Malayalam NewsPhoto Gallery > Do you know this Malayalam director's daughter Debuting with superhit heroes prithviraj sukumaran jayaram indrajith etc and cannot make successful career in film industry
EVA Pavithran: അറിയുമോ ഈ മലയാള സംവിധായകന്റെ പുത്രിയെ? സൂപ്പർഹിറ്റ് നായകന്മാർക്കൊപ്പം അരങ്ങേറ്റം
EVA Pavithran: നടി മാത്രമല്ല മികച്ച നർത്തകിയും മോഡലും കൂടെയാണ്. താരം കഥക്, ഭരതനാട്യം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്...
നിരവധി ശ്രദ്ധേയെ കഥാപാത്രങ്ങൾ ചെയ്തിട്ടും മലയാള സിനിമയിൽ സജീവമാകാൻ സാധിക്കാതെ പോയ ഒരുപാട് നടി നടന്മാർ ഉണ്ട്. എങ്കിലും ചെയ്തു വെച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ ശ്രദ്ധേയവും മനസ്സിൽ എന്നും തങ്ങിനിൽക്കുന്നവയും ആയിരിക്കും. അത്തരത്തിൽ മലയാള സിനിമയ്ക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് ഇവ പവിത്രൻ. (PHOTO: FACEBOOK)
1 / 5
മലയാളികളെ സംബന്ധിച്ച് ഇവ അന്യ അല്ല. പ്രമുഖ സംവിധായകനായ വികെ പവിത്രന്റെയും പ്രശസ്ത നർത്തകിയായ കലാമണ്ഡലം ക്ഷേമാവതിയുടെയും മകളാണ് ഇവ. 2005ലാണ് വെള്ളിത്തിരയിൽ ഇവ അരങ്ങേറ്റം കുറിക്കുന്നത്. എം മോഹൻ സംവിധാനം ചെയ്ത ക്യാമ്പസ് എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമ കരിയർ ആരംഭിച്ചത്. (PHOTO: FACEBOOK)
2 / 5
പിന്നീട് പൃഥ്വിരാജ് നായകനായ കൃത്യം എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രവുമായി ഇവ എത്തി. നടി മാത്രമല്ല മികച്ച നർത്തകിയും മോഡലും കൂടെയാണ് ഇവ. താരം കഥക്, ഭരതനാട്യം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. അമ്മയോടൊപ്പം നിരവധി വേദികളിൽ നൃത്തം അവതരിപ്പിക്കാറുണ്ട്. സിനിമകൾക്ക് പുറമെ പരസ്യചിത്രങ്ങളിലും ഫാഷൻ ഫോട്ടോഷൂട്ടുകളിലും ഇവ സജീവമാണ്. (PHOTO: FACEBOOK)
3 / 5
2005നു ശേഷം ഇവ പിന്നീട് മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത് വികെ പ്രകാശ സംവിധാനം ചെയ്ത റോക്സ്റ്റാർ എന്ന സിനിമയിലൂടെയാണ്. പിന്നീട് 2017 ആസിഫ് അലി നായകനായ തരംഗം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 2019 ജയറാം നായകനായ ലോനപ്പന്റെ മാമോദിസ എന്ന സിനിമയിലും ഇവ തിളങ്ങി. (PHOTO: FACEBOOK)
4 / 5
ജയറാം നായകനായ ഈ ചിത്രത്തിൽ 'റോസി' എന്ന കഥാപാത്രത്തെയാണ് ഇവ അവതരിപ്പിച്ചത്. ഇതിൽ ജയറാമിന്റെ കഥാപാത്രത്തിന്റെ ഇളയ സഹോദരിയായി ഇവ അഭിനയിച്ചു. അത്തരത്തിൽ മലയാള സിനിമയിൽ ഇടവേളകൾ എടുത്താണെങ്കിലും താരം തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. (PHOTO: FACEBOOK)