ഉള്ളതുകൊണ്ട് ഓണം പോലെ! 7000mAh ബാറ്ററിയുള്ള റിയൽമി നാർസോ 90 5ജിയുടെ പുതിയ വിലയും ഡിസ്കൗണ്ടും
Realme Narzo Days Sale June 2026: റിയൽമി നാർസോ മോഡലുകൾക്ക് ഡിസ്കൗണ്ടുമായി ആമസോണിൽ റിയൽമി നാർസോ ഡേയ്സ് സെയിൽ പുരോഗമിക്കുകയാണ്. ഈ ഓഫർ സെയിലിൽ 20000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന മോഡലാണ് റിയൽമി നാർസോ 90 5G. 18999 രൂപ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്, കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. പുതിയതായി ലോഞ്ച് ചെയ്യപ്പെടുന്ന സ്മാർട്ട്ഫോണുകളുടെ ഉയർന്ന വില പരിഗണിക്കുമ്പോൾ ഈ നാർസോ 90 5ജി ഡീൽ മികച്ചതാണ്.
സ്മാർട്ട്ഫോണുകൾക്ക് ഒക്കെ ഇപ്പോൾ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വമ്പൻ വിലയാണ്, ബജറ്റ് വിലയിൽ ലഭ്യമായിരുന്ന മോഡലുകളുടെ വില പോലും വളരെ കൂടി. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യപ്പെട്ട മോഡലുകളുടെ വില പോലും കൂടി. പുതിയ മോഡലുകൾ വില കുറച്ച് അവതരിപ്പിക്കപ്പെടുമ്പോൾ ഫീച്ചറുകളിൽ വലിയ കുറവുകൾ ഉണ്ടാകുന്നുണ്ട്. സ്മാർട്ട്ഫോൺ വില ഇങ്ങനെ കത്തി നിൽക്കുമ്പോൾ ഉപയോക്താക്കൾക്ക് അൽപ്പമെങ്കിലും ആശ്വാസം പകരുന്നത് ഡിസ്കൗണ്ടുകളാണ്. ആമസോണിൽ ഇപ്പോൾ റിയൽമി നാർസോ ഡേയ്സ് സെയിൽ (Realme Narzo Days Sale June 2026) നടക്കുന്നുണ്ട്. ഡിസ്കൗണ്ട് സഹിതം ഒരു മികച്ച സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ സെയിൽ പ്രയോജനപ്പെടുത്താവുന്നതാണ്.
റിയൽമിയുടെ നാർസോ സീരീസിലെ തെരഞ്ഞെടുത്ത മോഡലുകൾ ഡിസ്കൗണ്ട് സഹിതം വാങ്ങാം എന്നതാണ് ആമസോൺ റിയൽമി നാർസോ ഡേയ്സ് സെയിലിന്റെ പ്രത്യേകത. അതിൽ 20000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന മോഡലാണ് റിയൽമി നാർസോ 90 5G (realme narzo 90 5G). ഏതാണ്ട് ഏഴ് മാസം മുമ്പാണ് ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്.
Also Read: ദേ അടുത്ത ഡിസ്കൗണ്ട്! 10001mAh ബാറ്ററിയുള്ള റിയൽമി നാർസോ 5G ഇപ്പോൾ വിലക്കുറവിൽ കിട്ടും
ഇന്ത്യയിൽ ലോഞ്ച് ചെയ്തതിനെക്കാൾ അൽപ്പം ഉയർന്ന വിലയിലാണ് ഇപ്പോൾ നാർസോ 90 5ജി വിൽക്കുന്നത്. എങ്കിലും പുതിയ പല മോഡലുകളുടെയും വില പരിഗണിക്കുമ്പോൾ ഇതിന്റെ വില വർധന അത്ര കാര്യമാക്കാനുള്ളതില്ല. ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി നാർസോ 90 5ജിയുടെ 6GB+128GB അടിസ്ഥാന വേരിയന്റിന് 16,999 രൂപയും 8GB+128GB വേരിയന്റിന് 18,499 രൂപയും ആയിരുന്നു വില.
പിന്നീട് സ്മാർട്ട്ഫോൺ വില വർധന നാർസോ 90 5ജിയെയും ബാധിച്ചു. എങ്കിലും ഇപ്പോൾ 18999 രൂപ പ്രാരംഭ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 949 രൂപ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്, ഇത് പ്രയോജനപ്പെടുത്തിയാൽ 18,050 രൂപ വിലയിൽ നാർസോ 90 5ജി അടിസ്ഥാന മോഡൽ സ്വന്തമാക്കാം. ഇത് അത്ര വലിയ ഡിസ്കൗണ്ട് ആണ് എന്ന് പറയാൻ കഴിയില്ലെങ്കിലും പുതിയ മോഡലുകളുടെ വില പരിഗണിക്കുമ്പോൾ ഉള്ളതുകൊണ്ട് ഓണം പോലെ എന്ന് പറയും പോലെ ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്.
പ്രധാന ഫീച്ചറുകൾ
20000 രൂപയിൽ താഴെ വിലയിൽ അത്യാവശ്യം മികച്ച ഫീച്ചറുകളോടെ വാങ്ങാൻ ലഭ്യമായിരിക്കുന്ന ഫോണാണ് നാർസോ 90 5ജി. ഒക്ടോ കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്സ് 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.5GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ റിയൽമി ഫോണിന്റെ കരുത്ത്.
60W ഫാസ്റ്റ് ചാർജിങ്, ബൈപാസ് ചാർജിങ്, റിവേഴ്സ് ചാർജിങ് എന്നിവ സഹിതം എത്തുന്ന 7000mAh ബാറ്ററിയാണ് നാർസോ 90 5ജിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. 120Hz റിഫ്രഷ് റേറ്റുള്ള 6.57-ഇഞ്ച് (2372 x 1080 പിക്സലുകൾ) FHD+ AMOLED സ്ക്രീൻ, DT ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്.
തെർമൽ ഗ്രാഫൈറ്റ് സഹിതമുള്ള വലിയ 6050mm² എയർഫ്ലോ VC കൂളിംഗ് സിസ്റ്റം, ആം മാലി-G57 MC2 ജിപിയു, 6GB / 8GB LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നീ ഫീച്ചറുകളും നാർസോ 90 5ജിയിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0-ൽ ആണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ ( f/2.2 അപ്പേർച്ചർ) എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.4 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. IP66 + IP68 + IP69 റേറ്റിങ് സഹിതമാണ് ഈ ഫോൺ എത്തിയിട്ടുള്ളത്.
ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസർ, ഹൈ-റെസ് ഓഡിയോ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. വിക്ടറി ഗോൾഡ്, ഫ്ലോവിങ് സിൽവർ, കാർബൺ ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ നാർസോ 90 5ജി വാങ്ങാൻ ലഭ്യമാണ്.
English Summary
The Realme Narzo Days Sale is underway on Amazon with discounts on Realme Narzo models. The Realme Narzo 90 5G is a model that can be considered for those looking for a great smartphone under Rs 20,000 in this offer sale. It is listed at a price of Rs 18,999, and there is a bank discount as well. Considering the high price of newly launched smartphones, this Narzo 90 5G deal is a good one.