Jio Recharge Plans: 36 ദിവസം വാലിഡിറ്റി, ആരുമറിയാതെ ജിയോ ഇറക്കിയ പ്ലാൻ
Jio 450 Recharge Plan : ചില റിപ്പോർട്ടുകൾ പ്രകാരം റിലയൻസ് ജിയോ ഈ വർഷം താരിഫ് വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഇതുവഴി എല്ലാവർക്കും കൂടുതൽ ചെലവേറിയ റീ ചാർജ് ആയിരിക്കും ഇനി വേണ്ടി വരുന്നത്.
താരിഫ് വർധനയും, വാലിഡിറ്റി കുറവും ഒരു ഭാഗത്ത് തുടരുന്നതിനിടയിൽ ഉപഭോക്താക്കളെ പിടിച്ചു നിർത്താനുള്ള പ്ലാനുകളും ടെലികോം കമ്പനികൾ ഇറക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ജിയോ രഹസ്യമാക്കി കൊണ്ടു വന്ന പുതിയ റീ ചാർജ് പ്ലാൻ. നിരക്കും, ബെനഫിറ്റും അത്ര മെച്ചപ്പെട്ടതല്ലെങ്കിലും ഇതിൻ്റെ ഏറ്റവും ആകർഷണം വാലിഡിറ്റിയാണ്. 350 രൂപ ചെയ്യുമ്പോൾ 28 ദിവസം വാലിഡിറ്റി ലഭിക്കുന്ന യൂസറിന് ഒരാഴ്ച കൂടി അധിക വാലിഡിറ്റിയാണ് സംഭവം. പ്ലാനിനെ പറ്റി വിശദമായി നോക്കാം.
റിലയൻസ് ജിയോയുടെ 450 രൂപയൂടെ പ്രീപെയ്ഡ് പ്ലാൻ ആണിത്. 36 ദിവസത്തെ സർവീസ് വാലിഡിറ്റിയോടെയാണ് പ്ലാൻ വരുന്നത്. ഇതിനുപുറമെ, പ്ലാനിനൊപ്പം 2 ജിബി പ്രതിദിന ഡാറ്റയും ജിയോ വാഗ്ദാനം ചെയ്യുന്നു. 2 ജിബി അല്ലെങ്കിൽ അതിൽ കൂടുതൽ പ്രതിദിന ഡാറ്റയുമായി വരുന്ന എല്ലാ ജിയോ പ്ലാനുകളും പരിധിയില്ലാത്ത 5G ഡാറ്റ ആനുകൂല്യത്തോടെയാണ് വരുന്നത്. പ്ലാനിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന അധിക ആനുകൂല്യങ്ങൾ മൂന്ന് മാസത്തേക്ക് ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ ആണ്. ഇതിനുപുറമെ, മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല.
ദിവസം 12.5 രൂപ
ഈ പ്ലാനിൻ്റെ രാശരി ദൈനംദിന ചെലവ് 12.5 രൂപയാണ്. മറ്റ് പ്ലാനുകളെ അപേക്ഷിച്ച് നോക്കിയാൽ ഇത് ചിലവേറിയതാണ്. വാലിഡിറ്റി അധികം എന്ന് മാത്രമാണ് ഇതിൻ്റെ ഗുണം. ധനസമ്പാദനം, ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) വർദ്ധിപ്പിക്കുക, തുടങ്ങിയവയ്ക്കായാണ് ഇത്തരം പദ്ധതികൾ ജിയോ കൊണ്ടുവരുന്നത് എന്നത് വ്യക്തമാണ്.
താരിഫ് വർധിപ്പിക്കാൻ സാധ്യത
ചില റിപ്പോർട്ടുകൾ പ്രകാരം റിലയൻസ് ജിയോ ഈ വർഷം താരിഫ് വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഇതുവഴി എല്ലാവർക്കും കൂടുതൽ ചെലവേറിയ റീ ചാർജ് ആയിരിക്കും ഇനി വേണ്ടി വരുന്നത്. ജിയോ താരിഫ് വർദ്ധിപ്പിച്ചാൽ മറ്റ് ഓപ്പറേറ്റർമാരും അങ്ങനെ തന്നെ ചെയ്യും. 2026-ൽ തന്നെ ജിയോ ഐപിഒയിലേക്ക് (ഇനീഷ്യൽ പബ്ലിക് ഓഫറിംഗ്) നീങ്ങുമെന്നാണ് പ്രതീക്ഷ. എല്ലാം കൂടി കണക്കിലെടുത്താൽ ഉപഭോക്താവിന് തന്നെയാണ് റീ ചാർജ്ജ് നിരക്കിൻ്റെ അധിക ബാധ്യത താങ്ങേണ്ടി വരുന്നത്.