പവർകട്ടുള്ളിടത്ത് ബെസ്റ്റാ, ചാർജ് നിൽക്കും! 8000mAh ബാറ്ററിയുമായി റെഡ്മി നോട്ട് 17 5G
Redmi Note 17 5G to launch in India on August 6: റെഡ്മി നോട്ട് 17 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് ഓഗസ്റ്റ് 6ന് റെഡ്മി നോട്ട് 17 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഷവോമി ഔദ്യോഗികമായി സ്ഥിരീകരിച്ചു. “mAhster Edition,” എന്ന വിശേഷണവുമായാണ് ഈ റെഡ്മി ഫോൺ ഇന്ത്യയിലേക്ക് എത്തുന്നത്. 8,000mAh ബാറ്ററി ശേഷി റെഡ്മി നോട്ട് 17 5ജിക്ക് ഉണ്ട് എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Redmi Note 17 5g To Launch In India On August 6
റെഡ്മിയുടെ നോട്ട് സീരീസിലെ പുത്തൻ സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക് വരാൻ സജ്ജമായിരിക്കുന്നു. റെഡ്മി നോട്ട് 17 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് ഓഗസ്റ്റ് 6ന് റെഡ്മി നോട്ട് 17 5G (REDMI Note 17 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഷവോമി ഔദ്യോഗികമായി സ്ഥിരീകരിച്ചു. “mAhster Edition,” എന്ന വിശേഷണവുമായാണ് ഈ റെഡ്മി ഫോൺ ഇന്ത്യയിലേക്ക് എത്തുന്നത്. ഇതിലെ മികച്ച ബാറ്ററി ശേഷിയുടെ അടയാളമാണ് ഈ വിശേഷണം. 8,000mAh ബാറ്ററി ശേഷി റെഡ്മി നോട്ട് 17 5ജിക്ക് ഉണ്ട് എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ചൈനയിൽ ഇതിനകം റെഡ്മി നോട്ട് 17 5ജി ലോഞ്ച് ചെയ്തിട്ടുണ്ട്. ചൈനീസ് മോഡലിൽ നിന്ന് എന്തൊക്കെ വ്യത്യാസത്തോടെയാണ് നോട്ട് 17 5ജി ഇന്ത്യയിലെത്തുക എന്ന് വ്യക്തമല്ല. എന്തായാലും ചൈനീസ് മോഡലിലേതിന് സമാനമായി ഇന്ത്യൻ വേരിയന്റിലും 8,000mAh ബാറ്ററി ഉറപ്പായിട്ടുണ്ട്. ചൈനീസ് മോഡലിലേത് പോലെ വലിയ 7 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടാകുമോ എന്നാണ് ഇനി പ്രധാനമായും അറിയാനുള്ളത്.
ഇന്ത്യയിൽ വൈദ്യുതിക്ഷാമം രൂക്ഷമാണ് എന്നാണ് നമ്മുടെ കെഎസ്ഇബി പറയുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ബെസ്റ്റ് ഓപ്ഷനാണ് റെഡ്മി നോട്ട് 17 5ജി. കാരണം ദീർഘനേരം നീണ്ടുനിൽക്കുന്ന ഉപയോഗം ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ചൈനീസ് വേരിയന്റിൽ 45W ഫാസ്റ്റ് ചാർജിംഗും 22.5W റിവേഴ്‌സ് വയർഡ് ചാർജിംഗ് പിന്തുണയും ഉണ്ടായിരുന്നു.
ചൈനീസ് വേരിയന്റിന് സമാനമായി ഇന്ത്യൻ വേരിയന്റും 45W ഫാസ്റ്റ് ചാർജിംഗും 22.5W റിവേഴ്‌സ് വയർഡ് ചാർജിംഗും വാഗ്ദാനം ചെയ്യുമെന്ന് കരുതപ്പെടുന്നു. അങ്ങനെയെങ്കിൽ ഈ ഫോൺ ഉപയോഗിച്ച് മറ്റ് ഡിവൈസുകൾ ചാർജ് ചെയ്യാനും സാധിക്കും. ഇതിലെ മറ്റ് ഫീച്ചറുകൾ നിലവിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ലോഞ്ച് തിയതി പ്രഖ്യാപിച്ചതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ ഫീച്ചറുകൾ ഷവോമി വെളിപ്പെടുത്തും.
AMOLED ഡിസ്പ്ലേ പാനൽ, 120Hz റിഫ്രഷ് റേറ്റുള്ള 7 ഇഞ്ച് ഡിസ്പ്ലേ എന്നിവ ഇതിൽ പ്രതീക്ഷിക്കുന്നുണ്ട്. സ്‌ക്വിർക്കിൾ ആകൃതിയിലുള്ള റിയർ ക്യാമറ മൊഡ്യൂളുള്ള ഒരു ടെക്സ്ചർഡ് ബാക്ക് പാനൽ ആണ് റെഡ്മി നോട്ട് 17 5ജിക്ക് ഉള്ളത്. ഇളം നീല, പർപ്പിൾ കളർ ഓപ്ഷനുകളിൽ ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
സ്‌നാപ്ഡ്രാഗൺ 4 ജെൻ 4 കരുത്തിലാകും റെഡ്മി നോട്ട് 17 5ജി എത്തുകയെന്നും 50MP മെയിൻ ക്യാമറയും 8MP സെൽഫി ക്യാമറയും അടങ്ങുന്നതാകും ഇതിലെ ക്യാമറ സജ്ജീകരണമെന്നും റിപ്പോർട്ടുകളുണ്ട്. ലോഞ്ചിന് ശേഷം ആമസോൺ, ഷവോമിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ റീട്ടെയിലർ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും.
റെഡ്മി നോട്ട് 17 5G യുടെ ഇന്ത്യയിലെ വില സംബന്ധിച്ച് വ്യക്തതയില്ല. ഇതിന്റെ 6GB+128GB വേരിയന്റ് 30,000 രൂപ വിലയിലും 8GB+128GB മോഡലിന് 33,000 രൂപ വിലയിലും എത്തിയേക്കുമെന്ന് ലീക്ക് റിപ്പോർട്ടുകളുണ്ട്. റെഡ്മി നോട്ട് 15 2026 ജനുവരിയിൽ 22,999 രൂപ വിലയിലാണ് എത്തിയത്. എന്നാൽ വർദ്ധിച്ചുവരുന്ന മെമ്മറി ചിപ് ഡിമാൻഡും വിലയും കാരണം സ്മാർട്ട്‌ഫോണുകളുടെ വില കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻ മോഡലിനെക്കാൾ വില സ്വാഭാവികമായും പ്രതീക്ഷിക്കാം.
English Summary
Xiaomi has officially confirmed that the Redmi Note 17 5G will be launched in India on August 6, marking the beginning of the Redmi Note 17 series. This Redmi phone is coming to India with the title “mAhster Edition.” The company has officially confirmed that the Redmi Note 17 5G will have an 8,000mAh battery capacity.