POCO M8 Pro 5G: ഇതെന്താണ് ആളെ കളിയാക്കുന്നോ?; 32,000 രൂപയ്ക്ക് 6500 എംഎഎച്ച് ബാറ്ററിയും ഡ്യുവൽ റിയൽ ക്യാമറയുമായി പോകോ
POCO M8 Pro Launched: പോകോ എം8 പ്രോ 5ജി ആഗോളമാർക്കറ്റുകളിലെത്തി. 6500 എംഎഎച്ച് ബാറ്ററിയും ഡ്യുവർ റിയർ ക്യാമറ സെറ്റപ്പുമായാണ് ഫോൺ പുറത്തിറങ്ങിയത്.
6500 എംഎഎച്ച് ബാറ്ററിയും ഡ്യുവർ റിയർ ക്യാമറ സെറ്റപ്പുമായി പോകോ. പോകോയുടെ എം8 പ്രോ ആണ് ആഗോളമാർക്കറ്റിൽ പുറത്തിറങ്ങിയത്. ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ച പോകോ എം8 മോഡലിൻ്റെ പ്രോ വേർഷനാണ് ഇത്. പ്രോ വേർഷൻ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ചിട്ടില്ല.
തിരഞ്ഞെടുക്കപ്പെട്ട ഗ്ലോബൽ മാർക്കറ്റുകളിലാണ് പോകോ എം8 പ്രോ 5ജി അവതരിപ്പിച്ചിരിക്കുന്നത്. 100 വാട്ടിൻ്റെ വയേർഡ് ഫാസ്റ്റ് ചാർജിങ് ആണ് ഫോണിലെ ഏറ്റവും വലിയ ആകർഷണം. സ്നാപ്ഡ്രാഗൺ 7എസ് ജെൻ 4 ചിപ്സെറ്റിലാണ് ഫോണിൻ്റെ പ്രവർത്തനം. 6.83 ഇഞ്ചിൻ്റെ 1.5 കെ അമോഎൽഇഡി ഡിസ്പ്ലേ ആണ് ഫോണിലുള്ളത്. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ഫോണിലുണ്ട്. ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഓഎസ് 2 ആണ് സ്കിൻ.
Also Read: 6G India: സ്പീഡ് 1 ടെറാ ബൈറ്റ്, ഇന്ത്യയിൽ 6G എപ്പോൾ? മുന്നിലുള്ള പ്രതിസന്ധികൾ എന്ത്
ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. 50 മെഗാപിക്സൽ ലൈറ്റ് ഫ്യൂഷൻ 800 ആണ് പ്രധാന ക്യാമറ. 8 മെഗാപിക്സലിൻ്റെ ഒരു അൾട്രവൈഡ് ക്യാമറയും പിന്നിലുണ്ട്. 32 മെഗാപിക്സൽ ആണ് സെൽഫി ക്യാമറ. 6500 എംഎഎച്ച് ബാറ്ററി, 100 വാട്ട് വയേർഡ് ചാർജിങ് എന്നീ പ്രത്യേകതകൾക്കൊപ്പം 22.5 വാട്ടിൻ്റെ റിവേഴ്സ് വയേർഡ് ചാർജിങും ഫോണിലുണ്ട്. 8 ജിബി+ 256 ജിബിയുടെ ഏറ്റവും കുറഞ്ഞ വേരിയൻ്റിന് 26,900 രൂപയാണ് വില. 12ജിബി + 512 ജിബി ടോപ് വേരിയൻ്റിന് 32,300 രൂപയും നൽകണം.