സാംസങ് നോക്കുന്നുണ്ടോ, എങ്കിൽ ഇത് സെറ്റാകും! വില കൂടിയ ഗാലക്സി A സീരീസ് ഫോണിന് ബെസ്റ്റ് ഡീലുമായി ആമസോൺ
Samsung Galaxy A56 5G Amazon Great Indian Festival Sale deal: പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന സാംസങ് ആരാധകർക്ക് പരിഗണിക്കാൻ, ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026 സെയിലിൽ സാംസങ് ഗാലക്സി എ56 5ജി മികച്ച ഡിസ്കൗണ്ട് സഹിതം ലഭ്യമായിരിക്കുന്നു. അടുത്തിടെ ഈ ഗാലക്സി ഫോണിന്റെ വില സാംസങ് വർധിപ്പിച്ചിരുന്നു. എന്നാലിപ്പോൾ ഫെസ്റ്റിവൽ ഡിസ്കൗണ്ട് സഹിതം ഈ ഫോൺ മുൻപത്തെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമാണ്.

Samsung Galaxy A56 5g Amazon Great Indian Festival Sale Deal
പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന സാംസങ് ആരാധകർക്ക് പരിഗണിക്കാൻ, ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026 സെയിലിൽ സാംസങ് ഗാലക്സി എ56 5ജി (Samsung Galaxy A56 5G) മികച്ച ഡിസ്കൗണ്ട് സഹിതം ലഭ്യമായിരിക്കുന്നു. അടുത്തിടെ ഈ ഗാലക്സി ഫോണിന്റെ വില സാംസങ് വർധിപ്പിച്ചിരുന്നു. എന്നാലിപ്പോൾ ഫെസ്റ്റിവൽ ഡിസ്കൗണ്ട് സഹിതം ഈ ഫോൺ മുൻപത്തെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമാണ്. കഴിഞ്ഞ വർഷം മാർച്ചിൽ സാംസങ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് ഗാലക്സി എ56 5ജി.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഗാലക്സി A56 8GB + 128GB വേരിയന്റിന് 41,999 രൂപയും 8GB + 256GB വേരിയന്റിന് 44,999 രൂപയും 12GB + 256GB വേരിയന്റിന് 47,999 രൂപയും ആയിരുന്നു വില. അടുത്തിടെ ഇതിന്റെ വില സാംസങ് വർധിപ്പിച്ചിരുന്നു. നിലവിൽ സാംസങ് വെബ്സൈറ്റിൽ ഇതിന് യഥാക്രമം 44999 രൂപ, 48999 രൂപ, 54499 രൂപ എന്നിങ്ങനെയാണ് വില.
എന്നാലിപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നടക്കുന്ന ആമസോണിൽ സാംസങ് ഗാലക്സി എ56 5ജി 31999 രൂപ പ്രാരംഭ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഏകദേശം 13000 രൂപ വിലക്കുറവിൽ ഇപ്പോൾ ഈ ഗാലക്സി എ സീരീസ് സ്മാർട്ട്ഫോൺ ആമസോണിൽ നിന്ന് സ്വന്തമാക്കാം. എക്സ്ചേഞ്ച് ബോണസ് അല്ലെങ്കിൽ നോ കോസ്റ്റ് ഇഎംഐ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുമ്പോൾ മാത്രമാണ് ഈ വിലയിൽ ലഭ്യമാകുക.
അതായത് എക്സ്ചേഞ്ച് ഡീൽ എന്ന നിലയിൽ ആണ് ഇത് 31999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകുക. എക്സ്ചേഞ്ച് ഡീലിന് താൽപര്യമില്ലെങ്കിൽ അദർ ഓഫർ സെലക്ട് ചെയ്യുക. അപ്പോൾ ഇത് 40999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാം, ഇതോടൊപ്പം 1229 രൂപ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ വില 40000 രൂപയിൽ താഴെയായി കുറയ്ക്കാം.
39999 രൂപ വിലയിൽ സ്വന്തമാക്കിയാലും ഗാലക്സി എ56 ഡീൽ ലാഭം തന്നെയാണ്. കാരണം ഔദ്യോഗിക വെബ്സൈറ്റിൽ ഇതിന്റെ വില ഇപ്പോഴും 45000 രൂപയോട് അടുത്താണ്. അതായത് എക്സ്ചേഞ്ച് ഡീലിൽ താൽപര്യമില്ലാത്തവർക്ക് ബാങ്ക് ഡിസ്കൗണ്ട് സഹിതം ഏതാണ്ട് 5000 രൂപ വിലക്കുറവിൽ ഇത് സ്വന്തമാക്കാൻ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഡീൽ അവസരം ഒരുക്കിയിരിക്കുന്നു.
പ്രധാന ഫീച്ചറുകൾ
120Hz 6.7-ഇഞ്ച് (1080 x 2340 പിക്സൽ) FHD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-O HDR ഡിസ്‌പ്ലേ, കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ, 2.9GHz ഒക്ടാ-കോർ എക്സിനോസ് 1580 4nm പ്രോസസർ, AMD Xclipse 540 GPU, 8GB / 12GB റാം, 128GB / 256GB ഇന്റേണൽ സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP67 റേറ്റിങ്.
50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 12MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ (f/2.2 അപ്പേർച്ചർ), 5MP മാക്രോ സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 12MP ഫ്രണ്ട് ക്യാമറ (f/2.2 അപ്പേർച്ചർ), ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, 4G VoLTE, 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി.
English Summary
Samsung fans looking to buy a new smartphone can consider the Samsung Galaxy A56 5G, which is available with a significant discount during Amazon’s Great Indian Festival 2026 sale. Although Samsung had recently raised the price of this Galaxy phone, it is now available for purchase at a lower price than before, thanks to the festival discount.