AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Oppo Reno 15: ഓപ്പോ റെനോ 15 പ്രതീക്ഷിച്ചതിലും നേരത്തെ എത്തും; വിലയും ഫീച്ചറുകളും അറിയാം

Oppo Reno 15 Features: ഓപ്പോ റെനോ 15 ഈ ആഴ്ച തന്നെ പുറത്തിറങ്ങും. മൂന്ന് മോഡലുകളാണ് സീരീസിൽ ഉള്ളത്.

Oppo Reno 15: ഓപ്പോ റെനോ 15 പ്രതീക്ഷിച്ചതിലും നേരത്തെ എത്തും; വിലയും ഫീച്ചറുകളും അറിയാം
ഓപ്പോ റെനോ 15Image Credit source: Social Media
Abdul Basith
Abdul Basith | Published: 05 Jan 2026 | 02:37 PM

ഓപ്പോ റെനോ 15 സീരീസ് പ്രതീക്ഷിച്ചതിലും നേരത്തെ എത്തും. ഈ ആഴ്ച തന്നെ ഫോൺ പുറത്തിറങ്ങുമെന്നാണ് സൂചന. റെനോ 15, റെനോ 15 പ്രോ, 15 പ്രോ മിനി എന്നീ മൂന്ന് മോഡലുകളാണ് സീരീസിൽ ഉണ്ടാവുക. 50,000 രൂപയ്ക്ക് താഴെയാവും ഈ മൂന്ന് മോഡലുകളുടെ വില എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജനുവരി എട്ടിന് ഓപ്പോ റെനോ 15 സീരീസ് പുറത്തിറങ്ങും. ഓപ്പോ വെബ്സൈറ്റിലും ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സീരീസിലെ ബേസ് മോഡലായ ഓപ്പോ റെനോ 15ൻ്റെ വില 43,000 രൂപ മുതൽ ആരംഭിക്കും. ഓപ്പോ റെനോ 15 പ്രോയുടെ വില ആരംഭിക്കുക 47,990 രൂപ മുതലാണ്. ഓപ്പോ റെനോ 15 പ്രോ മിനിയുടെ വിലയെപ്പറ്റി സൂചനയില്ല. മൂന്ന് മോഡലിലും 200 മെഗാപിക്സൽ ക്യാമറ ഉണ്ടെന്നതാണ് സവിശേഷത.

Also Read: Oneplus Nord 6: ഏവർക്കും പ്രിയപ്പെട്ട വൺപ്ലസ് നോർഡ് സീരീസിലെ പുതിയ ഫോൺ ഇന്ത്യയിലേക്ക്; എന്നാൽ ഒരു ട്വിസ്റ്റുണ്ട്

ചൈനീസ് മാർക്കറ്റിൽ കഴിഞ്ഞ നവംബറിൽ പുറത്തിറങ്ങിയ സീരീസാണിത്. ഇന്ത്യൻ വേർഷനിൽ സ്നാപ്ഡ്രാഗൺ പ്രൊസസറും ചൈനീസ് വേർഷനിൽ മീഡിയടെക് പ്രോസസറുമാണ് ഉപയോഗിച്ചിരിക്കുന്നത്. 6.33 ഇഞ്ചിൻ്റെ അമോഎൽഇഡി ഡിസ്പ്ലേ ആണ് ബേസ് മോഡലിൽ ഉണ്ടാവുക. 200 മെഗാപിക്സലിൻ്റെ പ്രധാന ലെൻസിനൊപ്പം 50 മെഗാപിക്സലിൻ്റെ ടെലിഫോട്ടോ ക്യാമറയും 50 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയും ഫോണിലുണ്ട്. സെൽഫി ക്യാമറയും 50 മെഗാപിക്സലാണ്. 6200 എംഎഎച്ച് ആണ് ബാറ്ററി കപ്പാസിറ്റി. 80 വാട്ടിൻ്റെ ഫാസ്റ്റ് ചാർജറും ഫോണിലുണ്ട്. വയർലസ് ചാർജിങ് ഇല്ല. 12 ജിബി വരെയാണ് റാം.

പ്രോ മോഡലിൽ 6.78 ഇഞ്ച് സ്ക്രീൻ ആണുള്ളത്. ബാറ്ററി കപ്പാസിറ്റി 6500 എംഎഎച്ച്, 50 വാട്ടിൻ്റെ വയർലസ് ചാർജും ഫോണിലുണ്ട്. 16 ജിബി റാം വരെയുണ്ട്. ക്യാമറയിൽ മാറ്റങ്ങളില്ല. പ്രോയുടെ കോമ്പാക്ട് വേർഷനായ പ്രോ മിനിയുടെ ഡിസ്പ്ലേ സൈസ് 5.82 ഇഞ്ചാണ്. ക്യാമറ, പ്രൊസസർ, ബാറ്ററി ഇതിലൊന്നും മാറ്റമില്ല.