AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

RedMagic 11 Air: സ്ലിം ഫോൺ മേഖലയിലേക്ക് റെഡ് മാജിക്കും; റെഡ് മാജിക് 11 എയർ വിപണിയിലേക്ക്

RedMagic 11 Air Features: റെഡ്മാജിക് 11 എയർ ഫോണിൻ്റെ വിശദാംശങ്ങൾ പുറത്ത്. കനംകുറഞ്ഞ ഫോൺ ആണ് റെഡ്മാജിക് 11 എയർ.

RedMagic 11 Air: സ്ലിം ഫോൺ മേഖലയിലേക്ക് റെഡ് മാജിക്കും; റെഡ് മാജിക് 11 എയർ വിപണിയിലേക്ക്
റെഡ്‌മാജിക് 11 എയർImage Credit source: Social Media
Abdul Basith
Abdul Basith | Published: 11 Jan 2026 | 09:17 AM

റെഡ്മാജിക് 11 എയർ ഫോൺ അണിയറയിൽ ഒരുങ്ങുന്നു. റെഡ് മാജിക് 11 സീരീസിൻ്റെ ഭാഗമായുള്ള കനംകുറഞ്ഞ ഫോൺ ആണ് റെഡ് മാജിക് 11 എയർ. ഫോണിൻ്റെ കൃത്യമായ സ്പെക്സും വിലയും എപ്പോൾ പുറത്തിറങ്ങുമെന്നതുമടക്കമുള്ള കാര്യങ്ങൾ വ്യക്തമല്ല. ഫോണിൻ്റെ ചില വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

റെഡ്മാജിക് 11 എയറിലെ ചിപ്സെറ്റ് സ്നാപ്ഡ്രാഗൺ 8 സീരീസ് ആവുമെന്ന അഭ്യൂഹങ്ങളുണ്ട്. സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റാണെന്ന മറ്റൊരു അഭ്യൂഹവുമുണ്ട്. ചൈനീസ് സമൂഹമാധ്യമമായ വീബോയിൽ പ്രചരിക്കപ്പെട്ട ഒരു പോസ്റ്റ് അനുസരിച്ച് 6.85 ഇഞ്ചാവും ഈ ഫോണിൻ്റെ ഡിസ്പ്ലേ സൈസ്.

Also Read: Honor Magic 8 RSR Porsche: പ്രീമിയം ഫോൺ വിപണിയിലേക്ക് ഹോണർ മാജിക് 8 ആർഎസ്ആർ പോർഷ് ഡിസൈൻ; മാജിക് 8 സീരീസിലെ അടുത്ത അത്ഭുതം

7000 എംഎഎച്ച് ബാറ്ററിയും 120 വാട്ടിൻ്റെ വയേർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ടാവും. 24 ജിബി വരെ റാം ഫോണിൻ്റെ സവിശേഷതയാണ്. വെറും 207 ഗ്രാം മാത്രമാണ് ഫോണിൻ്റെ ഭാരം. ആക്ടീവ് കൂളിങ് സിസ്റ്റവും ഫോണിലുണ്ടാവും.

റെഡ്മാജിക് 10 എയറിൻ്റെ പിൻതലമുറയാണ് റെഡ് മാജിക് 11 എയർ. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഫോൺ പുറത്തിറങ്ങിയത്. 6.8 ഇഞ്ച് ആയിരുന്നു ഡിസ്പ്ലേ സൈസ്. 16 ജിബി വരെ ആയിരുന്നു റാം. 6000 എംഎഎച്ച് ബാറ്ററിയും 80 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിംഗും റെഡ്മാജിക് 10 എയർ ഫോണിലുണ്ടായിരുന്നു. 50 മെഗാപിക്സലിൻ്റെ ഡ്യുവൽ റിയർ ക്യാമറയും 16 മെഗാപിക്സലിൻ്റെ സെൽഫി ക്യാമറയും ഫോണിലുണ്ടായിരുന്നു.