AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

OpenAI’s newest AI model: ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ പുതിയ എഐ മോഡല്‍ പുറത്തിറക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോയില്‍ ലൈവായി നടന്ന സ്ട്രീമിങ്ങിലാണ് പുതിയ മോഡല്‍ പുറത്തിറക്കുന്നതിനെ കുറിച്ച് ഓപ്പണ്‍ എഐ ഗവേഷകര്‍ പറഞ്ഞത്. കൂടാതെ GPT4o മോഡലിന്റെ ലൈവ് സ്ട്രീമിങ്ങും പരിപാടിയില്‍ നടന്നു

OpenAI’s newest AI model: ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ പുതിയ എഐ മോഡല്‍ പുറത്തിറക്കുന്നു
shiji-mk
Shiji M K | Published: 14 May 2024 12:38 PM

കാലിഫോര്‍ണിയ: പുതിയ എഐ മോഡല്‍ പുറത്തിറക്കാനൊരുങ്ങിയിരിക്കുകയാണ് ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ. GPT-4o എന്ന മോഡലാണ് ഓപ്പണ്‍ എഐ പുറത്തിറക്കുന്നത്. പുതിയ മോഡല്‍ റിയലിസ്റ്റിക് വോയ്‌സ് സംഭാഷണത്തിന് കഴിവുള്ളതും ടെക്‌സ്റ്റിലും ഇമേജിലും ഇടപഴകാന്‍ കഴിവുള്ളതാണെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

ഇതില്‍ ഉള്‍പ്പെടുന്ന ഓഡിയോ സേവനത്തിലൂടെ ഉപയോക്താക്കള്‍ക്ക് ചാറ്റ് ജിപിടിയോട് സംസാരിക്കാനും തത്സമയ പ്രതികരണങ്ങള്‍ ലഭ്യമാകാനും സഹായിക്കും. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ലൈവായി നടന്ന സ്ട്രീമിങ്ങിലാണ് പുതിയ മോഡല്‍ പുറത്തിറക്കുന്നതിനെ കുറിച്ച് ഓപ്പണ്‍ എഐ ഗവേഷകര്‍ പറഞ്ഞത്. കൂടാതെ GPT4o മോഡലിന്റെ ലൈവ് സ്ട്രീമിങ്ങും പരിപാടിയില്‍ നടന്നു.

മാത്തമാറ്റിക് പ്രോബ്ലം സോള്‍വ് ചെയ്തുകൊണ്ടാണ് ഗവേഷകര്‍ പുതിയ മോഡല്‍ അവതരിപ്പിച്ചത്. അതിനായി പുതിയ മോഡലിലെ ലൈവ് വോയ്‌സ് അസിസ്റ്റന്റുകളെയാണ് ഉപയോഗപ്പെടുത്തിയതും. GPT 4o യുടെ ട്രാന്‍സലേഷന്‍ കപ്പാസിറ്റിയും ഗവേഷകര്‍ സ്ട്രീം ചെയ്ത് കാണിച്ചു.

GPT 4o എന്ന എഐ മോഡല്‍ ചാറ്റ് ജിപിടിക്ക് ഊര്‍ജം പകരുമെന്ന് ഓപ്പണ്‍ എഐ ചീഫ് ടെക്‌നോളജി ഓഫീസര്‍ മിറ മുരാട്ടി പറഞ്ഞു. ഈ എഐ മോഡല്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായും പണമടച്ചും ഉപയോഗപ്പെടുത്താം. ഓപ്പണ്‍എഐയുടെ മുന്‍ സാങ്കേതികവിദ്യയെ അപേക്ഷിച്ച് വോയ്സ്, ഇമേജ്, വീഡിയോ ഇന്‍പുട്ട് എന്നിവയോട് കൂടുതല്‍ വേഗത്തില്‍ പ്രതികരിക്കാന്‍ GPT-4o മോഡല്‍ ChatGPTയെ അനുവദിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനുമുമ്പ് പുറത്തിറക്കിയ മുന്‍ മോഡലുകളെ അപേക്ഷിച്ച് ഈ മോഡലിന് ചെലവ് കുറവായതുകൊണ്ട് പുതിയ മോഡല്‍ സൗജന്യമായി നല്‍കാനും സാധ്യതയുണ്ട്.

‘ഇത് സിനിമകളിലുള്ള എഐയെ പോലെ തോന്നുന്നു. ഞാന്‍ ഒരിക്കലും ഒരു കമ്പ്യൂട്ടറുമായി സംസാരിക്കുമെന്ന് കരുതിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അത് ചെയ്യാന്‍ കഴിയുന്നു,’ ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ ബ്ലോഗില്‍ എഴുതി.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ GPT 4o യുടെ സേവനം ഉപയോക്താക്കള്‍ക്ക് ലഭിച്ച് തുടങ്ങും. ആരംഭഘട്ടത്തില്‍ പ്രതിമാസം 100 ദശലക്ഷം സജീവ ഉപയോക്താക്കളാണ് ചാറ്റ് ജിപിടിക്ക് ഉണ്ടായിരുന്നത്.