AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Smartphone Price Hike: 10000 രൂപ സ്മാർട്ട് ഫോൺ ഇനിയില്ല? സർവ്വതും നിർത്താൻ കമ്പനികൾ

ഇതുവരെയുള്ള കണക്ക് പരിശോധിച്ചാൽ 10000 രൂപക്കുള്ളിൽ നിൽക്കുന്ന ഫോണുകളുടെ വിൽപ്പന 14 മടങ്ങാണ് ഇത്തവണ വർധിച്ചത്. ഇതിന് കാരണവുമുണ്ട്

Smartphone Price Hike: 10000 രൂപ സ്മാർട്ട് ഫോൺ ഇനിയില്ല? സർവ്വതും നിർത്താൻ കമ്പനികൾ
Smartphone Price Hike Production IssuesImage Credit source: TV9 Network
arun-nair
Arun Nair | Published: 26 Nov 2025 14:52 PM

വില കുറഞ്ഞ സ്മാർട്ട് ഫോൺ എന്നത് സ്വപ്നം മാത്രമാകുമോ എന്നതാണ് ഇപ്പോൾ സ്മാർട്ട് ഫോൺ ഇൻഡസ്ട്രിയിൽ നടക്കുന്നത്. അപ്രതീക്ഷിത പ്രതിസന്ധിയാണ് മേഖലയിൽ ഇപ്പോഴുള്ളതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഉത്പാദന ചിലവ് മാനേജ് ചെയ്യാൻ മറ്റ് മാർഗമില്ലെന്നാണ് കമ്പനികൾ അറിയിച്ചിരിക്കുന്നത്. എക്കണോമിക് ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൻ്റെ അടിസ്ഥാനത്തിൽ ഫോണുകളിൽ ഉപയോഗിക്കുന്ന ചിപ്പുകളുടെ ക്ഷാമമാണ് ഇതിന് കാരണമായി പറയുന്നത്. മുൻപ് കോവിഡ് കാലത്ത് ഇത്തരം പ്രതിസന്ധികൾ വളരെ അധികം ഉണ്ടായിരുന്നതാണ് ഇപ്പോൾ വീണ്ടും ഉടലെടുത്തിരിക്കുന്നത്.

എങ്ങനെയാണ് ആ കുഞ്ഞൻ ചിപ്പ് പ്രശ്നക്കാരനാകുന്നത്

ആഗോളതലത്തിൽ ഐഎ ഡാറ്റാ സെൻ്ററുകൾക്ക് ഹൈ ബാൻ്റ് വിഡ്ത്ത് അധവാ മികച്ച പ്രവർത്തനശേഷിയുള്ള ചിപ്പുകൾ ആവശ്യമായി വരുന്നതോടെ മുൻനിര ചിപ്പ് നിർമ്മാണ കമ്പനികൾ എഐ കമ്പനികൾക്കും, ഡാറ്റാ സെൻ്ററുകൾക്കുമായി തങ്ങളുടെ ഉത്പാദനം കൂട്ടി. ഇത് ഫോണുകളിലെ ചിപ്പുകളുടെ നിർമ്മാണം കുറച്ചു.

ALSO READ: നവംബർ 27-ന് ലോഞ്ച് ചെയ്യുന്ന ഫോണിൻ്റെ സീക്രട്ട് ഇതാണ്

വിപണിയിൽ ചിപ്പുകളുടെ ലഭ്യത കുറഞ്ഞതോടെ വിലയും കുത്തനെ ഉയർന്നു. മുൻപ് ഒരു സ്മാർട്ട് ഫോണിൻ്റെ നിർമ്മാണ ചിലവിൻ്റെ 20 മുതൽ 30 ശതമാനമായിരുന്നു ഇത്തരം ചിപ്പുകളുടെ വിലയെങ്കിൽ ഇന്നത് 48 ശതമാനം വരെയാണ് ഉയർന്നിരിക്കുന്നത്. ഇതോടെ പല കമ്പനികളും തങ്ങളുടെ എൻട്രി ലെവൽ സ്മാർട്ട് ഫോൺ സെഗ്മെൻ്റുകൾ തന്നെ ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ്.

വില കൂടുന്നു

പല ജനപ്രിയ മോഡലുകൾക്കും വില 1000 മുതൽ 2000 വരെ ഇനിയും കൂട്ടാം എന്നാണ് റിപ്പോർട്ട്. ഫോണിൻ്റെ വില കുറയുന്നതോടെ ലാഭവും കുറയാം എന്നാണ് നിർമ്മാതാക്കളുടെ ഭാക്ഷ്യം. എന്തായാലും സാംസംഗ്, ഷവോമി, വിവോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്കായി ഫോൺ നിർമ്മിക്കുന്ന പ്രമുഖ ചൈനീസ് ഫോൺ നിർമ്മാതാക്കളായ ODM) Huqin, Long cheer എന്നീ കമ്പനികൾ തങ്ങളുടെ ഉത്പാദനം 40 ശതമാനം വരെയാണ് കുറച്ചിരിക്കുന്നത്. വരുന്ന മാസങ്ങളിലും ഇതിൽ വലിയ കുറവുണ്ടാകുമെന്നാണ് വിവരം.

വില കൂടിയാൽ

10000 രൂപക്കുള്ളിൽ നിൽക്കുന്ന ഫോണുകളുടെ വിൽപ്പന 14 മടങ്ങാണ് വർധിച്ചത്. ഇനി വില കൂടിയാൽ 5ജി സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ നടപ്പാക്കുന്ന പ്രവർത്തനങ്ങളും മന്ദഗതിയിലാകും. ഇതോടെ ആളുകൾ പുതിയ ഫോണുകൾ വാങ്ങാൻ മടിക്കും. തുടങ്ങിയ വിവരങ്ങളും പുറത്തു വരുന്നുണ്ടെന്ന് ടെക് വെബ്സൈറ്റായ ടെലികോം ടോക് റിപ്പോർട്ട് ചെയ്യുന്നു.