Tamil Nadu Assured Pension Scheme: എന്താണ് തമിഴ്‌നാട് അഷ്വേർഡ് പെൻഷൻ പദ്ധതി? കേരളത്തേക്കാൾ ഗുണകരമോ?
Tamil Nadu Assured Pension Scheme vs Kerala NPS: അയൽസംസ്ഥാനത്തെ പുതിയ മാറ്റം കേരളത്തിലും ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. കേരളമോ, തമിഴ്നാടോ? മികച്ച പെൻഷൻ വാഗ്ദാനം ചെയ്യുന്ന സംസ്ഥാനമേത്? വിശദമായി അറിയാം.....
തമിഴ്നാട് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി ആനുകൂല്യങ്ങൾ ഉറപ്പുനൽകുന്ന ‘തമിഴ്നാട് അഷ്വേർഡ് പെൻഷൻ സ്കീം’ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടുത്തിടെ പ്രഖ്യാപിച്ചു. അയൽസംസ്ഥാനത്തെ പുതിയ മാറ്റം കേരളത്തിലും ചർച്ചകൾക്ക് കാരണമായി. കേരളമോ, തമിഴ്നാടോ? മികച്ച പെൻഷൻ വാഗ്ദാനം ചെയ്യുന്ന സംസ്ഥാനമേത്? വിശദമായി അറിയാം…..
തമിഴ്നാട് അഷ്വേർഡ് പെൻഷൻ പദ്ധതി
ജീവനക്കാരൻ അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ഉറപ്പുനൽകുന്നു. സർവീസിലുള്ള ജീവനക്കാർക്ക് ലഭിക്കുന്നതിന് തുല്യമായി വർഷത്തിൽ രണ്ടുതവണ പെൻഷൻകാർക്കും ക്ഷാമബത്ത വർദ്ധനവ് ലഭിക്കും. ജീവനക്കാർ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം പെൻഷൻ ഫണ്ടിലേക്ക് നൽകണം. ബാക്കി തുക സർക്കാർ വഹിക്കും.
പെൻഷൻകാരൻ മരിച്ചാൽ, ലഭിച്ചിരുന്ന പെൻഷന്റെ 60 ശതമാനം കുടുംബാംഗങ്ങൾക്ക് ലഭിക്കും. വിരമിക്കുമ്പോൾ സർവീസ് കാലയളവ് അടിസ്ഥാനമാക്കി 25 ലക്ഷം രൂപ വരെ ഗ്രാറ്റുവിറ്റി ലഭിക്കും. കൃത്യമായ സർവീസ് കാലയളവ് പൂർത്തിയാക്കാത്തവർക്കും മിനിമം പെൻഷൻ ഉറപ്പാക്കും.
ALSO READ: ശമ്പളത്തിന്റെ പകുതി പെന്‍ഷന്‍; തമിഴ്‌നാട് മോഡല്‍ കേരളത്തിലും
കേരളത്തിലെ പെൻഷൻ പദ്ധതി
2013 ഏപ്രിൽ 1-ന് ശേഷം സർവീസിൽ പ്രവേശിച്ചവർക്ക് കേരളത്തിൽ പങ്കാളിത്ത പെൻഷനാണ് (എൻ.പി.എസ്) നടപ്പിലാക്കിയിരിക്കുന്നത്. എൻ.പി.എസ് പ്രകാരം വിരമിക്കുമ്പോൾ ലഭിക്കുന്ന തുക ഓഹരി വിപണിയിലെ നിക്ഷേപങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അതിനാൽ അവസാന ശമ്പളത്തിന്റെ 50% ലഭിക്കുമെന്ന് ഉറപ്പില്ല.
വിരമിക്കുന്ന സമയത്ത് ആകെ സമ്പാദ്യത്തിന്റെ 60 ശതമാനം തുക ലഭിക്കും. ബാക്കി 40 ശതമാനം ആനുവിറ്റിയായി നിക്ഷേപിച്ച് അതിൽ നിന്ന് മാസപെൻഷൻ ലഭിക്കും. തമിഴ്നാട് മാതൃകയിൽ ശമ്പളത്തിന്റെ പകുതി ഉറപ്പാക്കുന്ന ഒരു പെൻഷൻ പദ്ധതിയെക്കുറിച്ച് കേരള സർക്കാരും ആലോചിക്കുന്നുണ്ട്.