Realme GT 7 Pro: 8,000 രൂപ കുറയും, ജിടി 7 പ്രോ വാങ്ങുന്നവർ അറിയാനൊരു ട്രിക്ക്

Realme GT 7 Pro Price Changes : റിയൽമിയുടെ ഫ്ലാഗ്ഷിപ്പ് ഗ്രേഡ് ഫോണാണിത്. മികച്ച ഫീച്ചറുകളാണിത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ഉം, 16 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും ഫോണിൽ ലഭിക്കും. നിങ്ങൾക്ക് ഫോൺ ആമസോണിൽ നിന്നും വാങ്ങാം

Realme GT 7 Pro: 8,000 രൂപ കുറയും, ജിടി 7 പ്രോ വാങ്ങുന്നവർ അറിയാനൊരു ട്രിക്ക്

Realme Gt 7 Pro

Published: 

11 Jun 2025 16:09 PM

ഗെയിമിംഗിനും ക്യാമറക്കും പെർഫോമൻസിനുമെല്ലാം പറ്റിയ ഒരു കിടിലൻ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായി ഒരു കിടിലൻ ഓഫര്‍ ഇതാ. റിയൽമി ജിടി 7 പ്രോ വാങ്ങുന്നവർക്ക് വിലയിൽ 8,000 രൂപ കുറവ് ലഭിക്കും. റിയൽമിയുടെ ഫ്ലാഗ്ഷിപ്പ് ഗ്രേഡ് ഫോണാണിത്. മികച്ച ഫീച്ചറുകളാണിത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ഉം, 16 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും ഫോണിൽ ലഭിക്കും.

നിങ്ങൾക്ക് ഫോൺ ആമസോണിൽ നിന്നും വാങ്ങാം. രണ്ട് പ്രധാന വേരിയൻ്റുകളിലാണ് ഫോൺ ലഭിക്കുന്നത്. ഇതിൽ 12GB+256GB വേരിയൻ്റിന് 54,998 രൂപയും അതേസമയം, 16GB+512GB വേരിയൻ്റിന് 59,998 രൂപയുമാണ് വില. ജിടി 7 പ്രോയുടെ 12 ജിബി + 256 ജിബി വേരിയൻ്റിന് 8,000 രൂപ കിഴിവ് ലഭ്യമാണ്. 16 ജിബി + 512 ജിബി സ്റ്റോറേജ് വേരിയൻ്റിന് 7,000 രൂപ കിഴിവ് വൗച്ചർ ലഭ്യമാണ്. ഇതിനുപുറമെ, ബാങ്ക് ഓഫറുകളും ഉണ്ട്, ഇവ മൂലം വില ഇനിയും കുറയും.

ജിടി 7 പ്രോയുടെ സവിശേഷതകൾ

6.78 ഇഞ്ച് ഡിസ്‌പ്ലേയിൽ. 1264 x 2780 പിക്‌സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഇതിനുണ്ട്. സ്‌ക്രീൻ സംരക്ഷണത്തിനായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i ഉം ഇതിൽ ഉപയോഗിക്കുന്നു. റിയൽമി ജിടി 7 പ്രോയിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റും ഇതിലുണ്ട്. ഈ ഹാൻ്റ് സെറ്റ് രണ്ട് വേരിയൻ്റുകളിലാണ് വരുന്നത്, ഒന്ന് 12GB + 256GB, മറ്റൊന്ന് 16GB + 512GB വേരിയന്റിൽ.

Realme GT 7 Pro-യുടെ ക്യാമറ

റിയൽമി ജിടി 7 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. 50 എംപി പ്രൈമറി ക്യാമറ, 50 എംപി സെക്കൻഡറി ക്യാമറ, 8 എംപി തേർഡ് ക്യാമറ എന്നിവയുണ്ട്. സെൽഫികൾക്കായി 16 എംപി ക്യാമറയും ഫ്രണ്ടിൽ നൽകിയിട്ടുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ