Google Pixel Fold 2: പിക്സൽ ഫോൾഡ്- 2 വരുന്നു, എന്ന് വാങ്ങാം ആ കിടിലൻ ഫോൺ
6.4 ഇഞ്ച് ഡിസ്‌പ്ലേയും 7.9 ഇഞ്ച് സൈസിൽ അകത്തെ മടക്കാവുന്ന ഡിസ്‌പ്ലേയുമായിരിക്കും ഫോണിനുണ്ടാവുക എന്നാണ് സൂചന
പിക്സൽ സീരിസിലെ ഗൂഗിളിൻറെ ഏറ്റവും പുതിയ ഫോൺ ലോഞ്ചിങ്ങിനൊരുങ്ങുകയാണെന്ന് സൂചന. ഗൂഗിളിൻറെ വാർഷിക സമ്മേളനത്തിലായിരിക്കും ലോഞ്ചിങ്ങ് എന്നാണ് വിവരം. കഴിഞ്ഞ വർഷം തന്നെ ഗൂഗിൾ തങ്ങളുടെ പിക്സൽ ലൈനപ്പിലെ ഫോൾഡിങ്ങ് മോഡൽ അവതരിപ്പിച്ചിരുന്നെങ്കിലും ഇത് ആദ്യ മോഡലിൻറെ രണ്ടാം വേർഷൻ ആയിരിക്കുമെന്നാണ് സൂചന.
പിക്‌സൽ 9 പ്രോ എന്നായിരിക്കും പുതിയ മോഡലിൻറെ പേര് എന്നാണ് സൂചന. ഇതിനോടകം തന്നെ ഫോൺ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. പുതിയ മോഡലിൻറെ ലോഞ്ചിങ്ങിന് ഗൂഗിൾ മുതിരാൻ സാധ്യതയില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ ഇതൊരു സർപ്രൈസാകാമെന്നാണ് മറ്റൊരു വിഭാഗം സൂചിപ്പിക്കുന്നത്.
ഗൂഗിളിൻ്റെ പിക്സൽ ഫോൾഡിനേക്കാൾ ഡിസൈൻ, പെർഫോമൻസ്, ഫീച്ചറുകൾ എന്നിവയിൽ വലിയ മാറ്റം വേർഷനിലെ രണ്ടാം ഫോണിനുണ്ടാകും എന്നാണ് സൂചന. നോട്ട്ബുക്ക്-സ്റ്റൈൽ തന്നെയായിരിക്കും ഇതിലും ഉണ്ടാവുക.
6.4 ഇഞ്ച് ഡിസ്‌പ്ലേയും 7.9 ഇഞ്ച് സൈസിൽ അകത്തെ മടക്കാവുന്ന ഡിസ്‌പ്ലേയുമായിരിക്കും ഫോണിനുണ്ടാവുക. ആദ്യത്തെ പിക്‌സൽ ഫോൾഡിൻ്റെ ഏറ്റവും വലിയ വിമർശനങ്ങളിലൊന്ന് അതിൻ്റെ ഭാരമായിരുന്നെങ്കിൽ പിക്‌സൽ ഫോൾഡ് 2 വളരെ ഭാരം കുറഞ്ഞതായിരിക്കാനാണ് സാധ്യത. മികച്ച കാഴ്ചാനുഭവങ്ങൾക്കായി ഒരു പുതിയ ആൻ്റി-ഗ്ലെയർ ഫിനിഷും ഇതിനുണ്ടാവും.
പിക്‌സൽ ഫോൾഡ് 2-ന് ടെൻസർ G3 ചിപ്പ് ഒഴിവാക്കി പകരം ഗൂഗിൾ ഇതുവരെ പ്രഖ്യാപിക്കാത്ത ടെൻസർ G4-അപ്ഡേറ്റ് ചെയ്യുമോ എന്നാണ് പ്രതീക്ഷ, 16GB റാമിലായിരിക്കും ഇത് പ്രവർത്തിക്കുന്നത്.
ഏറ്റവും പുതിയ ആൻഡ്രോയിഡ് OS 15-നൊപ്പമാവാം പിക്‌സൽ ഫോൾഡ് 2 ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. സാംസങ്, വൺപ്ലസ് തുടങ്ങിയ എതിരാളികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മികച്ച സോഫ്റ്റ്‌വെയർ അനുഭവം മെച്ചപ്പെടുത്താൻ ഗൂഗിൾ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്.
ഇനി അറിയേണ്ടത് ഇന്ത്യൻ വിപണിയിൽ പിക്സൽ-2ൻറെ വിലയായിരിക്കും. എത്ര രൂപയ്ക്കാവും ഗൂഗിൾ ഇത് വിൽക്കുക എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്രീമിയം സെഗ്മെൻറ് ഫോണായതിനാൽ വിലയും അൽപ്പം കൂടാം. ആദ്യ മോഡലുകളുടെ വില നോക്കിയാൽ ഗൂഗിൾ പിക്സൽ ഫോൾഡ് 12GB/256GB – ഹേസലിന് . 1,54,999 മുതലാണ് വില, പോർസലൈന് 1,64,999 രൂപയുമാണ് വില,