OPPO Reno14 : ചൂടാകുമ്പോൾ നിറം മാറുന്ന ഫോൺ, റെനോ 14 ദീപാവലി സ്പെഷ്യൽ വിലക്കുറവിൽ
OPPO Reno 14 With Colour-Changing feature: ഈ എക്സ്‌ക്ലൂസീവ് മോഡലിന്റെ പിൻ പാനലിൽ മനോഹരമായ രംഗോലി ഡിസൈൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി: പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോ, തങ്ങളുടെ പ്രീമിയം മോഡലായ റെനോ 14-ന്റെ പ്രത്യേക ദീപാവലി എഡിഷൻ അവതരിപ്പിച്ചു. സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്ന് വ്യത്യസ്തമായി, ദീപാവലിയുടെ തീമിന് അനുസൃതമായുള്ള സവിശേഷമായ ഡിസൈൻ ഘടകങ്ങളാണ് ഈ പതിപ്പിന്റെ ആകർഷണം.
ഹീറ്റ് സെൻസിറ്റീവ് ബാക്ക് പാനൽ
ഈ എക്സ്‌ക്ലൂസീവ് മോഡലിന്റെ പിൻ പാനലിൽ മനോഹരമായ രംഗോലി ഡിസൈൻ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റെനോ 14 ദീപാവലി എഡിഷന്റെ ഏറ്റവും വലിയ പ്രത്യേകത, ഇതിന്റെ ബാക്ക് പാനലിൽ ഉപയോഗിച്ചിട്ടുള്ള ഹീറ്റ്-സെൻസിറ്റീവ് ഉണ്ടെന്നതാണ്. അതായത് നിറം മാറ്റുന്ന സാങ്കേതികവിദ്യയാണ് ഇത്. ഫോൺ ഉപയോഗിക്കുമ്പോഴോ അല്ലെങ്കിൽ ചൂടാകുമ്പോഴോ പാനലിന്റെ നിറം സൂക്ഷ്മമായി മാറുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഈ ഫീച്ചർ അവതരിപ്പിച്ച ആദ്യത്തെ ഫോണാണ് ഇതെന്നും ഓപ്പോ അവകാശപ്പെടുന്നു.
വിലയും ഓഫറുകളും
സ്പെഷ്യൽ എഡിഷൻ വില: 8 ജിബി റാമും 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള ഈ സ്പെഷ്യൽ എഡിഷൻ മോഡലിന്റെ വില 39,999 രൂപയാണ്. ദീപാവലി കിഴിവു കൂടി ചെർത്താൽ വില നന്നായി കുറയും. ഉത്സവകാല പ്രമോഷന്റെ ഭാഗമായി, ഓപ്പോ ഈ മോഡലിന് 3,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാൻഡേർഡ് റെനോ 14 വേരിയന്റിനും വില കുറച്ചിട്ടുണ്ട്. 37,999 രൂപ ലോഞ്ച് വിലയുണ്ടായിരുന്ന ഈ ഫോൺ ഇപ്പോൾ 34,999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ് (3,000 രൂപ കിഴിവോടെ).