5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Realme-13 series: റിയല്‍മിയുടെ പുതിയ 13 സീരീസ് ഫൈവ് ജി ഫോണുകള്‍ ഇന്ത്യയില്‍

Realme 13 5G series has launched in India: മീഡിയാ ടെക് ഡൈ മെൻസിറ്റി 7300 എനർജി 5ജി ചിപ്സെറ്റാണ് ഇതിൽ ഉള്ളത്. 12 ജിബി വരെ റാമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഈ ഫോൺ 256 GB വരെ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നും പ്രത്യേകം ഓർക്കേണ്ട വിഷയമാണ്.

Realme-13 series: റിയല്‍മിയുടെ പുതിയ 13 സീരീസ് ഫൈവ് ജി ഫോണുകള്‍ ഇന്ത്യയില്‍
Follow Us
aswathy-balachandran
Aswathy Balachandran | Published: 29 Aug 2024 13:42 PM

ന്യൂഡൽഹി: പുതിയ ഫോൺ വാങ്ങാനുള്ള തയ്യാറെടുപ്പിലാണോ നിങ്ങൾ.. എങ്കിൽ പുതുതായി എത്തുന്ന റിയൽമിയുടെ വിവരങ്ങൾ അറിഞ്ഞു പോകൂ… ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ പുതിയ 13 സീരീസ് ഫൈവ് ജി ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയാണ്.

സീരീസിൽ റിയൽമി 13 ഉം കൂടുതൽ ഫീച്ചറുകളുള്ള റിയൽമി 13 പ്ലസും ഉൾപ്പെടുന്നു എന്നാണ് വിവരം. 50MP Sony LYT 600 കാമറയാണ് ഇതിലുള്ളത്. മികച്ച ദൃശ്യാനുഭവത്തിന് നിരവധി AI ഫീച്ചറുകൾ ഉള്ളതാണ് മറ്റൊരു സവിശേഷത.

പ്രത്യേകതകൾ ഇങ്ങനെ…

റിയൽമി 13 സീരീസ് ഫൈവ് ജി ഫോണിന് 120hz ഉള്ള OLED ഡിസ്പ്ലേയാണ് ഉള്ളത് എന്നതും ശ്രദ്ധേയമായ മറ്റൊരു വസ്തുത. മീഡിയാ ടെക് ഡൈ മെൻസിറ്റി 7300 എനർജി 5ജി ചിപ്സെറ്റാണ് ഇതിൽ ഉള്ളത്. 12 ജിബി വരെ റാമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഈ ഫോൺ 256 GB വരെ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നും പ്രത്യേകം ഓർക്കേണ്ട വിഷയമാണ്.

ALSO READ – 3 മാസം സൗജന്യ കോളിംഗും ഡാറ്റയും 500 രൂപയിൽ, ഗൂഗിൾപേയിൽ പോലും കിട്ടാത്തൊരു പ്ലാ

സ്റ്റെയിൻലെസ് സ്റ്റീൽ വേപ്പർ കൂളിംഗ് സിസ്റ്റവും ഗെയിമിങ്ങിനായി പ്രത്യേക ജിടി മോഡും ഉണ്ടായിരിക്കുമെന്ന് റിയൽമി അധികൃതർ ഉറപ്പു നൽകുന്നു. ചിത്രങ്ങൾക്കായി 50MP Sony LYT-600 ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ കാമറയും ഇതിലുണ്ട് കൂടാതെ AI ഇമേജ് പ്രോസസ്സിങ് സാങ്കേതികവിദ്യ മറ്റൊരു സവിശേഷത. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP65 റേറ്റിങ്ങും എടുത്തു പറയേണ്ടതാണ്.

വിലയോ തുഛം

റിയൽമി 13 പ്ലസിന് 22,999 രൂപ മുതൽ 26,999 രൂപ വരെയാണ് ഈ ഫോണിനായി ചിലവാക്കേണ്ടത്. 1500 രൂപയുടെ കാഷ് ബാക്ക് ഓഫർ ഉണ്ട്. ബേസ് മോഡലായ റിയൽമി 13യ്ക്ക് 17,999 രൂപ മുതൽ ലഭ്യമാണ്. ഇതിൽ 19,999 രൂപ വരെയുള്ളവ ഉണ്ടാകും. ആയിരം രൂപയുടെ കാഷ് ബാക്ക് ഓഫർ ആണ് മറ്റൊന്ന്. സെപ്റ്റംബർ ആറിന് വിൽപ്പന ആരംഭിക്കും.

Latest News