AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ChatGPT New update: എന്റെ വേ​ഗത നിങ്ങളുടെ കയ്യിൽ ? ചാറ്റ് ജിപിറ്റിയുടെ പുതിയ അപ്ഡേറ്റ് എത്തി….

ChatGPT users choose how fast GPT-5 thinks: ഒരിക്കൽ തിരഞ്ഞെടുത്ത മോഡ് ഉപയോക്താവ് സ്വമേധയാ മാറ്റുന്നത് വരെ നിലനിൽക്കുമെന്ന് OpenAI വ്യക്തമാക്കി.

ChatGPT New update: എന്റെ വേ​ഗത നിങ്ങളുടെ കയ്യിൽ ? ചാറ്റ് ജിപിറ്റിയുടെ പുതിയ അപ്ഡേറ്റ് എത്തി….
Chatgpt Latest update Image Credit source: TV9NETWORK
aswathy-balachandran
Aswathy Balachandran | Updated On: 19 Sep 2025 09:52 AM

കൊച്ചി: വിവരസാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള പുതിയ ഫീച്ചറുമായി OpenAI. ChatGPT ഉപയോക്താക്കൾക്ക് GPT-5 ന്റെ പ്രതികരണ വേഗത നിയന്ത്രിക്കാൻ അവസരം നൽകുന്ന പുതിയ ഫീച്ചറാണ് OpenAI ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. സെപ്തംബർ 18-ന് എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഈ പുതിയ ഫീച്ചർ Plus, Pro, Business സബ്‌സ്‌ക്രൈബർമാർക്ക് വെബ് മെസ്സേജ് കമ്പോസറിൽ നേരിട്ട് ലഭ്യമാകും.

GPT-5 with Thinking എന്ന പേരിൽ നേരത്തെ അവതരിപ്പിച്ച മോഡൽ, കൂടുതൽ സൂക്ഷ്മമായി വിശകലനം ചെയ്തതിന് ശേഷം മാത്രം പ്രതികരിക്കുന്നതിനാൽ പ്രതികരണങ്ങൾക്ക് കൂടുതൽ സമയം എടുത്തിരുന്നു. ഇതിനാൽ, ഉപയോക്താക്കളിൽ പലരും വേഗതയും ആഴത്തിലുള്ള ഉത്തരവും ആവശ്യപ്പെടുന്ന സാഹചര്യങ്ങളിൽ കൂടുതൽ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ഉപയോക്താക്കൾക്ക് ആവശ്യകത അനുസരിച്ച് വേഗത ക്രമീകരിക്കാൻ കഴിയും.

  • Standard: എല്ലാ പ്ലാനുകളിലും പുതിയ ഡിഫോൾട്ടായി വരുന്ന ഈ മോഡ്, വേഗതയും കൃത്യതയും തമ്മിൽ സന്തുലിതമായ ഒരു ഉത്തരം നൽകുന്നു.
  • Extended: Plus ഉപയോക്താക്കൾക്ക് പഴയ ഡിഫോൾട്ടായിരുന്ന ഈ മോഡ്, കൂടുതൽ ആഴത്തിലുള്ള ഉത്തരങ്ങൾ നൽകുന്നതിന് കൂടുതൽ സമയം എടുക്കുന്നു.

 

Also read – ഫോട്ടോ എഡിറ്റിങ് മാത്രമല്ല എഐ ഉപയോഗിച്ച് റെസ്യൂമെയും എളുപ്പത്തില്‍ തയ്യാറാക്കാം

 

പ്രോ ഉപയോക്താക്കൾക്ക് മാത്രമായി രണ്ട് പുതിയ ഓപ്ഷനുകൾ കൂടി ലഭ്യമാണ്:

  • Light: വളരെ വേഗത്തിൽ പ്രതികരണങ്ങൾ ലഭിക്കാൻ സഹായിക്കുന്ന മോഡ്.
  • Heavy: വളരെ സങ്കീർണ്ണമായ കാര്യങ്ങൾക്ക് കൂടുതൽ ആഴത്തിലുള്ള വിശകലനം ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാവുന്ന മോഡ്.

ഒരിക്കൽ തിരഞ്ഞെടുത്ത മോഡ് ഉപയോക്താവ് സ്വമേധയാ മാറ്റുന്നത് വരെ നിലനിൽക്കുമെന്ന് OpenAI വ്യക്തമാക്കി.
അതിനിടെ, GPT-5 Codex എന്ന പുതിയ AI മോഡലും OpenAI പുറത്തിറക്കി. സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തതാണിത്. കോഡ് എഴുതാനും ഡീബഗ് ചെയ്യാനും പരിശോധിക്കാനും ഇത് സഹായിക്കും. കോഡിംഗിലെ ചെറിയ പ്രശ്നങ്ങൾ മുതൽ വലിയ പ്രോജക്റ്റുകൾ വരെ കൈകാര്യം ചെയ്യാൻ GPT-5 Codex ന് സാധിക്കുമെന്നും OpenAI അവകാശപ്പെടുന്നു