പം സൗജന്യമാണ്. നിലവിൽ ഒരു മാസത്തെ ഫ്രീ ട്രയലും കമ്പനി നൽകുന്നുണ്ട്.
പ്രതിമാസം 599 രൂപയാണ് ജിയോപിസിയ്ക്ക് നൽകേണ്ട തുക. രണ്ട് മാസത്തെ പ്ലാന് 999 രൂപയാണ് നൽകേണ്ടത്. ആറ് മാസത്തെയും 12 മാസത്തെയും പ്ലാനുകൾ യഥാക്രമം എട്ട് മാസവും 15 മാസവും ലഭിക്കും. 2,499 രൂപയും 4,599 രൂപയുമാണ് ഈ പ്ലാനുകൾക്ക് യഥാക്രമം നൽകേണ്ടത്. സെറ്റ്ടോപ്പ് ബോക്സിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ജിയോപിസി ആപ്പ് വഴി ഉപഭോക്താക്കൾക്ക് ഇതുപയോഗിക്കാം. നിലവിലെ ജിയോ ഫൈബർ, ജിയോ എയർഫൈബർ ഉപഭോക്താക്കൾക്ക് ഒരു മാസത്തെ സൗജന്യ ട്രയൽ ലഭിക്കും.
Also Read: Mobile Signal Issue: മഴ പെയ്താൽ മൊബൈൽ സിഗ്നൽ കിട്ടാറില്ലേ? പരിഹാരം ഉണ്ട് !




ജിയോയുടെ സർവറിലാവും വിർച്വൽ ജിയോപിസി പ്രവർത്തിക്കുക. 8 ജിബി റാമും പിസിയിലുണ്ട്. വൈറസുകളിൽ നിന്ന് സംരക്ഷണം നൽകുന്നതാണ് ജിയോപിസിയെന്നും അഡോബി എക്സ്പ്രസ് പ്രീമിയം ഉൾപ്പെടെ വിവിധ എഐ ടൂളുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്നും കമ്പനി പറയുന്നു.
ജിയോസെറ്റ് ടോപ്പ് ബോക്സിലെ ആപ്പ്സ് പട്ടികയിൽ നിന്ന് നിന്ന് ജിയോപിസി ആപ്പ് തിരഞ്ഞെടുക്കുക. ഗെറ്റ് സ്റ്റാർട്ടഡ് തിരഞ്ഞെടുക്കുമ്പോൾ ഒരു കീബോർഡും മൗസും കണക്ട് ചെയ്യാൻ സിസ്റ്റം ആവശ്യപ്പെടും. അത് ചെയ്യുക. ജിയോഫൈബർ, ജിയോ എയർഫൈബർ കണക്ഷനുകൾക്കായി ഉപയോഗിച്ചിരിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്താൽ ജിയോപിസി ഉപയോഗിച്ചുതുടങ്ങാം.