Oneplus Nord 6: ബാറ്ററി കപ്പാസിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ വൺപ്ലസ് നോർഡ് 6; എത്തുന്നത് ഗംഭീര ഫീച്ചറുകളുമായി
Oneplus Nord 6 Features: 9000 എംഎഎച്ച് ബാറ്ററിയുമായി വൺപ്ലസ് നോർഡ് 6. വൈകാതെ തന്നെ ഫോൺ പുറത്തിറങ്ങും.
ബാറ്ററി കപ്പാസിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ വൺപ്ലസ് നോർഡ് 6 എത്തുന്നു. 9000 എംഎഎച്ച് ബാറ്ററി ഉൾപ്പെടെ ഗംഭീര ഫീച്ചറുകളുമായാണ് വൺപ്ലസ് നോർഡ് 6 വിപണിയിലെത്തുന്നത്. ചൈനീസ് മാർക്കറ്റിൽ ടർബോ 6 സീരീസെന്ന പേരിൽ പുറത്തിറങ്ങിയ ഫോൺ ആണ് ഇന്ത്യയിൽ വൺപ്ലസ് നോർഡ് 6 ആയി ഇറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ചൈനയിൽ പുറത്തിറങ്ങിയ ടർബോ 6 സീരീസിൽ രണ്ട് ഫോണുകളുണ്ട്. വൺപ്ലസ് ടർബോ 6, വൺപ്ലസ് ടർബോ 6വി. മിഡ് റേഞ്ച് സെഗ്മൻ്റിലാണ് ഇരു ഫോണുകളും പുറത്തിറങ്ങിയത്. ഈ രണ്ട് ഫോണുകളിലുമുള്ളത് 9000 എംഎഎച്ച് ബാറ്ററിയാണ്. ഈ മോഡലുകളാവും ഇന്ത്യയിൽ വൺപ്ലസ് നോർഡ് എന്ന പേരിൽ ഇറങ്ങുക എന്നാണ് സൂചനകൾ. നോർഡ് 6, നോർഡ് സിഇ 6 എന്ന പേരിലാവും ഈ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുക. നോർഡ് 5 കഴിഞ്ഞ വർഷം ജൂലായ് മാസത്തിലാണ് പുറത്തിറങ്ങിയത്. എന്നാൽ, 6 അതിന് മുൻപ് തന്നെ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ചൈനീസ് മാർക്കറ്റിൽ വൺപ്ലസ് ടർബോയുടെ വില ആരംഭിക്കുന്നത് 27,000 രൂപ മുതലാണ്. ടർബോ 6വിയുടെ വില 21,000 രൂപയിലും ആരംഭിക്കും. ഈ ഫോണുകൾ നോർഡ് സീരീസ് പെടുത്തി ഇന്ത്യയിൽ അവതരിപ്പിക്കുമ്പോഴും ഏകദേശവില ഇത് തന്നെയാവും. 9000 എംഎഎച്ചിൻ്റെ ബാറ്ററിക്കൊപ്പം 90 വാട്ടിൻ്റെ വയേർഡ് ചാർജിങും ഫോണിലുണ്ടാവും. 50 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയ്ക്കൊപ്പം 12 മെഗാപിക്സലിൻ്റെ ക്യാമറ പിന്നിലും 16 മെഗാപിക്സലിൻ്റെ ക്യാമറ മുന്നിലും ഉണ്ടാവും.