AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala NH Overpass: ഇനിയൊരു അപകടം വേണ്ട, കേരളത്തിലെ ദേശീയപാത ഓവർപാസുകൾ പില്ലറുകളിൽ നിർമിക്കും

Kerala NH Overpass Pillar Construction: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. മണ്ണ് നിറച്ചുള്ള റീ ഇൻഫോഴ്സ് എർത്ത് വാൾ മാതൃകയ്ക്ക് പകരമാണ് പില്ലറുകൾ ഉപയോ​ഗിക്കുന്നത്.

Kerala NH Overpass: ഇനിയൊരു അപകടം വേണ്ട, കേരളത്തിലെ ദേശീയപാത ഓവർപാസുകൾ പില്ലറുകളിൽ നിർമിക്കും
പ്രതീകാത്മക ചിത്രംImage Credit source: social media
Nithya Vinu
Nithya Vinu | Published: 06 Jan 2026 | 09:09 PM

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതകളിൽ ഓവർപാസുകൾ ഇനിമുതൽ പില്ലറുകളിൽ നിർമിക്കാൻ തീരുമാനം. പലയിടത്തും ദേശീയ പാതകളുടെ നിർമാണത്തിൽ അപാകതയുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. മണ്ണ് നിറച്ചുള്ള റീ ഇൻഫോഴ്സ് എർത്ത് വാൾ മാതൃകയ്ക്ക് പകരമാണ് പില്ലറുകൾ ഉപയോ​ഗിക്കുന്നത്.

കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷത്തിൽ കേരളത്തിലെ ഓവർപാസുകൾക്ക് സമീപമുള്ള മതിലുകൾ ഇടിഞ്ഞുവീഴുന്നത് വലിയതോതിൽ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് പില്ലറുകളിൽ ഓവർപാസുകൾ നിർമിക്കാൻ തീരുമാനിച്ചത്.

 

രാജീവ് ചന്ദ്രശേഖരന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

 

ഞങ്ങളുടെ വാഗ്ദാനം, ഞങ്ങൾ പാലിച്ചിരിക്കുന്നു…
2026 വികസിത കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചിരിക്കുന്നു…
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ശ്രീ നിതിൻ ഗഡ്കരി ജിയുമായി നടത്തിയ ചർച്ചകൾ ഫലം കണ്ടു. ചെലവ് കൂടുമെങ്കിലും, ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഇനി നിർമ്മിക്കുന്ന എല്ലാ മേൽപ്പാലങ്ങളും മണ്ണ് നിറച്ചുള്ള ഭിത്തിക്ക് പകരം തൂണുകളിൽ തന്നെ നിർമ്മിക്കാൻ അദ്ദേഹം അനുമതി നൽകിയിരിക്കുന്നു.

ഓച്ചിറ അടക്കമുള്ള പ്രദേശങ്ങളിൽ ദേശീയപാതയോരത്തുള്ളവർക്ക് ഇതൊരു വലിയ ആശ്വാസമാകും. അവരുടെ പ്രശ്നങ്ങൾ നരേന്ദ്ര മോദി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുമെന്ന് അന്നേ ഞാൻ വാക്ക് നൽകിയിരുന്നു. കൂടാതെ, തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് ഈ ഫെബ്രുവരി-മാർച്ച് മാസത്തിനുള്ളിൽ അന്തിമ അംഗീകാരം ലഭിക്കുമെന്നും, സ്ഥലം വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാര വിതരണം ഉറപ്പാക്കുമെന്നും
നിതിൻ ജി അറിയിച്ചിട്ടുണ്ട്.