വാങ്ങാൻ 20000 രൂപ വേണ്ട! 8000mAh ബാറ്ററി, 144Hz ഡിസ്പ്ലേ; റിയിൽമി നാർസോ 100x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Realme Narzo 100x 5G launched in India: റിയൽമി നാർസോ 100x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 4GB+128GB വേരിയന്റിന് 20,999 രൂപയും 6GB+ 128GB വേരിയന്റിന് 22,999 രൂപയും 6GB + 256GB വേരിയന്റിന് 24,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും 500 രൂപ കൂപ്പൺ ഡിസ്കൗണ്ടും ലഭ്യമായതിനാൽ ഇവ യഥാക്രമം 18499 രൂപ, 20499 രൂപ, 22499 രൂപ വിലകളിൽ വാങ്ങാനാകും.

Realme Narzo 100x 5g Launched In India
സ്മാർട്ട്ഫോൺ വില കത്തിക്കയറി നിൽക്കുന്ന ഇന്ത്യയിൽ 20000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ അവസരമൊരുക്കി റിയൽമി. തങ്ങളുടെ നാർസോ സീരീസിന്റെ ഭാഗമായി കമ്പനി റിയൽമി നാർസോ 100x 5G (realme NARZO 100x 5G) എന്ന മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മികച്ച ബാറ്ററി ശേഷി, മികച്ച ഈട്, കാര്യക്ഷമമായ കോർ സ്പെസിഫിക്കേഷനുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ഈ റിയൽമി നാർസോ 5ജി ഫോൺ എത്തിയിരിക്കുന്നത്. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 5G ചിപ്‌സെറ്റാണ് ഈ ഫോണിന്റെ കരുത്ത്.
മികച്ച പെർഫോമൻസിന് കരുത്തുപകരാൻ ലാർജ് 5,300 mm² വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം, ഡൈനാമിക് റാം എക്സ്പാൻഷൻ ടെക്നോളജി പിന്തുണ, 256ജിബി വരെ സ്റ്റോറേജ് ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിലുണ്ട്. 8,000mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഈ ഫോണിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന്. നാല് വർഷത്തെ നിരന്തര ഉപയോഗത്തിന് ശേഷവും യഥാർത്ഥ ശേഷിയുടെ 80% ത്തിലധികം നിലനിർത്താൻ ഇതിലെ ബാറ്ററിക്ക് കഴിയുമെന്ന് കമ്പനി പറയുന്നു.
Also Read: മോട്ടറോള എന്ന സുമ്മാവാ! വമ്പൻ ഫീച്ചറുകളുമായി മോട്ടോറോള എഡ്ജ് 70 മാക്സ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
പ്രധാന ഫീച്ചറുകൾ
6.8-ഇഞ്ച് (1570×720) പിക്സൽ HD+ IPS LCD സ്ക്രീൻ, 144Hz വരെ റിഫ്രഷ് റേറ്റ്, 180Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ HBM ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.
ആം മാലി-G57 MC2 GPU, 4GB/ 6GB LPDDR4X റാം, 64GB / 128GB / 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ റിയൽമി നാർസോ 5ജി ഫോണിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള realme UI 7.0-ൽ ആണ് പ്രവർത്തനം.
ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്, 1080p 30 fps വരെ വീഡിയോ റെക്കോർഡിംഗ്) നയിക്കുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 1080p വരെ 30 fps വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, 1115 അൾട്രാ-ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ, 400% അൾട്രാ വോളിയം ഓഡിയോ, IP65 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD 810H സർട്ടിഫിക്കേഷൻ), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, 45W ഫാസ്റ്റ് ചാർജിംഗുള്ള 8000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും
റിയൽമി നാർസോ 100x 5ജിയുടെ 4GB+128GB വേരിയന്റിന് 20,999 രൂപയും 6GB+ 128GB വേരിയന്റിന് 22,999 രൂപയും 6GB + 256GB വേരിയന്റിന് 24,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും 500 രൂപ കൂപ്പൺ ഡിസ്കൗണ്ടും ലഭ്യമായതിനാൽ ഇവ യഥാക്രമം 18499 രൂപ, 20499 രൂപ, 22499 രൂപ വിലകളിൽ വാങ്ങാനാകും.
ജൂലൈ 22 മുതൽ ആണ് റിയൽമി നാർസോ 100x 5ജിയുടെ വിൽപ്പന ആരംഭിക്കുന്നത്. റിയൽമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ആമസോൺ, മെയിൻലൈൻ സ്റ്റോറുകൾ എന്നിവ വഴിയും ഈ 5ജി ഫോൺ വാങ്ങാനാകും. ഫ്ലാഷ് ഓറഞ്ച്, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക.
English Summary
Realme Narzo 100x 5G has been launched in India. Its 4GB+128GB variant is priced at Rs 20,999, 6GB+128GB variant is priced at Rs 22,999, and 6GB+256GB variant is priced at Rs 24,999. However, as part of the launch offer, there is a bank discount of Rs 2000 and a coupon discount of Rs 500, so these can be purchased at prices of Rs 18,499, Rs 20,499, and Rs 22,499 respectively.