AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കൊടുക്കുന്ന കാശ് മുതലാകും! ഏറ്റവും കരുത്തൻ ഐക്യൂ ഫോണിന് ഫ്ലാഗ്ഷിപ്പ് സെയിൽ ഡിസ്കൗണ്ട്

iQOO Flagship Days Sale: ഐക്യൂ ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിലിൽ ഐക്യൂ 15 5ജി ഇപ്പോൾ ഡിസ്കൗണ്ട് സഹിതം വാങ്ങാനാകും. ആമസോണിലും ഐക്യൂ വെബ്​സൈറ്റിലും 72999 രൂപ പ്രാരംഭ വിലയിലാണ് ഐക്യൂ 15 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐക്യൂ വെബ്​സൈറ്റിൽ 6000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആമസോണിൽ 4000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഈ ഫോണിന് ലഭ്യമാണ്. ഇത് പ്രയോജ​നപ്പെടുത്തിയാൽ 66,999 രൂപ വിലയിൽ ഈ പ്രീമിയം ഫോൺ സ്വന്തമാക്കാനാകും.

കൊടുക്കുന്ന കാശ് മുതലാകും! ഏറ്റവും കരുത്തൻ ഐക്യൂ ഫോണിന് ഫ്ലാഗ്ഷിപ്പ് സെയിൽ ഡിസ്കൗണ്ട്
Iqoo Flagship Days Sale Iqoo 15Image Credit source: iQOO India Website/ Amazon
Prasanth Kumar
Prasanth Kumar | Published: 11 Jun 2026 | 02:47 PM

ആമസോണിലും ഐക്യൂ ഇന്ത്യയുടെ ഔദ്യോഗിക വെബ്​സൈറ്റിലും ജൂൺ 8 മുതൽ ആരംഭിച്ച ഐക്യൂ ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിൽ (iQoo Flagship Days Sale) ഇന്ന് (ജൂൺ 11) അ‌വസാനിക്കുകയാണ്. ഈ ഓഫർ സെയിലിൽ മൂന്ന് മോഡലുകൾക്കാണ് ഡിസ്കൗണ്ട് ലഭ്യമായിരുന്നത്, അ‌തിൽവച്ച് ഏറ്റവും കരുത്തൻ സമാർട്ട്ഫോൺ ഏതാണ്ട് ഏഴ് മാസം മുൻപ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട ഐക്യൂ 15 5G (iQOO 15 5G) ആണ്. ഐക്യൂ ഇന്ത്യയിൽ വിറ്റുകൊണ്ടിരിക്കുന്ന സ്മാർട്ട്ഫോണുകളിൽ വച്ച് ഏറ്റവും പ്രീമിയം മോഡലും ഇതുതന്നെ. ഇപ്പോൾ ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിലിന്റെ ഭാഗമായി ഇതിന്റെ അ‌ടിസ്ഥാന വേരിയന്റിന് 6000 രൂപയുടെയും ടോപ് വേരിയന്റിന് 4000 രൂപയുടെയും ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു.

ഐക്യൂ 15 5ജിയുടെ താഴെ വരുന്ന ഐക്യൂ 15R മോഡൽ, അ‌തിനും താഴെ വരുന്ന ഐക്യൂ നിയോ 10 5ജി എന്നിവയും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിൽ ഡിസ്കൗണ്ടിൽ കുറഞ്ഞ വിലയിൽ വാങ്ങാനാകും. എങ്കിലും ഈ കൂട്ടത്തിൽ വച്ച് ഏറ്റവും ശക്തനായ സ്മാർട്ട്ഫോൺ ഐക്യൂ 15 5ജി തന്നെയാണ്.

Also Read: ഇനി ഇതാണ് മാസ്റ്റർ പീസ്! ഒന്നിനൊന്ന് മുന്നിൽ ബാറ്ററി, ക്യാമറ മികവുമായി വിവോ X500

ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഐക്യൂ 15 5യുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16GB + 512GB മോഡലിന് 79,999 രൂപയുമാണ് വിലയുണ്ടായിരുന്നത്, ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ വില കുറച്ചുകൂടി കുറയ്ക്കാൻ സാധിക്കുമായിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ സ്മാർട്ട്ഫോൺ വിപണിയിൽ പല മോഡലുകൾക്കും പല തവണ വില കൂടി. എന്നാൽ ഐക്യൂ 15 5ജി ഇപ്പോഴും ലോഞ്ച് വിലയിൽ തന്നെ ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നതുതന്നെ വലിയ കാര്യമാണ്.

ആമസോണിലും ഐക്യൂ വെബ്​സൈറ്റിലും 72999 രൂപ പ്രാരംഭ വിലയിലാണ് ഐക്യൂ 15 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഡിസ്കൗണ്ടിൽ ചെറിയ വ്യത്യാസമുണ്ട്. ഐക്യൂ വെബ്​സൈറ്റിൽ 6000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് അ‌ടിസ്ഥാന മോഡലിന് ലഭ്യമാക്കിയിരിക്കുന്നത്, അ‌തേസമയം ആമസോണിൽ 4000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും എന്ന നിലയിലാണ് ഓഫർ ലഭ്യമാക്കിയിരിക്കുന്നത്.

ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിൽ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 66,999 രൂപ വിലയിൽ ഐക്യൂ 15 5ജി പ്രാരംഭ വേരിയന്റ് ഇപ്പോൾ ഈ രണ്ട് പ്ലാറ്റ്ഫോമുകളിൽ നിന്നും സ്വന്തമാക്കാനാകും. ആൽഫ, ലെജൻഡ്, അ‌പെക്സ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഐക്യൂ 15 വാങ്ങാൻ ലഭ്യമാണ്.

പ്രധാന ഫീച്ചറുകൾ

ഐക്യൂവിന്റെ നിലവിലെഏറ്റവും കരുത്തൻ സ്മാർട്ട്ഫോൺ എന്ന് വിശേഷിപ്പിക്കാവുന്ന ഐക്യൂ 15 5ജിയുടെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm ചിപ്സെറ്റ് ആണ്. ബെസ്റ്റ് സ്മാർട്ട്ഫോൺ ഡിസ്പ്ലേ ഓഫ് ദ ഇയർ എന്ന നിലയ്ക്ക് പ്രശംസ പിടിച്ചുപറ്റിയ ഡിസ്പ്ലേ ഫീച്ചറുകൾ ഈ ഫോണിലുണ്ട്.

6.85-ഇഞ്ച് (3168×1440 പിക്സൽസ്) 2K+ കർവ്ഡ് സാംസങ് M14 8T LTPO AMOLED സ്‌ക്രീൻ ആണ് ഐക്യൂ 15യുടെ ​ഹൈ​ലൈറ്റുകളിലൊന്ന്. HDR10+, 144Hz റിഫ്രഷ് റേറ്റ്, 2160Hz PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, ഡോൾബി വിഷൻ ഉൾപ്പെടെ നിരവധി ഫീച്ചറുകളോടെയാണ് ഈ ഡിസ്പ്ലേ എത്തിയിട്ടുള്ളത്. അഡ്രിനോ 840 GPU, Q3 ഗെയിമിംഗ് ചിപ്പ്, LPDDR5X റാം, UFS 4.1 സ്റ്റോറേജ് എന്നിവയും ഈ പ്രീമിയം മോഡലിലുണ്ട്.

50MP സോണി IMX921 VCS മെയിൻ സെൻസർ, 50MP സോണി IMX882 പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 100W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ് എന്നിവയുള്ള 7000mAh ബാറ്ററിയാണ് മറ്റൊരു ശ്രദ്ധേയ ഫീച്ചർ.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6-ൽ ആണ് പ്രവർത്തനം. 5 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും, ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

English Summary

The iQoo 15 5G is now available at a discount during the iQoo Flagship Days Sale. The iQoo 15 5G is listed at a starting price of Rs 72,999 on Amazon and the iQoo website. There is a Rs 6,000 bank discount on the iQoo website, a Rs 4,000 coupon discount and a Rs 2,000 bank discount on Amazon. If you take advantage of this, you can get this premium phone for Rs 66,999.

Follow Us