ദേ അടുത്ത ഡിസ്കൗണ്ട്! 10001mAh ബാറ്ററിയുള്ള റിയൽമി നാർസോ 5G ഇപ്പോൾ വിലക്കുറവിൽ കിട്ടും
realme NARZO Days Sale starts in India: ആമസോണിൽ റിയൽമി നാർസോ ഡേയ്സ് സെയിൽ ഇന്ന് മുതൽ ആരംഭിച്ചു. ഈ ഓഫർ സെയിലിൽ വിവിധ നാർസോ മോഡലുകൾക്ക് ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടത് 10001mAh ബാറ്ററിയുള്ള റിയൽമി നാർസോ പവർ 5ജിക്ക് ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ട് ആണ്. ഈ വർഷം മാർച്ചിലാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന്റെ 8GB +128GB വേരിയന്റിന് 27,999 രൂപയും 8GB + 256GB വേരിയന്റിന് 29,999 രൂപയും ആണ് യഥാർഥ വില.

Realme Narzo Days Sale
സ്മാർട്ട്ഫോൺ പ്രേമികൾക്ക് ആവേശം പകർന്ന് ആമസോണിൽ പുതിയൊരു ഓഫർ സെയിൽ കൂടി ആരംഭിച്ചിരിക്കുന്നു. ജൂൺ 8 മുതൽ ആമസോണിൽ തുടങ്ങിയ ഐക്യൂ ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിൽ കഴിഞ്ഞ ദിവസം (ജൂൺ 11ന്) അവസാനിച്ചു, ഇതിന് പിന്നാലെയാണ് ഇന്ന് മുതൽ (ജൂൺ 12) റിയൽമി നാർസോ ഡേയ്സ് സെയിൽ (realme NARZO Days Sale) ആരംഭിച്ചിരിക്കുന്നത്. റിയൽമിയുടെ നാർസോ സീരീസിലെ മികച്ച സ്മാർട്ട്ഫോണുകൾ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഈ ഓഫർ സെയിൽ സ്മാർട്ട്ഫോൺ പ്രേമികൾക്ക് അവസരമൊരുക്കുന്നു. പരിമിത കാലത്തേക്ക് നിശ്ചയിച്ചിരിക്കുന്ന ഈ ഓഫർ സെയിലിൽ ഇൻസ്റ്റന്റ് ഡിസ്കൗണ്ടുകൾ, കൂപ്പൺ ഡിസ്കൗണ്ടുകൾ, ബാങ്ക്-ലിങ്ക്ഡ് ഓഫറുകൾ, തിരഞ്ഞെടുത്ത മോഡലുകൾക്ക് ഇഎംഐ ഓപ്ഷനുകൾ എന്നിവ ലഭ്യമാണ്.
റിയൽമി നാർസോ ഡേയ്സ് സെയിലിൽ വിവിധ മോഡലുകൾക്ക് ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടത് 10001mAh ബാറ്ററിയുള്ള റിയൽമി നാർസോ പവർ 5ജിക്ക് (Realme Narzo Power 5G) ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ട് ആണ്. ഈ വർഷം മാർച്ചിലാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.
Also Read: കൊടുക്കുന്ന കാശ് മുതലാകും! ഏറ്റവും കരുത്തൻ ഐക്യൂ ഫോണിന് ഫ്ലാഗ്ഷിപ്പ് സെയിൽ ഡിസ്കൗണ്ട്
ഇന്ത്യയിൽ അവതരിപ്പിക്കുന്ന സമയത്ത്
ഇന്ത്യയിൽ അവതരിപ്പിക്കുന്ന സമയത്ത് റിയൽമി നാർസോ പവർ 5ജിയുടെ 8GB +128GB വേരിയന്റിന് 27,999 രൂപയും 8GB + 256GB വേരിയന്റിന് 29,999 രൂപയും ആയിരുന്നു വില. എന്നാൽ പിന്നീട് സ്മാർട്ട്ഫോൺ നിർമാണ ഘടകങ്ങളുടെ വില ഉയർന്നത് ഫോണുകളുടെ വില വർധനയ്ക്കും കാരണമായപ്പോൾ നാർസോ പവർ 5ജിയുടെ വിലയും കൂടി.
നിലവിൽ ലോഞ്ച് വിലയിൽ തന്നെയാണ് റിയൽമി നാർസോ പവർ 5ജി റിയൽമി വെബ്സൈറ്റിലും ആമസോണിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ റിയൽമി നാർസോ ഡേയ്സ് സെയിൽ ഓഫറിന്റെ ഭാഗമായി 2000 രൂപയുടെ ഡിസ്കൗണ്ട് ഈ മോഡലിന് ലഭ്യമാകുമെന്ന് ആമസോൺ ടീസറിൽ പറയുന്നു. അതിനാൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വലിയ ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോണുകളിൽ ഒന്നായ നാർസോ പവർ 5ജി 25999 രൂപ പ്രാരംഭ വിലയിൽ ഇപ്പോൾ വാങ്ങാനാകും.
പ്രധാന ഫീച്ചറുകൾ
10001mAh ടൈറ്റൻ ബാറ്ററി ബാറ്ററി തന്നെയാണ് ഈ റിയൽമി ഫോണിന്റെ മുഖ്യ ആകർഷണം. റിയൽമിയുടെ തന്നെ പി4 പവർ 5ജിയാണ് 10001mAh ബാറ്ററി ശേഷിയിൽ ഇന്ത്യയിൽ ലഭ്യമായിട്ടുള്ള മറ്റൊരു മോഡൽ. 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രോസസർ ആണ് റിയൽമി നാർസോ പവർ 5ജിയുടെ കരുത്ത്.
144Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് (1280 × 2800 പിക്സലുകൾ) 1.5K AMOLED സ്‌ക്രീൻ, HDR10+, 6500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0ൽ ആണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് നാർസോ പവർ 5ജിയിൽ ഉള്ളത്. അതിൽ 1/1.95″ IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, 2-ആക്സിസ് OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ സോണി IMX480 സെൻസറുള്ള 16MP ക്യാമറയും (f/2.4 അപ്പേർച്ചർ, 1080p വരെ 30 fps വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.
Mali-G615 MC2 GPU, 8GB LPDDR4X RAM, 128GB/256GB (UFS 3.1) സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP66 + IP68 + IP69 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 27W റിവേഴ്‌സ് ചാർജിങ്, ബൈപാസ് ചാർജിങ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ട്രാൻസ് സിൽവർ, ട്രാൻസ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ആണ് ഇത് വാങ്ങാനാകുക.
English Summary
The Realme Narzo Days Sale on Amazon has started today. While there are discounts on various Narzo models in this offer sale, the most important one is the discount available on the Realme Narzo Power 5G with a 10001mAh battery. This smartphone was launched in India in March this year. Its original price is Rs 27,999 for the 8GB + 128GB variant and Rs 29,999 for the 8GB + 256GB variant. If you take advantage of the discount in the offer sale, it will be available on Amazon at a starting price of Rs 25,999.