AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

OpenAI launches Sora 2: ടിൿടോക്കിനു പകരക്കാരനെത്തുന്നു…. ഓപ്പൺ എഐയുടെ സോറ 2 ഇനി താരം

OpenAI launches Sora 2, its most advanced video generation model : നേരത്തെ ഇറങ്ങിയ പതിപ്പുകളേക്കാൾ കൂടുതൽ കൃത്യതയുള്ളതും, നിയന്ത്രിക്കാൻ എളുപ്പമുള്ളതുമാണ് ഈ മോഡൽ എന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് ടിക്ടോക്കിനു സമാനമായ ഒന്നാണെന്നും പറയപ്പെടുന്നു.

OpenAI launches Sora 2:  ടിൿടോക്കിനു പകരക്കാരനെത്തുന്നു…. ഓപ്പൺ എഐയുടെ സോറ 2 ഇനി താരം
Tiktok Like Ai App Sora 2Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 03 Oct 2025 15:12 PM

ന്യൂഡൽഹി: ഓപ്പൺഎഐ തങ്ങളുടെ പുതിയ വീഡിയോ, ഓഡിയോ നിർമ്മാണ മോഡലായ സോറ 2 (Sora 2) അവതരിപ്പിച്ചിരിക്കുന്നു. നേരത്തെ ഇറങ്ങിയ പതിപ്പുകളേക്കാൾ കൂടുതൽ കൃത്യതയുള്ളതും, നിയന്ത്രിക്കാൻ എളുപ്പമുള്ളതുമാണ് ഈ മോഡൽ എന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് ടിക്ടോക്കിനു സമാനമായ ഒന്നാണെന്നും പറയപ്പെടുന്നു.

ഒളിമ്പിക്സ് നിലവാരത്തിലുള്ള ജിംനാസ്റ്റിക്സ് പോലുള്ള രംഗങ്ങൾ നിയമങ്ങൾ ലംഘിക്കാതെ സൃഷ്ടിക്കാൻ സോറ 2-ന് സാധിക്കും. സങ്കീർണ്ണമായ നിർദ്ദേശങ്ങൾ കൃത്യമായി പിന്തുടരാനുള്ള മികച്ച നിയന്ത്രണവും ഇതിനുണ്ട്.

വീഡിയോയോടൊപ്പം ഓഡിയോയും (പശ്ചാത്തല ശബ്ദങ്ങൾ, സംഭാഷണങ്ങൾ) യാഥാർത്ഥ്യത്തെ വെല്ലുന്ന തരത്തിൽ സൃഷ്ടിക്കാനും സോറ 2-ന് കഴിയും. കൂടാതെ, ഒരു വ്യക്തിയുടെ രൂപവും ശബ്ദവും വിശകലനം ചെയ്ത്, അവരെ ഏത് രംഗത്തേക്കും ‘ഇൻജക്ട്’ ചെയ്യാനുള്ള സവിശേഷതയുമുണ്ട്.

സോറ 2-ൽ പ്രവർത്തിക്കുന്ന ‘സോറ’ എന്നൊരു പുതിയ iOS ആപ്പും ഓപ്പൺ എഐ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സോഷ്യൽ പ്ലാറ്റ്‌ഫോം വഴി ഉപയോക്താക്കൾക്ക് വീഡിയോകൾ സൃഷ്ടിക്കാനും റീമിക്സ് ചെയ്യാനും, കാമിയോകളിൽ (Cameos) പങ്കെടുക്കാനും സാധിക്കും. ഐഡന്റിറ്റി സ്ഥിരീകരിച്ച ശേഷം, ഉപയോക്താവിന് ഏത് സോറ രംഗത്തേക്കും സ്വയം ചേർക്കാൻ കാമിയോ ഫീച്ചർ സഹായിക്കും.