Vivo Smartphone Launch : രണ്ട് സുപ്രധാന വിവോ മോഡലുകൾ ഇന്ത്യൻ വിപണിയിലേക്ക്?
ഈ ഫോൺ 2025 ഡിസംബറിൽ ചൈനയിൽ അരങ്ങേറ്റം കുറിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ, വിവോ എക്സ് 300 എഫ്ഇയിൽ 6.31 ഇഞ്ച് OLED LTPO 1.5K 120Hz റിഫ്രഷ് റേറ്റ് സ്‌ക്രീൻ ഉണ്ടായിരിക്കാം.
വിവോ പിന്നെയും സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ്. അധികം താമസിക്കാതെ തന്നെ രണ്ട് സുപ്രധാന വിവോ ഫോണുകൾ ഇന്ത്യയിലേക്ക് എത്തുമെന്നാണ് സൂചന. 2025 ഡിസംബറിലാണ് രണ്ട് ഫോണുകൾക്കും ബ്യൂറോ ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൻ്റെ അംഗീകാരം ലഭിച്ചത്. വിവോ X300 FE, വിവോ X200T എന്നീ മോഡലുകളാണ് എത്തുന്നത്. നിലവിൽ വിവോ X300 5G,Vivo X300 Pro 5G എന്നീ ഫോണുകളാണ് നിലവിൽ ഇന്ത്യൻ മാർക്കറ്റിലുള്ളത്. അതേസമയം പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം വിവോ എസ് 50 പ്രോ മിനി റീബ്രാൻഡ് ചെയ്ത വേർഷനായിരിക്കും വിവോ എക്സ് 300 എഫ്ഇ.
ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഈ ഫോൺ 2025 ഡിസംബറിൽ ചൈനയിൽ അരങ്ങേറ്റം കുറിച്ചു. അതിന്റെ അടിസ്ഥാനത്തിൽ, വിവോ എക്സ് 300 എഫ്ഇയിൽ 6.31 ഇഞ്ച് OLED LTPO 1.5K 120Hz റിഫ്രഷ് റേറ്റ് സ്‌ക്രീൻ ഉണ്ടായിരിക്കാം. ഫോൺ 2025 ഡിസംബറിൽ ചൈനയിലെത്തി. ഇതിനെ അടിസ്ഥാനമാക്കി, 6.31 ഇഞ്ച് OLED ഡിസ്പ്ലേയും വിവോ എക്സ് 300 എഫ്ഇയിൽ ഉള്ളത്. LTPO 1.5K 120Hz റിഫ്രഷ് റേറ്റ് സ്‌ക്രീൻ ഫോണിലുണ്ട്.
ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 SoC ഫോണിലുണ്ട്. 90W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയും ഇതിനുണ്ട്. വിവോ എക്സ് 300 എഫ്ഇ ഈ വർഷം അവസാനം ഇന്ത്യയിൽ എത്തിയേക്കാം. ലോഞ്ചിൽ ഏകദേശം 50,000-60,000 രൂപ വില വരുമെന്ന് പ്രതീക്ഷിക്കുന്നു. വിവോ എക്സ് 300 എഫ്ഇയിൽ ZEISS പിന്തുണയുള്ള ക്യാമറ സംവിധാനവും ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.